നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദര്‍ശിക്കും

Published on 22 June, 2022
നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദര്‍ശിക്കും

അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദര്‍ശിക്കും. അന്നു രാത്രി തന്നെ അദ്ദേഹം മടങ്ങുകയും ചെയ്യും. ജര്‍മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിലെത്തുക. 26 മുതല്‍ 28 വരെയാണു ജി 7 ഉച്ചകോടി.

യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. അതോടൊപ്പം പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി മോദി ഒടുവില്‍ യുഎഇ സന്ദര്‍ശിച്ചത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക