Image

കയ്യിലിരുന്നതും കക്ഷത്തില്‍ വച്ചതും പോയല്ലോ, ഇക്ക (ലേഖനം: സാം നിലമ്പള്ളില്‍)

Published on 17 June, 2022
കയ്യിലിരുന്നതും കക്ഷത്തില്‍ വച്ചതും പോയല്ലോ, ഇക്ക (ലേഖനം: സാം നിലമ്പള്ളില്‍)

ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചകനിന്ദ പരാമര്‍ശ്ശം അറബിലോകത്തെ പ്രകോപിച്ചതിനപ്പുറം കേരളത്തെിലെ ചില പത്രങ്ങളെയും ചാനലുകളെയുമാണ് രോഷംകൊള്ളിച്ചത്.. മാപ്പപേക്ഷിക്കണമെന്ന് ഇന്‍ഡ്യയോട് ആവശ്യപ്പെട്ട രാജ്യങ്ങളിപ്പോള്‍ അടങ്ങിയതായാണ് കാണുന്നത്. തങ്ങളുടെ കൂട്ടല്ല ഇന്‍ഡ്യയെന്നും എല്ലാ മതങ്ങളെയും തുല്യമായി കണുകയും എല്ലാവര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കുകായും ചെയ്യുന്ന  രാജ്യമാണ് ഇന്ത്യയെന്നും  മനസിലാക്കിയതോടെ അവരെല്ലാം പത്തിമടക്കി. എന്നിട്ടും രോഷം തീരാത്ത   മീഡിയ,  റേറ്റിംഗ് വര്‍ദ്ധിപ്പിക്കാന്‍വേണ്ടി മാനമില്ലാതെ സ്വന്തം മാതൃരാജ്യത്തെ അവഹേളിച്ചുകൊണ്ടിരിക്കയാണ്. 

മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും   സംസാരിക്കുന്നത് എന്തുകൊണ്ടാണന്ന് മനസിലാക്കാം. അവരുടെ ഡിഎന്‍ എ ആവിധത്തിലുള്ളതാണല്ലോ. എന്നാല്‍ ഏഷ്യാനെറ്റ് പോലുള്ള ചാനലുകള്‍ എന്തിനാണ് മറ്റ്  കുരക്കുന്നതെന്നാണ് മനസിലാകാത്തത്. ബി ജെ പിയോടുള്ള രാഷ്ട്രീയ വിരോധംകൊണ്ട് അവരുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുന്നത് ഇന്‍ഡ്യയിലെ പത്രസ്വാതന്ത്രത്തിന്റെ പേരിലാണന്ന് മനസിലാകും. എന്നാല്‍ രാജ്യത്തിന്റെ മാന്യതയെ ബാധിക്കുന്ന കാര്യങ്ങളില്‍ സര്‍ക്കാരിനോടൊപ്പം നില്‍കേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് പത്രങ്ങളും ചാനലുകളും എന്നാണോ പഠിക്കുക.

പ്രവാചകനിന്ദയുടെ പേരില്‍ ഇന്‍ഡ്യ ലോകത്ത് അപമാനിക്കെപ്പെട്ടന്നും അറബ്‌രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്‍ഡ്യക്കാരുടെ ഭാവി തുലഞ്ഞെന്നും അവരെല്ലാം കൂട്ടത്തോടെ കേരളത്തിലേക്ക് ഒഴുകിയെത്തുമെന്നും, ഇന്‍ഡ്യന്‍ ഉത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തുടങ്ങിയന്നും പറഞ്ഞത് ഏഷ്യാനെറ്റിലെ വിനു ജോണാണ്. നാണമില്ലെ  വിനു ഇങ്ങനെയുള്ള നുണകള്‍ രാജ്യത്തിനെതിരായി പ്രചരിപ്പിക്കാന്‍. നാട്ടിലെ മുസ്ലീങ്ങള്‍ കൂടുതലായി ഏഷ്യാനെറ്റ് ചാനല്‍ കാണുമെന്ന് കരുതിയാണോ താങ്കള്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. മാനേജുമെന്റിന്റെ അഭിപ്രായത്തിന് അനുസൃതമായണ്  പറയുന്നതെന്നാണ് തോന്നുന്നുണ്ടെങ്കില്‍ അഭിമാനം വിറ്റ് ജീവിക്കുന്നതിനേക്കാള്‍ ഭേദമല്ലേ ഗുഡ്‌ബൈപറഞ്ഞ് പിരിയുന്നത്.. രാജ്യത്തിന്റെ സ്വാതന്ത്രത്തിനുവേണ്ടി ജീവന്‍പോലും ബലികഴിച്ച മഹാന്മാരുടെ നാട്ടിലാണ് താങ്കളും തങ്കളെപോലുള്ളവരും ജീവിക്കുന്നത്.

മുസ്‌ളീം രാഷ്ട്രങ്ങളിലുള്ള ജനങ്ങളെക്കാള്‍  മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആസ്വദിച്ചുകൊണ്ടുതന്നെയാണ് ഇന്‍ഡ്യയിലെ മുസ്‌ളീങ്ങള്‍ ജീവിക്കുന്നത്. പാകിസ്ഥാനില്‍ മരണഭയത്തോടെയാണ്  മുസ്‌ളീങ്ങള്‍ മോസ്‌കുകളില്‍ പ്രാര്‍ഥിക്കാന്‍ പോകുന്നത്. എപ്പോഴാണ് ബോംബുപൊട്ടുന്നതെന്ന് അവര്‍ക്കറിയില്ല. എപ്പോഴാണ് ഭീകരന്മാര്‍ എ കെ 47 തോക്കുകളുമായി പ്രത്യക്ഷപ്പെടുന്നതെന്നും അറിയില്ല. ഇന്‍ഡ്യയില്‍ അങ്ങനെയുള്ള കാര്യങ്ങളൊന്നും നടക്കില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി റോഡിലിറങ്ങുന്നവരെയാണ് പോലീസ് വെടിവയക്കുന്നത്. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പയ്യന്‍ പറഞ്ഞതുപോലെ മര്യാദക്ക് ജീവിച്ചാല്‍  മുസ്ലീമിനെന്നല്ല ഹിന്ദുവിനും ക്രിസ്ത്യനിക്കും സിക്കുകാരനും സുഖമായി കഴിയാവുന്ന രാജ്യമാണ് ഇന്‍ഡ്യ. താലിബാനിസം നടപ്പാക്കാമെന്നും  ഇന്‍ഡ്യയെ ഇസ്‌ളാമിക രാഷ്ട്രമാക്കാമെന്നും ഏതെങ്കിലും മതമൗലികവാദികള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് പറയേണ്ടിവരും.

ഗള്‍ഫുനാടുകളില്‍ ജോലിചെയ്യുന്ന  ഇന്‍ഡ്യാക്കാരുടെപേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന വിനുവും കൂട്ടരും  കുവൈറ്റിലെ മോസ്‌കിനു വെളിയില്‍ നടന്ന ഇന്‍ഡ്യാവിരുദ്ധ പ്രകടനങ്ങളുടെ അനന്തരഫലമെന്തായെന്ന് അറിഞ്ഞോ, അതോ അറിയാത്തഭാവം നടിക്കുകയാണോ. പാകിസ്ഥാനികളും ഇന്‍ഡ്യക്കാരുമായിരുന്നു , മലയാളികള്‍ അതിലുണ്ടായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ല, നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശനത്തിനെതിരെ പ്രതിക്ഷേധിച്ച് പ്രകടനം നടത്തിയത്. കുവൈറ്റ് ഇന്‍ഡ്യയിലെപ്പോലെ എന്ത് തോന്ന്യവാസവും ചെയ്യാന്‍ അനുവദിക്കുന്ന രാജ്യമല്ലെന്ന അറിവ്  പ്രകടനത്തില്‍ പങ്കെടുത്ത വിഡികള്‍ക്ക് അറിയില്ലായിരുന്നു. കുവൈറ്റി പൗരന്മാരാരും പ്രകനത്തില്‍ പങ്കെടുത്തില്ല. വിവരദോഷികളായ പാകിസ്ഥാനികളും മലയാളികളുമായിരുന്നു നിയമനിഷേധം നടത്തിയത്. 

പോലീസ് അവരെ കയ്യോടെപൊക്കി ജയിലില്‍ അടച്ചിരിക്കയാണ്. അടുത്തനടപടി  ഇക്കൂട്ടരെ കൂട്ടത്തെടെ നടുകടത്തുകയെന്ന കലാപരിപാടിയാണ്. അതായത് ബീവിയുടെ കാതിലെ കമ്മലും  താമസിക്കുന്ന വീടും മൂന്നസെന്റ് ഭൂമിയും പണയംവെച്ച് വലിയ മോഹങ്ങളോടെ ഗള്‍ഫില്‍ പോയവര്‍ വെറുംകയ്യോടെ തിരികെ വരുന്ന കാഴ്ച്ച ഏഷ്യാനെറ്റ് കാസ്റ്റുചെയ്യുമോ. അതുതന്നെയല്ല തിരികെ വന്ന് വിമാനത്താവളത്തിലിറങ്ങുമ്പോള്‍ അവരെ സ്വീകരിക്കാന്‍  പോലീസ്, കേരള പോലിസല്ല, കേന്ദ്രഗവണ്‍മെന്റിന്റെ  പോലീസ് കയ്യാമവുമായി നില്‍പുണ്ടായിരിക്കും. സ്വരാജ്യത്തിനെതിരെ അന്യനാട്ടില്‍ പ്രതിക്ഷേധിച്ചതിന്റെ പാരിതോഷകം.. കയ്യിലുരുന്നതും കക്ഷത്തില്‍ വച്ചിരുന്നതും പോയില്ലേ, ഇക്ക.  മര്യാദക്ക്, മര്യാദക്ക് മര്യാദക്ക്  ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമായിരുന്നോ.Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക