Lawson Travels

നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 9)

Published on 24 June, 2022
നീ വേദനയോടെ കുഞ്ഞുങ്ങളെ  പ്രസവിക്കും : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 9)

മെഡിക്കൽ ഡയറി - 9

"നന്മ തിന്മകളുടെ വൃക്ഷത്തിന്റെ ഫലം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്നു കണ്ട് അവൾ അതു പറിച്ചു തിന്നു. ഭർത്താവിനും കൊടുത്തു. അവനും തിന്നു. സ്ത്രീ ദൈവത്തോട് പറഞ്ഞു, സർപ്പം എന്നെ വഞ്ചിച്ചു. ഞാൻ പഴം തിന്നു. ദൈവം സ്ത്രീയോട് പറഞ്ഞു, നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും നിനക്കു ഭർത്താവിൽ അഭിലാഷമുണ്ടായിരിക്കും". (ബൈബിൾ. ഉല്പത്തി പുസ്തകം.)
ആ അവസാനത്തെ വരി ഒന്നു ശ്രദ്ധിച്ചോണെ.... സ്ത്രീകളിങ്ങനെ വീണ്ടും, വീണ്ടും വേദന അനുഭവിച്ചു പ്രസവിക്കുമെന്ന്. നമ്മുടെ ഹവ്വാ മുത്തശ്ശി ഒരു പഴം പറിച്ചു തിന്നതിന്റെ ഗതികേടെ.
ദൈവത്തിനു തിരിച്ചുവ്യത്യാസം
( ലിംഗ )ഉണ്ടെന്നു ഞാൻ പണ്ടേ കണ്ടുപിടിച്ചതാണ്. നിങ്ങൾക്കറിയാമോ ലോകത്തിലെ ആദ്യത്തെ anaesthesia ആർക്കാണ് കിട്ടിയതെന്ന്!!ആദത്തിന്. എന്തിന്? കൂട്ടിനൊരു സ്ത്രീയെ കൊടുക്കുവാൻ വാരിയെല്ലിന്റെ ഇത്തിരി എടുക്കുവാൻ ദൈവമായ കർത്താവ്‌ അവനെ ഗാഢനിദ്രയിലാഴ്ത്തി. വെറും sedation അല്ല, നല്ല deep anaesthesia തന്നെ നൽകി. വാരിയെല്ലുകളിൽ ഒന്നെടുത്ത് അവിടം മാംസം കൊണ്ടു മൂടി. Skingraft അല്ല, നല്ല മാംസത്തോടുകൂടിയ ആധുനിക rotation flap തന്നെ വച്ചുപിടിപ്പിച്ചു.അപ്പോൾ ആദ്യത്തെ പ്ലാസ്റ്റിക് surgeon ദൈവം തന്നെ!

ആദം അപ്പോൾ ആഹ്ലാദത്തോടെ പറഞ്ഞു ..
"ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും."
എന്നിട്ടാണവൻ ദയാഹീനനായി തിരിച്ചടിച്ചത്. നീ എനിക്കു കൂട്ടായി തന്ന 'ഇവൾ' ആണ് എനിക്കു പഴം തന്നത്, ഞാനതു തിന്നു. 
സ്ത്രീയെ നീയറിയുക, വിരലുകളെല്ലാം ലോകാരംഭം മുതൽ നിനക്കെതിരെ ചൂണ്ടപ്പെട്ടതാണ്. അതിലെ കഠിനമായ ഒന്നാണ് ഈ പ്രസവവേദനയും.അതു വേണ്ടിയിരുന്നില്ല എന്നെന്റെ അന്തരംഗം ഇപ്പോഴും ദൈവത്തോട് കലഹിച്ചുകൊണ്ടിരിക്കുന്നു. 
അപ്പോൾ പിന്നെ എന്നെ വായിക്കുന്ന നിങ്ങളിൽ പ്രസവിച്ചിട്ടുള്ള എല്ലാവർക്കുമറിയാം ഞാൻ പറഞ്ഞത് അത്ര വലിയ അഹങ്കാരമൊന്നുമല്ലെന്ന്.

നമുക്കൊന്നു നോക്കിയാലോ ഈ പ്രസവവേദനയ്ക്ക് എന്നെങ്കിലും അറുതി വന്നിട്ടുണ്ടോ എന്ന്. ഉണ്ടെങ്കിൽ  ഭാഗികമായോ, പൂർണമായോ ?.
"The delivery of the infant in to the arms of a conscious and pain free mother is one of the most exciting and rewarding moments in medicine". (Moir ).
പ്രസവവും പ്രസവ സംബന്ധമായ  എല്ലാ ചികിത്സാ വിധികളും വേദന രഹിതമായിരിക്കുക എന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. എന്നിരിക്കലും ഇന്ത്യ പോലുള്ള ഒരു മഹാരാജ്യത്തിൽ, സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന ഈ കൊച്ചു കേരളത്തിൽപോലും ഇതിനുള്ള സാധ്യതകൾ പരിമിതമാണ്. നമ്മുടെ മെഡിക്കൽ സിസ്റ്റത്തിന്റെ ഒരു പോരായ്മ തന്നെയാണിത്.
ആദ്യ കാലം മുതൽ പ്രസവവേദന ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ സൈക്കോതെറാപ്പി, മോട്ടിവേഷണൽ തെറാപ്പി, acupuncture പോലുള്ള ചികിത്സാ വിധികൾ പരാജയ ങ്ങളോ ഭാഗികമായി മാത്രം വിജയിച്ചവയോ ആയിരുന്നു. 
Intra venous, and inhalational anaesthetic agents ന്റെ കണ്ടുപിടുത്തങ്ങളോടെയാണ് (പുതിയ മയക്കു മരുന്നുകൾ ) വേദന ഇല്ലാത്ത പ്രസവത്തിന് അൽപ്പമെങ്കിലും ഫലം കണ്ടു തുടങ്ങിയത്. ഇവയ്ക്കെല്ലാം അതിന്റേതായ പാർശ്വഫലങ്ങളും പരിമിതികളും ഉണ്ടായിരുന്നു.
1846ൽ Morton ന്റെ ether anaesthesia യുടെ പബ്ലിക് ഡെമോ കഴിഞ്ഞതിന്റെ പിറ്റേ വർഷം James Young Simson എന്ന Scottish Obstetrician  അന്നേസ്തെഷ്യ ഗുണമുള്ള Ether, Chloroform ഇവ ഉപയോഗിച്ചു Labor analgesia നൽകിപ്പോന്നു. എന്നാൽ 'സ്ത്രീ നൊന്തു പ്രസവിക്കണമെന്ന' ബൈബിൾ വചനം ഉപയോഗിച്ച് കാത്തോലിക്ക തിരുസഭ സിംസണെതിരെ വെറുതെ ഇരുന്നില്ല. ആദത്തിനെ മയക്കിയശേഷമാണ് ദൈവം വാരിയെല്ലെടുത്തതെന്നു പറഞ്ഞ് സിംസണും  തിരിച്ചടിച്ചു. 
1853ൽ John Snow  ക്ലോറോഫോം  ഉപയോഗിച്ച് വിക്ടോറിയ രാജ്ഞിയുടെ എട്ടും ഒൻപതും പ്രസവങ്ങൾ വേദന രഹിതമാക്കി. ഇതോടെയാണ് Labor analgesia യുടെ പ്രാധാന്യം Britishകാർക്കിടയിൽ പ്രബലപ്പെട്ടത്.
ഇന്ന് പുതിയ technology യുടെ, പുതിയ local anesthetics, പുതിയ ശക്തിയേറിയ opioid drugs ന്റെ ആവിർഭാവം labor analgesia വളരെ ലളിതവും, നൂറു ശതമാനം വിജയ പ്രദവും അപകട രഹിതവും ആക്കിത്തീർത്തിട്ടുണ്ട്. 
Patient controlled epidural analgesia (PCEA). Walking epidural analgesia, combined spinal and epidural analgesia എന്നൊക്കെ വിവിധ പേരിൽ അൽപ്പം ചില വ്യത്യാസങ്ങളിൽ ഇവ നല്കപ്പെടുന്നു. ഒരു epidural catheter (ഇപ്പോൾ എല്ലാവർക്കും അറിയാം, പുറത്ത് ഒട്ടിച്ചു വയ്ക്കുന്ന നൂല് പോലത്തെ നീണ്ട ഈ catheter.)നിങ്ങളുടെ രണ്ടു കശേരുക്കളുടെ ഇടയിലുള്ള വിടവിലൂടെ ഈ catheters ഒരു anaesthesiologist ന് പ്രയാസമില്ലാതെ നിങ്ങളുടെ epidural space ൽ നിക്ഷേപിക്കാനാവും. ഇപ്പോൾ ഇതു ഒരു ultrasound machine ന്റെ സഹായത്തോടെ വളരെ കൃത്യതയോടെ അപകടരഹിതമായി ഈ proceedure ചെയ്യുവാനാകും.ഇതിൽ കൂടി വിവിധയിനം മരുന്നുകൾ പ്രസവത്തിന്റെ പ്രോഗ്രസ്സ് അനുസരിച്ച് നൽകിക്കൊണ്ടിരിക്കും. പ്രസവിക്കുന്ന സ്ത്രീക്ക് തന്നെ അവരുടെ വേദനയനുസരിച്ചു മരുന്നുകൾ ഈ catheter വഴി തനിയെ inject ചെയ്യുവാനാകും . ഗർഭിണികൾക്ക്  വേണമെങ്കിൽ ഈ ചികിത്സക്കിടയിൽ നടക്കുവാനും ബുദ്ധിമുട്ടില്ല. നിങ്ങൾ പ്രസവിച്ചു കുഞ്ഞിനെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും വരെ ഞങ്ങൾ മയക്കു ഡോക്ടർമാർ നിങ്ങളുടെ ചാരത്തുണ്ടാകും. ഇടയിൽ എന്തെങ്കിലും കാരണത്താൽ Caesarian ആകുന്നെങ്കിൽ ഈ epidural catheter തന്നെ ഉപയോഗിച്ച് നിങ്ങൾക്കു വേദന രഹിത സിസേറിയനും നടത്താം. ഇതവിടെ തന്നെ നിലനിർത്തിയാൽ ഇതു വഴി ഓപ്പറേഷന് ശേഷമുള്ള വേദന സംഹാരികൾ ഉചിതമായവ നൽകുവാനുമാവും. എത്ര പറഞ്ഞാലും തീരാത്തത്ര വിശദീകരണങ്ങൾ ഇതിനുള്ളതിനാൽ ഞാൻ അതിലേക്കു അധികം കടക്കുന്നില്ല.

Entanox, Sevox മുതലായവ ഉപയോഗിച്ചുള്ള ചികിത്സാ രീതികളും ഒരളവിൽ പ്രസവ വേദന ലഘുകരിക്കും.
Labor analgesia ഞാൻ എത്രമാത്രം കൊടുത്തിട്ടുണ്ട് എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്റെ experience പറയുന്നത് നന്നായിരിക്കും. 1984ൽ ആണ് ഞാൻ അന്നേസ്തെഷ്യ പിജി ചെയ്ത  KMC Manipal ൽ ആദ്യമായി ഒരു labor analgesia കൊടുക്കുന്നതിൽ ഞാൻ ഭാഗഭാക്കാകുന്നത്. UK യിൽ നിന്നു മണിപാലിൽ വന്ന  Dr. Murali Sivaraj ആണ് ഞങ്ങളുടെ തന്നെ anaesthesia department ലെ Dr. Elsa Varghese നു labor analgesia നൽകുന്നത്. മാഡത്തിന്റെ ആദ്യ പ്രസവം ആയിരുന്നു. മുരളി സാറ് തുടക്കത്തിലേ പറഞ്ഞെങ്കിലും മാഡം വേണ്ട,വേണ്ട എന്ന് പറഞ്ഞിരുന്നു. 'വടി വെട്ടൽ' കഴിഞ്ഞ് 'അടി' തുടങ്ങിയപ്പോൾ മാഡം തന്നെ labor analgesia request ചെയ്തു. അന്നത്തെ എന്റെ റോൾ , സാറിനെ പിന്തുടരുക, വേണ്ട assistance ചെയ്യുക , മോണിറ്റർ ചെയ്യുക. അഞ്ചാറു മണിക്കൂർ നല്ല വേദന രഹിതമായ contractions ഉണ്ടായിക്കൊണ്ടിരുന്നു. പെട്ടെന്ന് membrane പൊട്ടിയപ്പോൾ കുഞ്ഞിനു ശ്വാസം മുട്ടൽ ഉണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ട് amniotic fluid പച്ചനിറത്തിൽ ഒഴുകി വന്നു. അങ്ങനെ അതു caesarian ൽ കലാശിച്ചു. ഈ eppidural catheter തന്നെ caesarian anaesthesia യ്ക്കും ഉപയോഗിച്ചു. എത്സ മാഡത്തിന്റെ head end ൽ monitor ചെയ്തു നിന്നത് ഇന്നലെയെന്നതു പോലെ ഞാൻ ഓർമ്മിക്കുന്നു. അതിനു ശേഷം Obstetric analgesia അവിടെ thesis ആയി ഒരു നൂറു കേസുകൾ ചെയ്തു. അതൊരു combined work ആയിരുന്നു. Anaesthesia and OBG പിജി കൾ അൻപത് അൻപത് case കൾ എന്ന നിരക്കിൽ. ഡ്യൂട്ടി യിൽ ഉള്ള anaesthesia PG s ഞങ്ങളുടെ പിജി Dr.Narayana Balika യെ allert ചെയ്യും . Dr. Bhagya ആയിരുന്നു OBG പിജി. അന്ന് അവിടെ ഞാൻ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് അത്യാവശ്യം chance കിട്ടി. നാട്ടിൽ വന്ന് labor analgesia കൊടുക്കുവാനുള്ള confidence അങ്ങനെ സൃഷ്ടിച്ചെടുത്തു എന്നു പറഞ്ഞാൽ മതി.
പഠനം കഴിഞ്ഞു നാട്ടിൽ വന്ന്‌ ആദ്യ അഞ്ചു വർഷങ്ങൾ ഞാൻ പല പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിലാണ് ജോലി ചെയ്തത്. ചില തിരക്കില്ലാത്ത ദിവസങ്ങളിൽ  മെഡിക്കലി ഫിറ്റ്‌ ആയ ഒരു ഡെലിവറി കേസ് വേദന ഇല്ലാത്ത പ്രസവം നൽകി ഞാൻ എന്റെ പരിചയ സമ്പത്തു നില നിർത്തിപ്പോന്നു. ഇത് രോഗിയുടെയോ ഡോക്ടറിന്റെയോ അപേക്ഷപ്രകാരം ആയിരുന്നില്ല. എന്റെ താൽപ്പര്യം മാത്രം.
മെഡിക്കൽ കോളേജിൽ വന്നതിൽ പിന്നെ തിരക്കോടു തിരക്ക്.
1990കളിൽ അന്നേസ്തെഷ്യ പിജി കളും, ഡോക്ടേഴ്സും വളരെ കുറവുള്ള കാലഘട്ടം ആയിരുന്നു. സാധാരണ പോസ്റ്റ്‌ ചെയ്യുന്ന elective cases, emergency surgery കൾ പോലും ചെയ്തു തീർക്കാൻ പറ്റാത്ത അവസ്ഥ. അപ്പോൾ പിന്നെ ലേബർ analgesia കൊടുക്കുവാൻ എവിടെ വേണ്ടത്ര specialist doctors..!

2007ൽ ആയിരിക്കണം ഞങ്ങളുടെ തന്നെ ഒരു പിജി Dr Shoma യ്ക്ക് ആദ്യ പ്രസവം. Shoma ഞങ്ങളുടെ അന്നത്തെ Anaesthesia  professor Dr. Sussy Philip ന്റെ മോളുമാണ്.ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോൾ ഞാൻ സൂസി മാഡത്തിനെ കണ്ട് എപ്പോൾ ആവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോളൂ എന്നു പറഞ്ഞു. ഷോമയുടെ Husband Dr. Vinay ഞങ്ങളുടെ തന്നെ surgery PG Surgery. Prof. Dr. Philip ആണ് ഷോമയുടെ father. ഇങ്ങനെയുള്ള ഒരു VIP ക്കാണ് Labor analgesia offer ചെയ്തു ഞാൻ മടങ്ങിയത്. ഷോമയും ആദ്യം പ്രസവവേദന 'ആസ്വദിക്കട്ടെ 'എന്നു പറഞ്ഞു കിടന്നു. പിന്നെപ്പിന്നെ Labor analgesia വേണമെന്നായി. 
Dr. Vinay നോടൊപ്പം ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ കിടന്ന ഷോമയുടെ അരികിലെത്തി.  ഇല്ലാത്തൊരു ധൈര്യം ഞാൻ മുഖാവരണമാക്കി.ഷോമ അന്നേസ്തെഷ്യ പി ജി ആയിരുന്നത് കൊണ്ട് വിശദീകരണങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല. ഷോമയുടെ പുഞ്ചിരി അതിമനോഹരമാണ്. വേദനയ്ക്കിടയിലും ഷോമ എന്നെ നോക്കി പുഞ്ചിരിച്ചു. നൂറു ശതമാനം സഹകരിച്ചു ടേബിളിൽ കിടന്നു , ശരീരമാകെ തളർത്തിയിട്ട്.
ദൈവ കൃപയാൽ ആദ്യ attempt ൽ തന്നെ epidural catheter കറക്റ്റ് ആയി ഇട്ടു വയ്ക്കുവാൻ സാധിച്ചു.ഈ സമയത്തൊന്നും സൂസ്സി മാഡമോ, വിനയ് യോ തീയേറ്ററിനുള്ളിൽ കയറാതെ എന്റെ ധൈര്യം കെടുത്താതെ കാത്തു. പിന്നെ സൂസിമാഡവും ഞാനും ചേർന്ന് ഉചിതമായ മരുന്നുകൾ കൊടുത്തു നൂറുശതമാനം വേദനരഹിതമായി പ്രസവം നടന്നു.
സുഖ പ്രസവം.

മോളിപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. ഷോമയെക്കുറിച്ച് രണ്ടു വാക്കുകൂടി. ഷോമയും വിനയ് യും ഇപ്പോൾ CMC വെല്ലൂർ ആണ്. ഷോമ അറിയപ്പെടുന്ന ഒരു ICU and Critical Care Intensivist ആണ്. വിനയ് അവിടെത്തന്നെ Cardio thoracic സർജൻ. ഈ അടുത്തകാലത്ത് എന്റെ സുഹൃത്ത് ആൻസി സാജന് വെല്ലൂരിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കാനും മറ്റു കാര്യങ്ങൾക്കും ഷോമ ചെയ്ത സഹായം ഞങ്ങൾ സന്തോഷത്തോടെ സ്മരിക്കുന്നു.അവരെ റൂമിൽ സന്ദർശിക്കുവാൻ പോലും ഷോമ സമയം കണ്ടെത്തി.
ഒരു ദുഃഖമുള്ളത് ഞങ്ങളുടെ പ്രിയപ്പെട്ട സൂസി മാഡവും ഫിലിപ്പ് സാറും അകാലത്തിൽ കടന്നുപോയി എന്നുള്ളതാണ്. 

വേദന രഹിതമായ പ്രസവത്തിലേക്കു തന്നെ വരാം. പിന്നെയും കോട്ടയം മെഡിക്കൽ കോളേജിൽ ഇടക്കിടെ Labor analgesia നൽകിപ്പോന്നു . ഇവിടത്തെ anaesthesia doctors എല്ലാവരുംതന്നെ ഇപ്പോൾ ഇതിൽ വളരെ സമർത്ഥരാണ് .
എന്റെ മോൾക്ക് labor analgesia പ്ലാൻ ചെയ്ത് epidural catheter ഇട്ടത് എന്റെ പിജി ആയിരുന്ന, ഇപ്പോൾ Associate profi. ആയ Dr. Sethu ആണ്.

കേരളത്തിൽ പല സ്വകാര്യ ആശുപത്രികളിലും ഗർഭിണി ആവശ്യപ്പെടുന്നു എങ്കിൽ labor analgesia ലഭിക്കുന്നുണ്ട്. ഇത് അത്യാവശ്യം ചിലവേറിയതാണ് എന്ന് അനുഭവസ്ഥർക്കറിയാം.
Full time labor analgesia മാത്രം പ്രാക്ടീസ് ചെയ്യുന്ന Anaesthesia doctors ഇപ്പോൾ ഉണ്ട്. അവർ ചെയ്യുന്നത് വലിയ പുണ്യമാണ്.

വേദന ഇല്ലാത്ത പ്രസവം എല്ലാ സ്ത്രീകളുടെയും അവകാശമാണ്. കുറഞ്ഞ പക്ഷം ആവശ്യപ്പെടുന്നവർക്കെങ്കിലും ഇതു നടപ്പിലാക്കുവാനുള്ള സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ ഉണ്ടായിരിക്കണം. അതിനുള്ള ഒരു കൂട്ടായ ശ്രമം ഗവണ്മെന്റിന്റെയും ഡോക്ടർമാരുടെയും ഭാഗത്തു  നിന്നുണ്ടാകണം. ഈ യൂണിറ്റ് സൃഷ്ടിക്കുവാൻ ഒരു sub specialty തന്നെ ഉണ്ടാവണം. കൂടുതൽ doctors and other auxiliary staff നിയമനം നടപ്പാക്കണം. തീയേറ്ററിനോട് ചേർന്ന് ഒരു sterile compartment മാറ്റി ഇതിനായി വയ്ക്കണം.
Family planning unit കളിൽ ആവശ്യത്തിന് anaesthesia doctors ഉണ്ടായിരുന്നെങ്കിൽ PPS, MTP, MR എന്നൊക്കെയുള്ള  ചികിത്സാ വിധികൾ മയക്കുകൊടുത്തു ചെയ്യുവാൻ സാധിക്കുമായിരുന്നു. 

എല്ലാ private ഹോസ്പിറ്റലുകളിലും ഇത്തരം , ഗർഭവുമായി ബന്ധപ്പെട്ട minor operations മയക്കു കൊടുത്താണ് ചെയ്യുന്നത്. സർക്കാർ ആശുപത്രികളിലേക്ക് നമ്മൾ, നമ്മളുടെ സ്ത്രീകൾ ഭയാശങ്കകൾ ഇല്ലാതെ ഇത്തരം ചികിത്സകൾക്ക് കടന്നുവരുന്ന കാലം വിദൂരത്താകില്ല എന്ന പ്രത്യാശയോടെ ....
        
Dr. Kunjamma George.23/06/2022.

 

Glory be ! 2022-06-24 13:31:20
Thank you , thank you - for the good hearted intention to share and inform..on this Feast Day of Sacred Heart in The Church , tomorrow Feast of Immaculate Heart - just heard on EWTN , how much of a role The Church has played in removing the envy of the enemy towards women , its contemept , control ways that ruled the pagan world - Rome too . Adam and Eve created in Light and glory , were to grow in a Family relationship towards the Most Holy Trinity , in their gift of the Divine Will . Friendhship with God as the highest common good , to be desired to be shared with all - the enemy rebelled against that Love, did not want creation of humanity , thus esp. envious towards women , targetting Eve . Adam having been negligent from his glorious role , to have been the priest of creation , in the Divine Will, 'tilling and guarding ' The Garden , along with Eve , in a life of purity praise and adoration of ever increasing goodness and glory in creation , into which chaos had come in after the rebellion of the angels. The Fall of our First Parents , as rebellion of the self will led to nature itself rebelling . Redemption to involve much pain and suffering and time esp . for The Lord and His Mother, for the latter, more as interior sufferings that get converted to deeper Love in The Spirit , on behalf of the children ...Women , Eve given a share in that pain, Adam not spared either , as a means to somehwhat restore their dignity in reparation . Labor pain - a mysterious pain, as mentioned by The Lord , cannot be remembered afterwards , where as other painful ( egotistical ) petty little memories of the occasion may linger , if not dealt with in grace - such as the few flowers on one's side table , compared to the other person in the room - in the older days with two sharing a room . :) Lies , distortions against The Church can be at flood water levels , such as the 700 ! gnostic gospels , falsely attributed to Apostles .. a quick google look about anasthesia too - as another one of those lies -https://creation.com/simpson-childbirth-anesthesia . Familes in older days , giving a daughter in marriage , well aware of risks , would have been vigilant to try to live holy lives , invoking The Mother ,for aid in the spiritual warfare . Our times too ,not very diffrent , even if the trials may be more interior now .. and the pain and tears of those wounds , which do not spare any , to be taken unto The Two Hearts , for the transforming Spirit filling minds and hearts with holy blessed thoughts ,to thank The Father on behalf of all ..as the healing balm ..so that persons left feeling wounded , alienated , do not fall for the anaesthitcs of addictions - drugs, alocohol, pornography , control, wrong relationships .. Our times , having rejected the labor pains , afflicted with much more deeper devastating pains . The Church , The Mother, with her tender heart of wisdom knows The Remedy . :) Glory be !
'കുഞ്ഞേ കുട്ടി വാവ; 2022-06-25 02:02:31
''കുഞ്ഞേ കുട്ടി വാവ; സണ്ടെ സ്‌കൂളിൽ പോവാം, ആദം നമ്മുടെ വല്യപ്പൻ ഹൗവ്വാ നമ്മുടെ വല്യമ്മ. ഏദൻ എന്ന തോട്ടത്തിൽ ദൈവം അവരെ പാർപ്പിച്ചു. കുറ്റം ചെയ്ത സമയത്തു ദൈവം അവരെ പുറത്താക്കി'' -ഇത് പഴയ സണ്ടേസ്കൂൾ പാട്ടാണ്. കുട്ടികൾ ആയിരുന്ന കാലത്തു ഇതിൻറ്റെ ഗുട്ടൻസ് ഒന്നും പിടി കിട്ടിയില്ല. എന്നാൽ പിന്നീട് റാബിനിക്ക് വേദ സാഹിത്യം വായിച്ചപ്പോൾ കിളിപോയി. ഏദൻ തോട്ടത്തിൽ വന്നത് വെറും ചേരയോ പുളവനോ അല്ല . സാക്ഷാൽ 'നെഹ്റുഷ്ട്ടൻ' എന്ന സർപ്പ ദൈവമാണ്. അതാണ് ഹൗവയെ സൃഷ്ട്ടിച്ച ദൈവം വിരളുന്നതിൻറ്റെ കാരണം, ഞാൻ അല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത് എന്ന് പുള്ളി കൽപ്പനയും ഇറക്കാൻ കാരണം. ഹൗവ്വാ; ഇ സർപ്പ ദൈവവുമായി ഇണചേർന്ന് ഉണ്ടായതാണ് കായീൻ എന്നും പലരും പറയുന്നുണ്ട്. ബൈബിൾ മുഴുവൻ സാദിർശ്യ കഥകൾ ആണ്. അതിനാൽ ''പഴം തിന്നു' എന്നാൽ എന്താണ് എന്ന് ഇപ്പോൾ നിങ്ങൾക്കും പിടികിട്ടി എന്ന് കരുതുന്നു. ഹൗവ്വ ഇ പഴം ആദാമിനും കൊടുത്തു, അപ്പോൾ അന്നേവരെ പിണ്ണാക്ക് മാടനായിരുന്ന ആദാമിനും ചില അവയവങ്ങളുടെ ഉപയോഗം പിടികിട്ടി. ദൈവം ഈവനിംഗ് വാക്കിന് വന്നപ്പോൾ ആദാമിനെയും ഹൗവ്വായെയും സദാചാര പോലീസ്സുപോലെ കൈയ്യോടെ പിടികൂടി. ആദ്യത്തെ സദാചാര പോലീസും നമ്മുടെ ദൈവം തന്നെ. ഉൽപ്പത്തി പുസ്തകത്തിൽ വേറെയും ഉണ്ട് വ്യത്യസ്ത സൃഷ്ട്ടി കഥകൾ. 1] ഉൽപ്പത്തി.1:26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. 27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. 28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു''.- ഇവിടെ ആദ്യ സൃഷ്ട്ടിയിൽ ആണും പെണ്ണുമായി ദൈവത്തിൻറ്റെ സ്വരൂപത്തിൽ ദൈവം സൃഷ്ട്ടിച്ചു. നല്ല വെന്തിങ്ങ കത്തോലിക്കർ എത്ര കെടികെട്ടിയ പാസ്റ്റർ വന്നു വിളിച്ചാലും പെന്തക്കൊസ്തിൽ പോകില്ല എന്നതുപോലെ; ദൈവം സ്വന്ത രൂപത്തിൽ സൃഷ്ട്ടിച്ച ഹൗവ്വ; നെഹുഷ്ട്ടൻ എന്ന മറ്റൊരു ദൈവത്തിൻറ്റെ പഴം തിന്നാൻ പോവില്ല. അതിനാൽ പഴം തിന്ന ഹൌവയെ സൃഷ്ട്ടിച്ചത് ഏതു ദൈവം? ഇനി അടുത്ത കഥ നോക്കാം # 2 ഉൽപ്പത്തി 2:5 യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. 6 ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു. 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. 8 അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.- ഇ മനുഷ്യനാണ് ഇനി ഹീറോ. ഇവിടെ മനുഷൻ ഏകൻ ആണ്, ഹൗവ്വ കൂട്ടിനില്ല. ഇനി ബാക്കി ഭാഗം നോക്കുക: ഉൽപ്പത്തി 2: 15 യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി. 16 യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. 17 എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.- ഇവിടെ നോക്കു, നൻമ്മ തിൻമ്മ തിരിച്ചറിയുന്ന വിർഷത്തിൻറ്റെ ഫലം തിന്നരുതു എന്ന് ആദാമിനോട് മാത്രമേ ദൈവം പറയുന്നുള്ളു. ഹൗവ്വാ അപ്പോൾ കഥയിൽ ഇല്ല. ഇനി ഹൌവായെ സൃഷ്ടിക്കാനുള്ള കാരണം നോക്ക്! . ഉൽപ്പത്തി 2: 18 അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. 19 യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; 20 മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.- മനുഷ്യന് തക്കതായ ഇണയെ ദൈവം എന്ന വിവാഹ ബ്രോക്കർ ആദ്യം തേടുന്നത് മൃഗങ്ങളിലാണ്. പക്ഷെ തക്കതായ ഇണയെ ലഭിച്ചില്ല. അതായത് ആന മറിയ, ആട് ആനിയമ്മ, പേടമാൻ പൊന്നമ്മ, എരുമ ഏലിയാമ്മ -ഇവരെയൊന്നും ആദമിന് പിടിച്ചില്ല. അപ്പോൾ ദൈവം മാച്ച് മേക്കർ സൂപ്പർ കമ്പ്യൂട്ടറിൽ നോക്കി പുതിയ ഐഡിയ കണ്ടെത്തി. അത് എന്താണെന്നു നോക്കാം: ഉൽപ്പത്തി 2: 21 ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. 22 യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. 23 അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.- അതാണ് പല പുരുഷൻമാർക്കും ഇന്നും ഭാര്യയെ കാണുമ്പോൾ ബി പി = ഭാര്യയെ പേടി. അതുപോലെ ദൈവം ഒടിച്ച എല്ലിൻറ്റെ വേദന ഇന്നും പുരുഷൻ സഹിക്കുന്നു. ഉൽപ്പത്തി മൂന്നാം അദ്ധ്യായം മുഴുവൻ മനുഷൻറ്റെ ശിക്ഷയുടെ വിവരണം കാണാം. ഇനി അടുത്ത സൃഷ്ട്ടി കഥ നോക്കു . ഉൽപ്പത്തി 5:1 ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; 2 സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.- ഇ കഥയിൻപ്രകാരം ആണും പെണ്ണുമായി സൃഷ്ട്ടിച്ചു, അവർക്കു ആദംമെന്നു പേരിട്ടു, അതായത് ആദം എന്നാൽ പുരുഷൻ മാത്രമല്ല സ്ത്രീയുമാണ്. ഇതൊക്കെ കൂട്ടി വായിച്ചാൽ കിളി പോകില്ലേ? അതുപോലെ ഒരു തെറ്റും ചെയ്യാത്ത മൃഗങ്ങൾക്കു എന്തിനാണ് പ്രസവ വേദന ദൈവം കൊടുത്തത് ? ദൈവം സ്ത്രീക്ക് കൊടുത്ത ശാപം -നീ വേദനയോടെ പ്രസവിക്കും - എന്നത് കാലഹരണപ്പെട്ടു. വേദന ഇല്ലാതെ പ്രസവിക്കാൻ ഇന്ന് മോഡേൺ മെഡിസിൻ പല മാർഗങ്ങൾ കണ്ടെത്തി. അപ്പോൾ ആരാണ് ശക്തിമാൻ? നിങ്ങളുടെ പ്രാകൃത കാട്ടാള ദൈവമോ അതോ ആധുനിക മനുഷൻ ഉണ്ടാക്കിയ മോഡേൺ മെഡിസിനോ? -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക