കടലിന്റെ പശ്ചാത്തലത്തില്‍ സത്യന് അന്തിക്കാട് ആദ്യമായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ, അര്‍ത്തുങ്കല്‍ ഭാഗങ്ങളിലായി ആരംഭിച്ചു. അന്മെഗാ മീഡിയയുടെ ബാനറില്‍ നീറ്റാ ആന്റോ ഈ ചിത്രം നിര്‍മിക്കുന്നു. നിവിന്‍ പോളി, നെടുമുടി വേണു, ഇന്നസെന്റ്, സമുദ്രക്കനി, സിദ്ധാര്‍ഥ് ശിവ, ചെമ്പില്‍ അശോകന് എന്നിവര്‍ക്കൊപ്പം നായിക നമിതാ പ്രമോദാണ്. ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ.