Image

ചിക്കാഗോ ട്രാന്‍സിറ്റ് മലയാളി അസോസിയേഷന്‍ റിട്ടയറീസിനെ ആദരിച്ചു

ജോണ്‍സണ്‍ കണ്ണൂക്കാടന്‍ Published on 23 June, 2022
ചിക്കാഗോ ട്രാന്‍സിറ്റ് മലയാളി അസോസിയേഷന്‍ റിട്ടയറീസിനെ  ആദരിച്ചു

ദീര്‍ഘകാലത്തെ സുത്യര്‍ഹമായ സേവനത്തിനു ശേഷം ജോലിയില്‍ നിന്നും വിരമിച്ച ശ്രീ.റോയി നെടുങ്കോട്ടില്‍, സക്കറിയാസ് ചാക്കോ, ബൈജു ജോസ് എന്നിവര്‍ക്ക് സി.ടി.എ, PAce, Metra and city Employees എന്നിവര്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ജൂണ്‍ പത്താം തീയതി ആശംസകള്‍ നേര്‍ന്നു.

ചിക്കാഗോയിലെ സിറ്റിയില്‍ വളരെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇവര്‍ മൂവരും തങ്ങളുടേതായ വ്യക്തി മുദ്ര മലയാളി സമൂഹത്തില്‍ കാഴ്ച വച്ചിട്ടുണ്ട്.

തദവസരത്തില്‍ CTMA പ്രസിഡന്റ് ശ്രീ. സാബു കട്ടപ്പുറം, സെക്രട്ടറി ലൂക്കോസ് ചുമ്മാര്‍, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂകാടന്‍ ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

ജീവിതത്തിന്റെ അടുത്ത അദ്ധ്യായം നിങ്ങള്‍ക്ക് ഇനി ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് അനന്തമായ സമയം നല്‍കട്ടെയെന്ന് സംഘടനാ ഭാരവാഹികള്‍ ആശംസിച്ചു.

സിടിഎംഎയുടെ ആദ്യ പ്രസിഡന്റ് സിറിയക് പുത്തന്‍പുരയില്‍, തോമസ് പൈകാട്ടുമനയില്‍, സെല്‍വന്‍ ചാക്കോ, സിഎംഓ പ്രസിന്‍ഢ്, ജോഷി വള്ളിക്കളം, രാജന്‍ അബ്രഹാം, റയാന്‍ നെടുമങ്ങോട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
 നന്ദി പ്രസംഗം സെക്രട്ടറി ലൂക്കോസ് ചുമ്മാര്‍ എം.സി. ആയി പ്രവര്‍ത്തിച്ചത് ശ്രീ. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ആയിരുന്നു.
കുടുംബാംഗങ്ങള്‍ക്കൊപ്പം സ്‌നേഹ വിരുന്നില്‍ പങ്കെടുത്ത് ആസ്വാദ്യകരമായ വിരമിക്കല്‍ ആശംസിച്ച് പിരിഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക