ബൈബിളിന്റെ ദൈവികത: വിമർശനങ്ങൾക്കുള്ള മറുപടി 

Published on 16 June, 2022
ബൈബിളിന്റെ ദൈവികത: വിമർശനങ്ങൾക്കുള്ള മറുപടി 

അവതാരിക
ശ്രീ. നൈനാൻ മാത്തുള്ള രചിച്ച എം.എം.അക്ബറിന്റെ ബൈബിൾ വിമർശനങ്ങൾക്കുള്ള മറുപടിയായ ''ബൈബിളിന്റെ ദൈവികത-വിമർശനങ്ങൾക്കുള്ള മറുപടി'' എന്ന ഗ്രന്ഥം ആദിയോടന്തം വായിക്കാൻ എനിക്ക് അവസരം ലഭിച്ചു. മാത്തുള്ളയുടെ ആദ്യത്തെ കൃതി ആംഗലേയ ഭാഷയിലുള്ള ''മെറ്റാമോർഫോസിസ് ഓഫ് ആൻ ഏതിയസറ്റ്'' ആണ്. ആ കൃതിക്കു ഞാനാണ് അവതാരിക എഴുതിയത്. ഉടനെ തന്നെ മലയാള ഭാഷയിൽ വേറെ ഒരു കൃതി എഴുതുവാൻ മാത്തുള്ളയ്ക്കു കഴിഞ്ഞതിൽ ഞാൻ വളരെ ആനന്ദിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തനിക്കു കൃതികൾ രചിക്കുവാൻ കഴിവുണ്ടെന്നു ഈ ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നു.
ഓരോ മതസ്ഥരും തങ്ങളുടെ മതഗ്രന്ഥം പവിത്രവും ശ്രേഷ്ഠവും ആണെന്നു കരുതുകയും അതു ദൈവദത്തമാണെന്നു സ്ഥാപിക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഇതഃപര്യന്തം ഈ അവനിയിൽ ആവിർഭവിച്ചിട്ടുള്ള സമസ്തസാഹിത്യങ്ങളെക്കാൾ ബൈബിൾ സവിശേഷതയുള്ള ഗ്രന്ഥമാണെന്നു സാഭിമാനം ഉദ്‌ഘോഷിക്കുവാൻ കഴിയും. ബൈബിൾ എന്ന നാമമാകട്ടെ എഴുതാനുപയോഗിച്ച വസ്തുവിൽ നിന്നും ഉത്ഭവിച്ചതാണ്. നദീതടങ്ങളിലും ചതുപ്പുകളിലും വളർന്നിരുന്ന പാപ്പിറസ് ചെടിയുടെ പോളകളാണ് ആദ്യകാലത്ത് എഴുതുവാൻ ഉപയോഗിച്ചിരുന്നത്. ഗതകാല ചരിത്രത്തിന്റെ സമൃദ്ധമായ ഖനിഗർഭം കൂടിയായ ബൈബിൾ ഇതര ലോകരാഷ്ട്ര ചരിത്രങ്ങൾക്ക് ഒരു അടിസ്ഥാന ഗ്രന്ഥവുമാണ്. ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ ബൈബിൾ പ്രമാദരഹിതമായ ഒരു ഗ്രന്ഥമാണെന്നു തെളിയിക്കുന്നു.
ഇസ്ലാം മതം ക്രിസ്തുവിനു ശേഷമാണ് ആരംഭിച്ചത്. ക്രിസ്തീയ വെളിപാടുകൾ പലതും ശരിവച്ചുകൊണ്ടുതന്നെ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് ഖുറാൻ ''മർയമിന്റെ പുത്രൻ ഈസാ മസീഹ് അല്ലാഹുവിന്റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത തന്റെ വചനവും അവന്റെ പക്കൽ നിന്നുള്ള ആത്മാവും ആകുന്നു'' (ഖുർ-ആൻ 4:171, പരിഭാഷ, സയ്യിദ് അഹമ്മദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, വലിയ ഖാസി, കോഴിക്കോട്) യേശുക്രിസ്തുവിനെ ഉദ്ദേശിച്ചു വചനം-കലിമ-എന്നു തന്നെ ഖുർ-ആനിലും പറയുന്നു(3:45,19:34).
ദൈവത്തോടുള്ള സ്‌നേഹവും ദൈവവചനത്തോടുള്ള എരിവും നിമിത്തമാണ് മാത്തുള്ള ഈ ഗ്രന്ഥരചനക്ക് മുതിർന്നത്. മാത്തുള്ളയിലുള്ള ഒരു ഗവേഷകന്റെ പാടവവും താർക്കികന്റെ സാമർത്ഥ്യവും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്. വളരെ വ്യക്തവും ശക്തവുമായ നിലയിൽ എം.എം.അക്ബറിന്റെ വിമർശനങ്ങളെ ഖണ്ഡിക്കുന്നതോടൊപ്പം അക്ബറിനു ഗതിമുട്ടുന്ന പല ചോദ്യങ്ങളും ഗ്രന്ഥകർത്താവ് ഉന്നയിക്കുന്നുണ്ട്. മാത്തുള്ളയ്ക്കു ദൈവശാസ്ത്രത്തിലും, ശാസ്ത്രവിഷയങ്ങളിലും, ലോകജ്ഞാനത്തിലും, ഖുറാനിലുള്ള അറിവ് ഈ ഗ്രന്ഥപാരായണത്തിൽ നിന്നും ഗ്രഹിക്കാവുന്നതാണ്.
ഇസ്ലാം മതത്തിന് അർഹതപ്പെട്ട ബഹുമാനം നൽകിക്കൊണ്ടാണ് ഗ്രന്ഥകർത്താവ് ഈ കൃതി രചിച്ചിരിക്കുന്നത്. അക്ബറിന്റെ വിമർശനങ്ങൾക്ക് അദ്ധ്യായങ്ങൾ തിരിച്ചു മറുപടി നൽകിയതിനാൽ പലവിഷയങ്ങളും ആവർത്തിച്ച് എഴുതിയിട്ടുണ്ട്. അത് അനുവാചകരുടെ ഹൃദയങ്ങളിൽ വിഷയങ്ങൾ ആഴ്ന്നിറങ്ങിച്ചെല്ലുന്നതിനുവേണ്ടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബ്രഹാമിൽ നിന്നും ബഹുജാതികൾ ഉത്ഭവിക്കുമെന്നുള്ള ദൈവത്തിന്റെ അരുളപ്പാടിന്റെ ഫലമായിട്ടാണ് നാനാ ജാതികൾ ഈ ഭൂമിയിൽ ഉണ്ടായതെന്നു ഗ്രന്ഥകാരൻ ബൈബിളിന്റെയും ചരിത്രവസ്തുതകളുടെയും അടിസ്ഥാനത്തിൽ തെളിയിക്കുന്നു. ദൈവത്തിന്റെ ഹിതത്താൽ കാലാകാലങ്ങളിൽ മനുഷ്യരിൽക്കൂടെ പല ജാതികളും മതങ്ങളും ഉണ്ടായി എന്നുമാത്രം.
ഈ കൃതി ആദിയോടന്തം വായിക്കുന്നവർക്ക് വളരെ വിജ്ഞാനം ലഭിക്കുകയും, ദൈവത്തിന്റെ പദ്ധതികളെ മനസ്സിലാക്കുവാനും, യഥാർത്ഥ സത്യം ഗ്രഹിക്കുവാനും കഴിയും. അതിനാൽ ഈ കൃതി എല്ലാവരും വായിക്കുകയും മറ്റുള്ളവരെ വായിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ആത്മീയ പ്രവർത്തനം ചെയ്യുന്നവർക്കും സത്യാന്വേഷികൾക്കും ഇത് ഒരു മുതൽക്കൂട്ടായിരിക്കും. ഗ്രന്ഥകാരന് എല്ലാ ആശംസകളും നൽകിക്കൊണ്ട് ഈ കൃതി ഞാൻ ബഹുജന സമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

 ഡോ.അഡ്വ.മാത്യു വൈരമൺ
അറ്റോർണി അറ്റ് ലോ

ഹൂസ്റ്റൺ, 09-29-2012    

ആമുഖം

നാമെല്ലാവരും ഒരു യാത്രയിലാണ്- ജീവിതയാത്ര. ഈ യാത്രയിൽ കുന്നുകളും താഴ്‌വരകളും, അരുവികളും നീർപൊയ്കകളും, എല്ലാം തരണം ചെയ്യേണ്ടി വന്നേക്കാം. ശാന്തമായ പസഫിക് സമുദ്രത്തിന്റെ പ്രതീതിയും ഉഗ്രമായടിക്കുന്ന കാറ്റും കോളും നിറഞ്ഞ അറ്റലാന്റിക് സമുദ്രത്തിന്റെ അനുഭവങ്ങളും നേരിടേണ്ടി വന്നേക്കാം. ചിലപ്പോൾ യാത്രയിൽ ദുർഘടങ്ങളായ പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നേക്കാം. സഹയാത്രികർ അപകടത്തിൽപ്പെടുന്നതും കണ്ടേക്കാം. അവർ ലക്ഷ്യമില്ലാതെയോ ലക്ഷ്യം തെറ്റിയോ അലഞ്ഞു തിരിയുന്നത് കാണുക പതിവാണ്. യാത്രയിൽ ഏർപ്പെട്ടിരിക്കുന്ന സഹയാത്രികരെ ആവശ്യമെങ്കിൽ സഹായിക്കുകയെന്നുള്ളത് നമ്മുടെ കടമയാണ്. ഏകനായി യാത്രചെയ്യുന്നതിലും കൂട്ടമായി യാത്ര ചെയ്യുന്നതാണ് യാത്ര വിനോദപ്രദവും അനായാസകരവുമായിരിക്കാൻ നല്ലത്. 
സഹയാത്രികർ പ്രശ്‌നത്തിലാകുമ്പോൾ, വഴിതെറ്റി അലയുമ്പോൾ, അപകടത്തിൽ പെടുമ്പോൾ, അപകടത്തിൽ പെടാൻ സാദ്ധ്യതയുണ്ടെന്നു കാണുമ്പോൾ മാർഗ്ഗനിർദ്ദേശം നൽകേണ്ടതും മുന്നറിയിപ്പുകൾ നൽകേണ്ടതും നമ്മുടെ കടമയാണ്. ജീവിതയാത്രയിലും ഈ തത്വങ്ങൾ നാം പാലിക്കേണ്ടിയിരിക്കുന്നു. യാത്രചെയ്തു പരിചയമുള്ളവർ യാത്രയ്ക്കുവേണ്ടി ഒരുങ്ങുന്ന വ്യക്തിയെ വേണ്ട നിർദ്ദേങ്ങൾ നൽകി സഹായിക്കണം. യാത്ര സുഖകരമാകുന്നതിന് യാത്രയുടെ ലക്ഷ്യത്തെപ്പറ്റിയും യാത്രയിൽ പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയും ഒരു ഏകദേശ അറിവെങ്കിലും ഉണ്ടായിരിക്കുന്നതു ഉചിതമായിരിക്കും.
ജീവിത യാത്രയിൽ പാലിക്കേണ്ട നിയമങ്ങളാണ് ഈ യാത്രാപദ്ധതിയുടെ  സൂത്രധാരകനായ സൃഷ്ടാവായ ദൈവം മനസ്സാക്ഷിയിൽ ക്കൂടിയും വിവിധ മതപ്രവാചകന്മാരിൽക്കൂടിയും മാനവരാശിയ്ക്ക് നൽകിയിരിക്കുന്നത്. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല. ദൈവത്തെപ്പറ്റി അറിയാനുള്ള, അന്വേശിയ്ക്കാനുള്ള ആഗ്രഹം ദൈവം എല്ലാ മനുഷ്യമനസ്സുകളിലും കൊടുത്തിരുന്നു. ആ അന്വേഷണത്തിലുള്ള ദൈവത്തിന്റെ ഇടപെടലാണ് വിവിധ മതപ്രവാചകന്മാരിൽക്കൂടി മതങ്ങളായി രൂപമെടുത്തത്. അതിന് കാലസാംസ്‌കാരിക വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. കാലക്രമേണ മാനുഷികമായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാ മതങ്ങളിലും കയറിക്കൂടി എന്നതും വാസ്തവമാണ്.
മതങ്ങൾ ഇല്ലാത്ത സ്ഥിതിയിലും ഒരു വ്യക്തിക്ക് ദൈവം പ്രകൃതിയിൽ ക്കൂടി തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ''ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു. ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു'' (ബൈബിൾ) ഏതൊരു വ്യക്തിയ്ക്കും പ്രകൃതിയിൽ ദൈവത്തിന്റെ മഹത്വം ദർശിയ്ക്കുവാനും ദൈവത്തിന് മഹത്വം ദർശിയ്ക്കുവാനും ദൈവത്തിന് മഹത്വം കൊടുക്കുവാനും സാധിയ്ക്കും.
ഓരോ മതങ്ങളും നൽകുന്ന നിയമങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. ഒരു വ്യക്തി ജനിച്ച കുടുംബവും, സംസ്‌കാരവും, സ്ഥലവും, കാലവും,  ഏതു മതത്തിൽപ്പെട്ട മാതാപിതാക്കളാൽ ജനിച്ചു വളർത്തപ്പെട്ടു എന്നതനുസരിച്ച് യാത്രയുടെ പ്രാഥമിക പാഠങ്ങളെപ്പറ്റിയുള്ള അറിവ് വ്യത്യാസപ്പെട്ടിരിക്കും. ക്രമേണ ലക്ഷ്യസ്ഥാനത്തെപ്പറ്റിയുള്ള പല കഥകളും, അവിടെയെത്താനുള്ള വഴികളെപ്പറ്റിയുള്ള വ്യത്യസ്തങ്ങളായ വിവരണങ്ങളും യാത്രപുറപ്പെടുന്നതും യാത്രയിലിരിക്കുന്നതുമായ വ്യക്തികൾ കേട്ടെന്നുവരും. ചിലർ യാത്രയിലെ കമനീയവും വർണ്ണശബളവുമായ കാഴ്ചകളിൽ ലയിച്ച് ലക്ഷ്യം തന്നെ മറന്നു പോകും. പെട്ടെന്ന് അപകടത്തിൽ പെടുമ്പോഴാണ് പരിസരബോധം ഉണ്ടാകുന്നത്. അപ്പോഴേക്കും സമയം വളരെ വൈകിയിരിക്കും.
പ്രചാരത്തിലിരിക്കുന്നതായ ലക്ഷ്യത്തെപ്പറ്റിയും മാർഗ്ഗത്തെപ്പറ്റിയുമുള്ള അറിവുകളും സന്ദേശങ്ങളും മനസ്സിലാക്കി വിജയകരമായി ജീവിത യാത്ര ഓടിത്തികയ്ക്കാൻ പറ്റിയത് ഏതാണെന്നു നിശ്ചയിക്കേണ്ടത് ഓരോ വ്യക്തിയുടെയും ചുമതലയാണ്. മാതാപിതാക്കളും വ്യക്തി ഉൾപ്പെട്ട സമൂഹവും, അവർ പോയ വഴികളെപ്പറ്റിയും പോകേണ്ട വഴികളെപ്പറ്റിയും പല സൂചനകളും തന്നെന്നിരിക്കും. അതെല്ലാം പൂർണ്ണമായും ശരിയാകണമെന്നില്ല. അവരുടെ അറിവനുസരിച്ചുള്ള സൂചനകളായിരിക്കും മാതാപിതാക്കൾ, അല്ലെങ്കിൽ അവരുടെ പാരമ്പര്യവും അവർ ഉൾപ്പെടുന്ന സാമുദായിക മതസമൂഹങ്ങളും നൽകുന്നത്. ഈ സൂചനകളൊക്കെ, മാറിവരുന്ന സാഹചര്യങ്ങളിലും, കാലഘട്ടങ്ങളിലും പഴയ തലമുറ ചെയ്തതു പോലെ പാലിക്കുക പ്രായോഗികമല്ലെന്നു വന്നേക്കാം. മാറിയ സാഹചര്യങ്ങളിൽ മാറിയ മാർഗ്ഗനിർദ്ദേശങ്ങളും ലക്ഷ്യത്തെപ്പറ്റിയുള്ള ബോധവും ആവശ്യമായി വന്നേക്കാം.
ഈ എഴുത്തുകാരന്റെ 57 വർഷത്തെ യാത്രാനുഭവത്തിൽ നിന്നും സഹയാത്രികരുടെ പ്രയോജനത്തിനായി അറിഞ്ഞ അനുഭവസമ്പത്ത് മറ്റുള്ളവരുമായി പങ്കുവെയ്ക്കണമെന്ന ഉദ്ദേശത്തോടെ എഴുതിയ പുസ്തകമാണ് Metamorphosis of an Atheist - a life Journey to the Truth (ഒരു നിരീശ്വരവാദിയുടെ രൂപാന്തരം- സത്യത്തിലേക്കുള്ള ഒരു ജീവിത യാത്ര.)
എന്നാൽ ഈ പുസ്തകം എഴുതുവാൻ പ്രേരിപ്പിച്ചത് ബഹുമാനപ്പെട്ട എം.എം. അക്ബർ എഴുതിയ ''ബൈബിളിന്റെ ദൈവികത - വിമർശനങ്ങൾ വസ്തുതകൾ'' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.
താൻ വിശ്വസിക്കുന്ന പ്രമാണങ്ങൾ, അത് യാത്രയിൽ സഹായിച്ചെങ്കിൽ മറ്റുള്ളവരെ സഹായിക്കും എന്ന ബോദ്ധ്യം ഉണ്ടെങ്കിൽ അതു മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. ആ നിലക്ക് എം.എം. അക്ബർ നൽകുന്ന മാർഗ്ഗനിർദ്ദേങ്ങളിലെ അറിഞ്ഞോ അറിയാതെയോ വന്നുകൂടിയിരിക്കുന്ന തെറ്റിദ്ധാരണകൾ ഈ എഴുത്തുകാരന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ സഹയാത്രക്കാർക്കു ചൂണ്ടിക്കാണിക്കേണ്ടിയത്, കടമയാണെന്നു മനസ്സിലാക്കിയതാണ് ഇങ്ങനെയൊരു പുസ്തകം എഴുതാൻ പ്രേരകമായത്.
എം.എം. അക്ബറിനെയോ അദ്ദേഹം ഉൾക്കൊള്ളുന്ന സമൂഹത്തെയോ ഏതെങ്കിലും വിധത്തിൽ വേദനിപ്പിക്കുകയോ സമുദായിക മൈത്രിക്കു ക്ഷതം ഉണ്ടാക്കുവാനോ ഉള്ള ആഗ്രഹം ഈ എഴുത്തുകാരനില്ല.
നേരെമറിച്ച് എല്ലാവരും എം.എം. അക്ബർ ചൂണ്ടിക്കാണിക്കുന്ന പാതയിലെ തെറ്റിദ്ധാരണകൾ മനസ്സിലാക്കുകയും സുഖകരമായ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാനുള്ള ക്രിസ്തീയ മാർഗ്ഗത്തപ്പറ്റി  മനസ്സിലാക്കണമെന്നുള്ള ആഗ്രഹത്തോടു കൂടിയാണ് ഇങ്ങനെയൊരു പുസ്തകം എഴുതാൻ തയ്യാറായത്. 
മനപ്പൂർവ്വം ആരെയും വേദനിപ്പിക്കുവാനോ, തെറ്റിദ്ധരിപ്പിക്കുവാനോ ഇതിന്റെ ഉദ്ദേശമല്ല എന്ന് ഉറപ്പിച്ചു പറഞ്ഞുകൊള്ളട്ടെ.
അറിഞ്ഞിരിക്കുന്ന സത്യങ്ങളെ പാലിക്കുന്നതിൽ, മുറുകെപ്പിടിക്കുന്നതിൽ മുസ്ലീം സഹോദരങ്ങൾ വളരെ എരിവുള്ളവരാണ്. പ്രത്യേകിച്ച്, മുടങ്ങാതെയുള്ള പ്രാർത്ഥന, ദാനധർമ്മങ്ങൾ ചെയ്യുന്നതിലുള്ള ശുഷ്‌കാന്തി, ഉപവാസം അഥവാ നോയിമ്പുനോക്കൽ, മെക്കയിലേക്കുള്ള തീർത്ഥാടനം എന്നിവയിൽ തങ്ങളുടെ പ്രവാചകൻ പാലിക്കണമെന്ന് നിർദ്ദേശിച്ച മറ്റു കല്പനകളൊക്കെയും പാലിക്കുന്നതിൽ ശുഷ്‌ക്കാന്തിയുള്ളവരും വളരെ ഭക്തന്മാരുമാണ് നല്ലപങ്കു ഇസ്ലാം മതവിശ്വാസികളും. അതുകൊണ്ട് ദൈവം അവരോട് കരുണ ചെയ്യട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.
ഏകദൈവ വിശ്വാസം യഹൂദമതത്തിലെ പോലെ രൂഢമൂലമായിരിക്കുന്നതിനാൽ ദൈവത്തിന് മക്കൾ ഉണ്ടാകാമെന്ന തത്വം അംഗീകരിക്കുവാനോ ചിന്തിക്കുവാനോ പോലും, മുസ്ലീം സഹോദരന്മാർക്ക് സാധിക്കുന്നില്ല. ഖുറാൻ ദൈവവചനമായി മുസ്ലീംങ്ങൾ വിശ്വസിക്കുന്നു. ആദിയിലെ ഉണ്ടായിരുന്ന ദൈവത്തിന്റെ മനസ്സ് പകർത്തിയതാണ് എന്ന് വിശ്വസിക്കുന്നവരാണ് കൂടുതൽ മുസ്ലീം സഹോദരന്മാരും. ക്രിസ്തു സൃഷ്ടിയല്ല, പിന്നെയോ അനാദിയായ ദൈവത്തിന്റെ മനസ്സ് അഥവാ വചനം ജഢരൂപമെടുത്തതാണ്. ക്രിസ്ത്യാനികൾ ക്രിസ്തുവിനെ ലോഗോസിനോട് ഉപമിക്കുന്നതുപോലെ, ഖുറാനെ ലോഗോസിനോട് ഉപമിക്കുന്ന മുസ്ലീം പണ്ഡിതന്മാരും ഉണ്ട്. ആ നിലയ്ക്ക് ഓരോ മതത്തിലും ഖുറാനും ക്രിസ്തുവും ഡിവൈൻ വിൽ ആയി കരുതുന്നവരുണ്ട്. മുസ്ലീം സഹോദരങ്ങൾക്ക് ക്രിസ്തുവിനെയും ക്രിസ്തീയമാർഗ്ഗത്തെയും അംഗീകരിക്കുവാൻ പ്രയാസമായത് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ക്രിസ്തുവിനെ അവതരിപ്പിക്കുവാൻ ക്രിസ്ത്യാനികൾക്ക് കഴിയാതെ പോയതുകൊണ്ടാണ്. ആ കുറവു നികത്താനുള്ള ഒരു ശ്രമം കൂടിയാണ് ഈ പുസ്തകം.
ഒരിക്കൽ കൂടി, മനപ്പൂർവ്വം ആരെയും വേദനിപ്പിക്കാനോ, തെറ്റിദ്ധരിപ്പിക്കുവാനോ ഈ പുസ്തകരചയിതാവിന് ഉദ്ദേശമില്ല. ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശശുദ്ധിയും, ആത്മാർത്ഥതയും വായനക്കാർ തന്നെ തീരുമാനിയ്ക്കട്ടെ. ഇതിലെ പ്രമാണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും യാത്ര സുഖകരമാക്കാൻ സഹായിക്കുമെങ്കിൽ ജഗദീശ്വരനോട് ഈ എഴുത്തുകാരനുവേണ്ടി അഭയയാചനകൾ കഴിയ്ക്കുവാനും മറ്റുള്ളവരുമായി ഈ പുസ്തകം പങ്കുവെയ്ക്കുവാനും വിനീതമായി അപേക്ഷിക്കുന്നു.

നൈനാൻ മാത്തുള്ള, ഹൂസ്റ്റൺ, U.S.A

CID Moosa 2022-06-17 03:35:28
ദൈവം ഒരു കല്പിതകഥയായി തുടരുകയാണ് . മോസസിന്റെ തലയിൽ രൂപം കൊണ്ട് വളർന്നു പന്തലിച്ചു അത് ഒരു നല്ല കച്ചവടമായി മുന്നോട്ടു പോകുന്നു . എല്ലാ മതങ്ങളും കച്ചവടം ആണ് , ഇല്ലാത്ത ഒരു വസ്തുവിനെ ബുദ്ധിശൂന്യരുടെ തലക്കകത്ത് അടിച്ചു കയറ്റി വിൽക്കുക. ഭാഷ വാചക കസർത്ത് ഇതെല്ലം ഉണ്ടെങ്കിൽ പാവങ്ങളായ മനുഷ്യർ ഇതിൽ പെട്ടത് തന്നെ . ഞാൻ ഇതെഴുതിയതു കൊണ്ട് നിങ്ങൾ ഈ ബിസിനസ് നിര്ത്തുമെന്ന് വിശ്വസിക്കുന്നില്ല . എന്നാലും നിങ്ങളുടെ ദൈവവും , യെഹോവായും , അള്ളായും , രാമനും കൃഷ്ണനും, എല്ലാം കൂടി ഈ മനോഹര ഭൂമി കുട്ടിച്ചോറാക്കി കൊണ്ടിരിക്കുകയാണ് . അമേരിക്കയിലെ ഏറ്റവും വലിയ തട്ടിപ്പുകാരനായ ട്രമ്പിനെ പ്രസിഡണ്ടാക്കിയത് ഇവിടുത്തെ ക്രിസ്ത്യാനികൾ ആണ് . ആ തിരഞ്ഞെടുക്കപ്പെട്ടവനാണ്, അയാളുടെ വൈസ് പ്രസിഡൻഡിനെ കൊല്ലാൻ ആളുകളെ ഇളക്കി വിട്ടത് . പകൽ മതവും രാഷ്ട്രീയവും വളരെ പിണക്കിത്തിലാണ്. രാത്രിയാകുമ്പോൾ രണ്ടും ഒരേ കട്ടിലിൽ കെട്ടിപിടിച്ച് അവിഹിത വേഴ്ച്ച . എന്തായാലും ഈ ദൈവങ്ങൾ ജനങ്ങളെ ഇട്ടു കറക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി . പലരൂപത്തിലും ഭാവത്തിലും നടക്കുന്ന ഈ ആളെ കണ്ടാൽ ഉടനെ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം . കുറ്റം ചെയ്യുന്നതിനേക്കാൾ കുറ്റത്തിന് പ്രേരിപ്പിക്കുന്നത് തന്നെ കുറ്റകരമാണ് . ആൾമാറാട്ടം , പണം തട്ടിപ്പ്, നുണ പറച്ചിൽ , കുത്ത്, വെട്ട്, തലവെട്ട് എന്നിവക്ക് അണികളെ പ്രേരിപ്പിക്കുകയും ഒളിച്ചു നടക്കുകയും ആണ് . ഒരു ദിവസം നിയമ പാലകരുടെ കയ്യിൽ പെടും . എന്തായാലും കണ്ടാൽ വിവരം ഇമലയാളിയിൽ പോസ്റ്റ് ചെയ്യുക. പിടിച്ചു തരുന്നവർക്ക് മുപ്പത് വെള്ളിക്കാശ് കൊടുക്കും,
Sudhir Panikkaveetil 2022-06-17 12:29:36
ഈ വിഷയം മനുഷ്യരെ തമ്മിൽ അകറ്റാനല്ലാതെ ഒന്നിനും സഹായകമല്ല.. നമുക്ക് സംസ്കൃതം മാത്രം അറിയുന്ന, അറബി മാത്രം അറിയുന്ന ഹീബ്രുവും അറാമീസും മാത്രം അറിയുന്ന ദൈവങ്ങൾ ഉണ്ടായി. പക്ഷെ ആ ദൈവങ്ങളെക്കാൾ പ്രബലനായ മനുഷ്യൻ അതൊക്കെ തർജ്ജിമ ചെയ്യാൻ പ്രാപ്തി നേടി. എന്തൊരു വിരോധാഭാസം. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടായിരിക്കാം ഇല്ലായിരിക്കാം.. കണ്ടിട്ടുള്ളവർ ഇല്ല, അനുഭവിച്ചവരും ഇല്ല. വല്ലവനും അനുഭവിച്ച സാക്ഷ്യം കേട്ട് അതിൽ വിശ്വസിച്ച് പൊട്ടങ്കളിയും , വെട്ടിക്കൊലയും നടത്തുന്നത് നമ്മൾ കാണുന്നു. യേശുദേവൻ പറഞ്ഞ പോലെ മനുഷ്യർ പരസ്പരം സ്നേഹിക്കുക പകുതി പ്രശ്നങ്ങൾ തീരും. സ്ത്രീപുരുഷന്മാർ തമ്മിലുള്ള പ്രണയവും ഈ ഭൂമിയെ സുന്ദരമാക്കുന്നു. ഒരു ഹിന്ദി കവി പാടി "ആരെയെങ്കിലും പ്രണയിച്ച് നോക്ക് അപ്പോൾ അറിയാം ഈ ജീവിതം എത്ര സുന്ദരമാണെന്ന്. പണത്തിനു വേണ്ടി കല്യാണം കഴിച്ച് ആ പെൺകുട്ടിയെ കൊല്ലുന്നവന് പ്രണയം അറിയില്ല. അവർ കച്ചവടക്കാർ. മനുഷ്യർ മതത്തെ തള്ളി പറയുക ദൈവത്തെ അതായത് ഹൃദയശുദ്ധി അറിയുക. മതത്തിന്റെ നൂലാമാലകൾ കെട്ടഴിക്കാൻ പോകുന്നതിനേക്കാൾ ജീവിതം സുന്ദരമാക്കുക. സത്യമാണ് മതം കെട്ടിപ്പടുത്ത സാമ്രാജ്യങ്ങൾ കീഴ്പെടുത്തുക എളുപ്പമല്ല. അക്കാര്യത്തിൽ മനുഷ്യൻ നിസ്സഹായനാണ്. അവൻ സമൂഹ ജീവിയായതുകൊണ്ട് ഏതെങ്കിലും മതത്തിൽ അവനു പെടേണ്ടിവരുന്നു. എന്നാൽ ആ പേരിൽ തർക്കങ്ങളും, വഴക്കും വിദ്വേഷവും ഉണ്ടാക്കുന്നത് കഷ്ടമാണ്. ഞാൻ പണ്ട് എഴുതിയത് ആവർത്തിക്കുന്നു. "ഇന്നേ വരെ ഈ ദൈവങ്ങളിൽ ആർക്കും ഞാൻ മറ്റേ ദൈവത്തെക്കാൾ മീതെ എന്ന് പറയാനോ അത് തെളിയിക്കാനോ കഴിഞ്ഞിട്ടില്ല. " അതുകൊണ്ട് ഓരോരുതരും അവരുടെ വിശ്വാസങ്ങളിൽ കഴിയുന്നത് ലോകസമാധാനം ഉണ്ടാക്കാൻ സഹായിക്കും. പണ്ട് ആരെങ്കിലും പറഞ്ഞതിനേക്കാൾ ഇപ്പോൾ കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി നമുക്ക് മുന്നിൽ അതൊക്കെ വിവരിച്ചു തരുന്ന പണ്ഡിതനായ ശ്രീ ആൻഡ്രുസ് സാർ പറയുന്നത് ശ്രദ്ധിക്കെയെങ്കിലും ചെയ്യാവുന്നതാണ്.
Heaven on eart . 2022-06-17 19:55:14
തൻെറ മതം എന്നു വെച്ചാൽ ലോകത്തിലേക്ക് വെച്ച് ഏറ്റവും ശ്രേഷ്ഠമാണ് എന്നൊക്കെ വിശ്വസിക്കുന്ന വ്യക്തികളോട്...* ലോകത്ത് ക്രിസ്ത്യാനികൾ 31.5% ആണ്. അതായത് 68.5 % - ത്തോളം പേർ ആ മതത്തിൽ വിശ്വസിക്കുന്നില്ല എന്നർത്ഥം. ലോകത്ത് മുസ്ലീങ്ങൾ 24.7% ആണ്.അതായത് 75% പേർ ആ മതത്തിൽ വിശ്വസിക്കുന്നില്ല എന്നർത്ഥം. ഹിന്ദുക്കൾ 15% ആണ്. അതായത് ലോകത്തെ 85% പേരും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നില്ല എന്നർത്ഥം. മറ്റു മതങ്ങളുടെ അംഗബലം വളരെ കുറവാണ് ; എടുത്തുപറയേണ്ടതില്ല... പറഞ്ഞുവന്നത്, നിങ്ങൾ ഏതു മതത്തിൽപ്പെട്ടവനായാലും ശരി ഈ ഭൂമിയിലെ ശരാശരി 75% പേരും നിങ്ങളുടെ മതത്തിൽ വിശ്വസിക്കുന്നില്ല;നിങ്ങളുടെ ദൈവത്തിലും വിശ്വസിക്കുന്നില്ല. ഈ ഭൂമിയും ലോകവും എന്നിട്ടും മുന്നോട്ടു തന്നെ നീങ്ങുന്നുണ്ട്... മൂന്നരലക്ഷം വർഷം പഴക്കമുള്ള പുതുകാലമനുഷ്യന്റെ പരമ്പരയിൽ ഇങ്ങേയറ്റത്തു നില്ക്കുന്ന നിങ്ങളുടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ 7000 അപ്പൂപ്പന്മാർ (ഏറ്റവും ചുരുങ്ങിയത്) നിങ്ങളുടെ മതത്തെക്കുറിച്ചോ നിങ്ങളുടെ ദൈവങ്ങളെക്കുറിച്ചോ കേട്ടിട്ടുപോലുമില്ല. ഈ ഭൂമിയും ലോകവും എന്നിട്ടും മുന്നോട്ടു തന്നെ നീങ്ങുന്നുണ്ട്... അതു കൊണ്ട് വകതിരിവു ശീലിക്കൂ... മതങ്ങൾക്കും ദൈവങ്ങൾക്കും വേണ്ടി ഗുണ്ടകളാകുന്ന ഹാസ്യ കലാപരിപാടി അവസാനിപ്പിക്കൂ... നിങ്ങളുടെ ദൈവത്തിന് നിങ്ങളെപ്പോലെയൊരു കൃമികീട ഗുണ്ടയുടെ സംരക്ഷണം ആവശ്യമില്ലെന്നും മിനിമം നിങ്ങളെങ്കിലും വിശ്വസിക്കൂ... മതഭ്രാന്ത് ആറ്റിലൊഴുക്കി, മനുഷ്യനായി ജീവിക്കാൻ നോക്കൂ... നിങ്ങളുടെ വിശ്വാസത്തെ നിങ്ങളുടെ ഹൃദയത്തിനകത്ത് മാത്രം മേയാൻ വിടൂ ; മറ്റുളള മനുഷ്യരുടെ ജീവിതങ്ങളിലേയ്ക്ക് കെട്ടഴിച്ചു വിടാതിരിക്കൂ...💞 .💞 ഈ ലോകം എത്ര സുന്ദരമെന്ന് തിരിച്ചറിയൂ..
Ninan Mathullah 2022-06-19 11:54:31
Thanks for all the comments. I was expecting a scholarly debate. What is commented is just the faith of the person writing comment, and not supported by any facts or evidence from other sources. There is not much hope for a person who thinks that whatever he/she thinks is everything that need to know and nothing more. We are all learning everyday and one life is not enough to know a fraction of the things under the sun. Generally people think of themselves as the center of knowledge, and if anybody thinks different consider as something wrong with that person. When such comments or articles or books (in this case book by Mr. Akbar) appear it is necessary to defend, if the attack is against a community or group. Besides, the ignorant writer will think that there is nobody to correct him. So this is not to create hatred or animosity but to remove ignorance. All the problems we see in religion and interpersonal relationship are due to ignorance or misunderstanding. So defense is not to aggravate things but for peace by removing misunderstanding. Knowledge about God is the faith and experience of a person and it is unique. How can you prove your experience in the public to others? Nobody can argue against your experience. You share it in public and those who want to believe it will believe it. Religious scriptures are the experience of the prophets, ‘muni’ or ‘nabi’ who said it. It is revelations for them from God. There is no way to prove it. Prophets just shared it. If it is convincing to you, then you believe it. Hope readers will see things in the right perspective.
മണ്ടത്തരം 2022-06-19 13:15:40
മണ്ടത്തരങ്ങളോട് ബുദ്ധിപരമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതും മണ്ടത്തരം
Lucifer Incarnate 2022-06-19 13:51:09
ശ്രീമാൻ മാത്തുള്ള, താങ്കൾ പറയുന്നത് രണ്ടായിരം വര്ഷം മുമ്പ് പറഞ്ഞ കാര്യങ്ങളാണ്. എന്നാൽ ശ്രീ ആൻഡ്രുസ് പറയുന്നത് ഇപ്പോൾ കണ്മുന്നിൽ നടക്കുന്ന കാര്യങ്ങളാണ്. അദ്ദേഹം പറയുന്നതിന് തെളിവ് തരുന്നു. താങ്കൾ പറയുന്നത് വിശ്വസിക്കാനാണ്. വിശ്വസിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ വിശ്വസിക്കാൻ പ്രയാസമാണ്. ബലാൽസംഗം ചെയ്യപ്പെടുന്ന ഓരോ സ്ത്രീയും, കൊലചെയ്യപെടുന്ന ഓരോ ഇരയും ദൈവത്തോടെ പ്രാര്ഥിച്ചിട്ടുണ്ട്. പക്ഷെ സർവശക്തൻ, അങ്ങനെ പറയാൻ ലജ്ജ തോന്നുന്നു, കണ്ണടച്ചു. അതിനു താങ്കൾ പറയുന്ന മറുപടി ദൈവം പുണ്യാളനാണ്‌ അങ്ങേരു അതൊക്കെ അനുവദിക്കുന്നത് ഒരു ഉദ്ദേശ്യത്തിലാണ്. മണ്ണാങ്കട്ട.. ഒരു കഴിവും ഇല്ലാത്തതുകൊണ്ടാണെന്നു നമുക്ക് അറിയാം. ശ്രീ മാത്തുള്ള, മനുഷ്യര്ക്ക് വിശ്വസിക്കാവുന്ന ഒരു കാര്യം പറയു. അല്ലെങ്കിൽ ശ്രീ ആൻഡ്രുസ് ചൂണ്ടിക്കാട്ടുന്ന തെറ്റുകൾ ശരിയെന്നു സ്ഥാപിക്കു. ആമേൻ
HAPPY FATHER'S DAY 2022-06-19 19:50:19
The God of Mr.Right- ബെഡ്‌റൂമിൽ ഒളിഞ്ഞു നോക്കുന്ന ഊള ദൈവം (Genesis 38) വേറൊരു മതത്തിലും ഉണ്ടോ എന്നറിയില്ല. ജേഷ്ടന്റെ മരണശേഷം (ദൈവം കൊന്നതിനു) ചേട്ടത്തിയുമായി ബന്ധപ്പെടാൻ ഒരു പറയുന്ന ഗോത്ര ആചാരം . അവർ ബന്ധപ്പെടുമ്പോൾ ഒളിഞ്ഞു നോക്കുന്ന സർവശക്തൻ. അതിലുണ്ടായേക്കാവുന്ന സന്തതി ജേഷ്ഠന്റെ ആയിരിക്കും എന്ന് കരുതി ബീജം നിലത്തു വീഴ്ത്തി കളയുന്ന അറിവില്ലാത്ത ആളാണ് അനുജൻ എന്ന് കരുതാം. എന്നാൽ ജനാല വഴി എത്തി നോക്കി, പെർഫോമൻസിനു മാർക്കിടുന്ന ഈ ഊളക്കു പറഞ്ഞു കൂടെ എടാ പൊട്ടാ കുട്ടി നിന്റെ തന്നെ ആയിരിക്കും എന്ന്. അതിനുള്ള വിവരം പോലും ഇല്ലാത്ത മരപ്പൊട്ടൻ എന്താ ചെയ്തത്, ആ ചെറുപ്പക്കാരനെയും നിഷ്‌ക്രൂരം കൊന്നു കളഞ്ഞു. പക്ഷെ പേരോ കരുണാമയൻ. ക്രിസ്ത്യാനി ഡാ😜 👉 https://m.youtube.com/watch?v=HOrEeg8jjh8. HAPPY FATHER'S DAY
നാരദൻ -ഹ്യൂസ്റ്റൺ 2022-06-19 20:02:01
അവിയലും സാമ്പാറും, പരിപ്പും,പയറും, മീനും ഇറച്ചിയും, പപ്പടവും അച്ചാറും പായസവും എല്ലാം കൂട്ടി കുഴച്ച സദ്യ പോലെയാണ് ബൈബിൾ. അതിലെങ്ങാനും മുഹമ്മദ് എന്ന പേര് ഉണ്ടോ എന്നാണ് ഇപ്പോൾ ഇസ്ലാമിസ്റ്റുകൾ തപ്പുന്നത്. ഉത്തമഗീതത്തിലും. ഹോശയയിലും, യെശയ്യാവിലും ഒക്കെ നോക്കി, ഇനി വെളിപ്പാടിൽ എങ്ങാനും ഒളിച്ചിരിപ്പുണ്ടോ!!!! ഇസ്ലാമിനെപ്പറ്റി ഒരുവാക്കും ഇ ലേഖനത്തിൽ ഇല്ലല്ലോ???- നാരദൻ -ഹ്യൂസ്റ്റൺ
Rossey Chacko 2022-06-19 20:16:34
''അവിലും മലരും കുന്തിരിക്കവും കരുതിക്കോ!!!!''- ഇതിലെങ്ങാനും മുഹമ്മദ് ഒളിച്ചിരിപ്പുണ്ടോ? ഹലാലിലും, ജിഹാദിലും ഹിജാബിലും ഒക്കെ ഒളിച്ചിരുന്ന നോക്കുന്ന ദൈവങ്ങൾ ഏതാണാവോ!!!!!!
നിങ്ങളുടെ സ്വന്തം ദൈവം 2022-06-19 23:13:31
ഞാൻ നിങ്ങളുടെ ദൈവമല്ലേ? എനിക്കും ഇല്ലേ മോഹങ്ങൾ ? ഒളിഞ്ഞു നോക്കുന്നതിന്റെ സുഖം ഒന്നു വേറെയല്ലേ ? എന്റെ ഭാര്യ മെനപോസായി . അവൾക്കു ഒരു ഇന്ട്രെസ്റ്റുമില്ല . പിന്നെ ദൈവത്തിന് ഒളിഞ്ഞു നോക്കൽ ജന്മ അവകാശമല്ലേ .
Ninan Mathulla 2022-06-20 11:12:27
What Lucifer said is subjective opinion from your view. Andrews see things from his view. I don't see the things he sees as he sees it, and he doesn't see the things I see. With defense like this only we can understand each other. It is not to fan passions but to learn. About 'olinju nottam' it is just stupidity to consider the right and wrong 4000 years ago as right and wrong now.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക