Image

നമുക്ക് ഇത്രയും പ്രൊഫഷണലിസം വേണോ, കുറച്ചു മനുഷ്യപ്പറ്റു പോരേ?: ജോസ് ടി തോമസ്

Published on 23 June, 2022
നമുക്ക് ഇത്രയും പ്രൊഫഷണലിസം വേണോ, കുറച്ചു മനുഷ്യപ്പറ്റു പോരേ?: ജോസ് ടി തോമസ്
 
 
നമുക്ക് ഇത്രയും പ്രൊഫഷണലിസം വേണോ,
കുറച്ചു മനുഷ്യപ്പറ്റു പോരേ?
 
കൂലിക്കു പണിയുന്നവർ കൂലിപ്പണിക്കാർ.
ആ പദം ഉപയോഗിക്കപ്പെടുന്നിടത്ത് മനുഷ്യരുടെ മനുഷ്യപ്പറ്റിനെക്കുറിച്ചല്ല മാന്യതയെക്കുറിച്ചാണ് വിധിയെഴുത്ത് നടക്കാറുള്ളത്.
 
കൂലിപ്പണി എന്നത് മാന്യമല്ലെന്നു തോന്നുന്നവർ തങ്ങളുടെ പണിക്കു പ്രൊഫഷൻ എന്നു പേരിടുന്നു. ജനവിരുദ്ധമായ, മനുഷ്യത്വവിരുദ്ധമായ, തങ്ങളുടെ തൊഴിൽപ്പെരുമാറ്റങ്ങളെ പ്രൊഫഷണലിസം എന്നു
വിളിക്കുന്നു.
 
 
അഭിഭാഷക പ്രൊഫഷണലിസം എന്താണെന്ന്, ടൊവിനോയും കീർത്തിയും നടിച്ച "വാശി" ഓർമിപ്പിക്കുന്നു -- സിനിമയുടെ കേന്ദ്ര പ്രമേയം അതല്ലെങ്കിലും.
 
ഇപ്പോൾ മാധ്യമപ്രവർത്തകരിൽ പലരും തങ്ങളുടെ ജനവിരുദ്ധ ജേർണലിസത്തെക്കുറിച്ചു വാശിയോടെ പ്രതിവാദം നടത്താൻ പ്രൊഫഷണലിസം എന്ന വാക്കിൽ തൊട്ടു സത്യം ചെയ്യുന്നു. Skilled labour-ൽ കവിഞ്ഞ് എന്താണു 'മുഖ്യധാരാ' ജേർണലിസം? Representative ആയതിനെ വിട്ടു exceptional ആയതിന്റെയും significant ആയതു വിട്ട് sensational ആയതിന്റെയും കഥാസരിത് സാഗരങ്ങളും സ്വപ്നാടനങ്ങളും പടയ്ക്കുന്നതിലെ skill.
 
കൂലിപ്പണിക്കാർ മാന്യരും മനുഷ്യപ്പറ്റുള്ളവരുമാണ്.
വൃക്കമാറ്റം വൈകി രോഗി മരിച്ച വാർത്ത വന്ന സ്ഥാനത്ത് പിറ്റേന്ന് പൊളിറ്റിക്കൽ കിഡ്നിയുടെ കാർട്ടൂൺ പ്രസിദ്ധീകരിക്കാനുള്ള സ്കിൽ അവർക്കില്ല.
 
ജോസ് ടി
23 ജൂൺ 2022
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക