'ബറോസ്’ ചിത്രീകരണം പൂര്‍ത്തിയായി

Published on 29 July, 2022
'ബറോസ്’ ചിത്രീകരണം പൂര്‍ത്തിയായി

മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാല്‍ ‘ബറോസ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.

ചെന്നൈയില്‍ ഒരു പാട്ടിന്‍റെ ചിത്രീകരണം കൂടി പൂര്‍ത്തിയാക്കിയ ശേഷം താരം പാക്ക്-അപ്പ് പറഞ്ഞു. മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തിന് മാസങ്ങള്‍ നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വേണ്ടിവരും. ത്രിഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ്. അടുത്തിടെ ബറോസിന്‍റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയിരുന്നു.

ജിജോ പുന്നോസ് തിരക്കഥ ചെയ്യുന്ന ഈ ചിത്രം കൂടുതലും സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്. നവോദയയുമായി സഹകരിച്ച്‌ ബിഗ് ബജറ്റ് ചിത്രം യാഥാര്‍ത്ഥ്യമാക്കുകയാണ്. ആശീര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മ്മാതാവ്. ചിത്രം മറ്റ് ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ കൃതിയാണ് ‘ബറോസ് ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക