രണ്‍വീറിന്‍രെ നഗ്നഫോട്ടോ ; ഞങ്ങള്‍ അതൊന്ന് ആസ്വദിക്കട്ടയെന്ന് വിദ്യാ ബാലന്‍

ജോബിന്‍സ് Published on 30 July, 2022
രണ്‍വീറിന്‍രെ നഗ്നഫോട്ടോ ; ഞങ്ങള്‍ അതൊന്ന് ആസ്വദിക്കട്ടയെന്ന് വിദ്യാ ബാലന്‍

നടന്‍ രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ബോളിവുഡില്‍ ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. നിരവധി പേര്‍ നടനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ രണ്‍വീര്‍ സിംഗിന് പിന്തുണയുമായി നടി വിദ്യ ബാലന്‍ രംഗത്ത് വന്നിരിക്കുകയാണ്.

രണ്‍വീറിന്റെ ഫോട്ടോഷൂട്ടില്‍ എന്താണ് പ്രശ്നം എന്നും ഒരാള്‍ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോള്‍ അത് ആസ്വദിക്കുകയല്ലേ നമ്മള്‍ ചെയ്യേണ്ടതെന്നും വിദ്യ ബാലന്‍ ചോദിക്കുന്നു. മറാഠി ചലച്ചിത്ര പുരസ്‌കാരത്തിനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകതിനിടയിലാണ് വിദ്യ ഇക്കാര്യം പറഞ്ഞത്.

'ആ ഫോട്ടോഷൂട്ടില്‍ ഒരു പ്രശ്നവും ഞാന്‍ കാണുന്നില്ല. എഫ്‌ഐആര്‍ ഫയല്‍ ചെയ്ത ആളുകള്‍ക്ക് കാര്യമായ ജോലിയൊന്നുമുണ്ടാകില്ല. അതുകൊണ്ടാണ് ഈ കാര്യങ്ങളില്‍ സമയം കളയുന്നത്. ആ ഫോട്ടോഷൂട്ടില്‍ എന്താണ് കുഴപ്പം.

ആദ്യമായാണ് ഒരു പുരുഷന്‍ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങള്‍ അതൊന്ന് ആസ്വദിച്ചോട്ടെ. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേറെ എന്തെങ്കിലും കാര്യം ചെയ്താല്‍ മതി. ഫോട്ടോകള്‍ കണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നിയാല്‍ അവര്‍ അത് നോക്കാതിരുന്നാല്‍ പോരെ', വിദ്യ ബാലന്‍ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക