Image

'വാശി' തീയേറ്ററുകളിലേക്ക്

Published on 15 June, 2022
'വാശി' തീയേറ്ററുകളിലേക്ക്

 

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വാശിയുടെ ട്രെയിലര്‍ പുറത്ത് . കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

വാശിയുടെ ട്രെയിലര്‍ നല്‍കുന്ന സൂചന കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.വക്കീല്‍ വേഷത്തിലാണ് ടൊവിനൊ തോമസും കീര്‍ത്തി സുരേഷും എത്തുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്്. റോബി വര്‍ഗ്ഗീസ് രാജന്‍ ഛായാഗ്രാഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.മഹേഷ് നാരായണന്‍ ആണ് സിനിമയുടെ ചിത്രസംയോജനം .

വിഷ്ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നാണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച്‌ കൊണ്ട് ടൊവിനൊ തോമസ് പറഞ്ഞത്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക