നടി സായ്‌പല്ലവിക്കെതിരേ കശ്‌മീരി പണ്‌ഡിറ്റുകളും പശു സംരക്ഷകരും പരാതി നല്‍കി

ആശാ പണിക്കർ Published on 17 June, 2022
നടി സായ്‌പല്ലവിക്കെതിരേ കശ്‌മീരി പണ്‌ഡിറ്റുകളും പശു സംരക്ഷകരും പരാതി നല്‍കി
നടി സായ്‌പല്ലവിക്കെതിരേ പോലീസില്‍ പരാതി. ഹൈദരബാദിലെ സുല്‍ത്താന്‍ ബസാര്‍ പോലീസ്‌ സ്‌ററ്റേഷനില്‍
ബജ്‌റങ്ങ്‌ദള്‍ പ്രവര്‍ത്തകരാണ്‌ പരാതി നല്‍കിയത്‌. കാശ്‌മീരി ഫയല്‍സ്‌ എന്‌ ചിത്രത്തില്‍ കാശ്‌മീരി
പണ്‌ഡിറ്റുകളെ കൊല്ലുന്ന രംഗങ്ങളെയും പശുവിന്റെയും ജാതിയുടെയും പേരില്‍ നടക്കുന്ന അതിക്രമങ്ങളെ
കുറിച്ച്‌ സായ്‌പല്ലവി നടത്തിയ പരാമര്‍ശമാണ്‌ പരാതിക്ക്‌ കാരണം.
നടിക്കെതിരേ പരാതി കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ കേസ്‌ എടുത്തിട്ടില്ലെന്നും പോലീസ്‌ അറിയിച്ചു.
പരാതിക്കൊപ്പം നടിയുടെ പരാമര്‍ശമടങ്ങിയ 27 സെക്കണ്ട്‌ വീഡിയോയും ലഭിച്ചിട്ടുണ്ട്‌. വീഡിയോ
പരിശോധിച്ച്‌ നിയമവിദഗ്‌ധരുമായി ആലോചിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.
ഒരു അഭിമുഖത്തിനിടയിലാണ്‌ സായ്‌പല്വിയുടെ വിവാദ പരാമര്‍ശമുണ്ടായത്‌.

ഞാന്‍ ഒരു നിഷ്‌പക്ഷ ചുറ്റുപാടിലാണ്‌ വളര്‍ന്നത്‌. ഇടതുപക്ഷത്തെ കുറിച്ചും വലതു പക്ഷത്തെ കുറിച്ചും ഞാന്‍
കേട്ടിട്ടുണ്ട്‌. പക്ഷേ ആരാണ്‌ ശരി, ആരാണ്‌ തെററ്‌ എന്ന്‌ എനിക്ക്‌ പറയാന്‍ കഴിയില്ല. കശ്‌മീരി പണ്‌ഡിറ്റുകള്‍
എങ്ങനെയാണ്‌ കൊല്ലപ്പെട്ടതെന്ന്‌ കശ്‌മീരി ഫയല്‍ എന്ന സിനിമ കാണിക്കുന്നു. പശുവിനെ കൊണ്ടു പോയത്‌
മുസ്ലിമാണെന്ന്‌ സംശയിച്ച്‌ ഈയിടെ ഒരാളെ കൊലപ്പെടുത്തി. ആളെ കൊലപ്പെടുത്തിയ ശേഷംഅക്രമികള്‍ 'ജയ്‌
ശ്രീറാം' മുദ്രാവാക്യം മുഴക്കി. കശ്‌മീരില്‍ നടന്നതും അടുത്തിടെ നടന്നതും തമ്മില്‍ എന്താണ്‌
വ്യത്യാസം? ഇതായിരുന്നു സായ്‌പല്ലവിയുടെ പരാമര്‍ശം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക