ആദ്യമായ് കണ്ട നാൾ (രാജലക്ഷ്മി രാകേഷ്, പാലക്കാട്‌)

Published on 18 June, 2022
ആദ്യമായ് കണ്ട നാൾ (രാജലക്ഷ്മി രാകേഷ്, പാലക്കാട്‌)

ആദ്യമായ് കണ്ടനാളിൽ ആദ്യാനുരാഗം പകർന്നു തന്നതോർമയുണ്ടോ എൻ പ്രിയനെ...??
എങ്ങനെ മറന്നീടും അല്ലെ??
ഒരിയ്ക്കലും നമുക്കാവില്ലതിന്....
ലോകത്തിൻ ഇരു കോണുകളിൽ വസിച്ചിരുന്ന നമ്മളെ വിധി കൂട്ടിമുട്ടിച്ചില്ലായിരുന്നുവെങ്കിൽ....
ആദ്യമായ് കണ്ടപ്പോൾ നിന്റെ കണ്ണുകൾ എന്നെ തിരയുന്നത് ഞാൻ തിരിച്ചറിഞ്ഞു..
നിന്റെ കണ്ണുകൾ എന്നോട് പറയാതെ പറഞ്ഞ സ്നേഹ മഴയിൽ നനഞ്ഞു കുതിർന്നു ഞാൻ നിന്റെ പ്രിയ സഖി ആണെന്ന സത്യം സ്മരിയ്ക്കുന്നു...
ഓർമ്മകൾ അല തല്ലുന്ന ആഴിയാം എൻ ചിത്തത്തിൽ നീ പ്രണയ മധു നിറച്ചു തന്ന നാളുകളെ തുടക്കം ആയിരുന്നന്ന്...
പൂന്തോട്ടത്തിലെ ഏറ്റവും മനോഹരമായ പൂവിലെ തേനുണ്ണാൻ വണ്ടുകളും പൂമ്പാറ്റ കളും പൂവിനു ചുറ്റും വട്ടമിട്ടു പറക്കുന്ന പോലെ...
ഞാനാകുന്ന പൂവിലെ മധു നുകരാൻ നീയും ഒരു തേൻ വണ്ടായ് എന്റെ ചുറ്റും വട്ടമിട്ടു നടന്നു
നിന്റെ കൺ കോണിൽ പതിഞ്ഞ എന്റെ ആ സുന്ദര രൂപം എത്ര മനോഹരം ആണെന്ന് മാത്രം എനിയ്ക്കറിയില്ല..
എങ്കിലും ഒന്ന് പറയാതെ വയ്യ
നീ മാത്രമാണ് എന്നിലെ പ്രണയത്തെ തൊട്ടുണ്ണർത്തിയ എൻ പ്രിയതമൻ
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക