'കടുവ'വരുന്നു; അഞ്ച് ഭാഷകളില്‍ 375 തിയേറ്ററുകളില്‍

ജോബിന്‍സ്‌ Published on 22 June, 2022
'കടുവ'വരുന്നു; അഞ്ച് ഭാഷകളില്‍ 375 തിയേറ്ററുകളില്‍

പൃഥ്വിരാജ് നായകനായെത്തുന്ന ഷാജി കൈലാസ് ചിത്രം 'കടുവ' ലോകമെമ്പാടുമുള്ള 375 സ്‌ക്രീനുകളില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. ജൂണ്‍ മുപ്പതിനാണ് റിലീസ്.'ഡ്രൈവിങ് ലൈസന്‍സ്', 'അയ്യപ്പനും കോശിയും', 'ജന ഗണ മന' തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ മാത്രമല്ല തിയേറ്റര്‍ എക്സിബിറ്റര്‍മാരും പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ പൃഥ്വിരാജ് ചിത്രം 'ജന ഗണ മന'യേക്കാള്‍ കൂടുതലാണ് കടുവ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'അടിത്തട്ട്', ഷെയ്ന്‍ നിഗം നായകനാകുന്ന 'ഉല്ലാസം' എന്നിവയാണ് ഇതേ ആഴ്ചയില്‍ റിലീസിനെത്തുന്ന മറ്റ് ചിത്രങ്ങള്‍.

ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. . വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക