ജെന്റിൽമാന്‍ 2 ചിത്രീകരണം ഓ​ഗസ്റ്റില്‍

Published on 23 June, 2022
ജെന്റിൽമാന്‍ 2 ചിത്രീകരണം ഓ​ഗസ്റ്റില്‍

ബ്രമാണ്ഡ ചിത്രമായ 'ജെന്‍്റില്‍മാന്‍2 'വിന്‍്റെ അണിയറ സാങ്കേതിക വിദ​ഗ്ധരായി ഒന്നിന് പിറകെ ഒന്നായി പ്രഗല്‍ഭര്‍ അണി ചേരുകയാണ്.

സംവിധായകനായി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുല്‍ കൃഷ്ണ, സംഗീത സംവിധായകനായി മരഗതമണി (കീരവാണി), ഛായാഗ്രാഹകനായി ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രഗത്ഭരില്‍ ഒരാളായ അജയന്‍ വിന്‍സെന്‍്റ് എന്നിവരുടെ പേരുകളാണ് നിര്‍മ്മാതാവ് ' ജെന്‍്റില്‍മാന്‍ ' കെ.ടി.കുഞ്ഞുമോന്‍ പ്രഖ്യാപിച്ചത്. മലയാളികളായ നയന്‍താരാ ചക്രവര്‍ത്തി, പ്രിയാ ലാല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

‌ഇപ്പോള്‍ കലാസംവിധായകരായി തിരഞ്ഞെടുത്തിരിക്കുന്നതും ഇന്ത്യന്‍ സിനിമയിലെ പ്രഗല്‍ഭരെയാണ്. തോട്ടാ ധരണിയെയും അദ്ദേഹത്തിന്‍്റെ മകള്‍ രോഹിണി ധരണിയെയുമാണ് കലാസംവിധായകരായി കുഞ്ഞുമോന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലേയും ബ്രമാണ്ഡ സിനിമകള്‍ക്ക് കലാസംവിധായകനായി പ്രവര്‍ത്തിച്ച്‌ പ്രശസ്തി നേടിയ കലാകാരനാണ് തോട്ടാ ധരണി.

നായകന്‍, ബോംബേ, ദളപതി, ചന്ദ്രമുഖി, ശിവാജി, ദശാവതാരം, രുദ്രമാദേവി, ഡാം 999, മലയാളത്തില്‍ അഭിമന്യു എന്നീ സിനിമകള്‍ക്കായും, കുഞ്ഞുമോന്‍ തന്നെ നിര്‍മ്മിച്ച ജെന്‍്റില്‍മാന്‍, കാതലന്‍, കാതല്‍ദേശം, രക്ഷകന്‍ എന്നീ ബ്രമാണ്ഡ സിനിമകള്‍ക്ക് വേണ്ടിയും തോട്ടാ ധരണി ഒരുക്കിയ സെറ്റുകള്‍ ഏറെ പ്രശംസ പിടിച്ച്‌ പറ്റിയിരുന്നു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക