Image

ന്യൂയോർക്കിൽ നടന്ന യുവജന കോൺഫറൻസ്  'റീഡിസ്കവർ 2022' ന്  ആവേശോജ്ജ്വല   സമാപനം

Published on 22 June, 2022
ന്യൂയോർക്കിൽ നടന്ന യുവജന കോൺഫറൻസ്  'റീഡിസ്കവർ 2022' ന്  ആവേശോജ്ജ്വല   സമാപനം

ക്നാനായ റീജിയൻ യുവജനആവേശമായി യൂത്ത് മിനിസ്ട്രി കോൺഫറൻസ്: ക്‌നാനായ റീജിയണിലെ എല്ലാ ഇടവകകളിലെയും മിഷനിലെയും യുവജനങ്ങളെ പങ്കെടുപ്പിച്ച്   യൂത്ത് മിനിസ്ട്രി  ന്യൂയോർക്കിൽ ഒരുക്കിയ  യുവജന കോൺഫറൻസ്  'റീഡിസ്കവർ 2022' ന് ആവേശ്വജ്ജ്വലമായ സമാപനം. നാല് ദിവസങ്ങളിലായി നടത്തപ്പെട്ട സംഗമം ചിക്കാഗോ രൂപത ക്‌നാനായ റീജിയൺ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്തു.

  ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ, ഫാ. ബിബി തറയിൽ, ഫാ.ബിൻസ് ചേത്തലിൽ, ഫാ.ജോസഫ് തച്ചാറ, ഫൊറോന കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ഇടവകകളിൽ നിന്നും മിഷനിൽ നിന്നും രജിസ്‌റ്റർ ചെയ്ത്   വിവിധ എയർ പോർട്ടിലായി  എത്തി ചേർന്ന യുവജനങ്ങളെ ഇടവക ജനത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. യുവജനങ്ങൾ തന്നെ അടങ്ങുന്ന വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ക്രമീകരിച്ചു .

വി.കുർബാന, വിജ്ഞാന പ്രദമായ ക്ലാസ്സുകൾ, ഉല്ലാസപരിപാടികൾ , ക്രൂസ്സ് , ക്യാമ്പ് ഫയർ , മീറ്റ് 8 ഗ്രീറ്റ് തുടങ്ങിയ പരിപാടികൾ പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച് യുവജനങ്ങൾക്ക് പുത്തൻ ദിശാബോധം നൽകാൻ ഇതുവഴി സാധിച്ചു.

തുടർന്ന് ക്നാനായ റീജിയൺ യുവജനങ്ങളുടെ വരും വർഷങ്ങളിലേക്കുള്ള കർമ്മ പരിപാടികളും  ആവിഷ്കരിച്ചു. ഈ സംഗമം യുവജനങ്ങളിൽ ദൈവാനുഗ്രഹപ്രദമാകുവാൻ യുവജനങ്ങളുടെ പ്രാർത്ഥനാ കൂട്ടായ്മയും സജീവമായി പ്രവർത്തിച്ചു.

അടുത്ത വർഷം കാനഡായിൽ വെച്ച് റീഡിസ്കവർ 2023 നടത്തപ്പെടും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക