അനുരാഗ് കശ്യപ് ചിത്രത്തില്‍ നായികയായി സണ്ണി ലിയോണ്‍

ജോബിന്‍സ് Published on 30 July, 2022
അനുരാഗ് കശ്യപ് ചിത്രത്തില്‍ നായികയായി സണ്ണി ലിയോണ്‍

അനുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തില്‍ നായികയായി സണ്ണി ലിയോണ്‍. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനുരാഗ് കശ്യപിനൊപ്പം നില്‍ക്കുന്ന ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വപ്നസാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിച്ചത്. സ്വപ്നം സത്യമാകുന്നതുകൊണ്ടാണ് തന്റെ ഈ ചിരി എന്നാണ് അവര്‍ എഴുതിയിരിക്കുന്നത്. അനുരാഗ് കശ്യപിനേപ്പോലൊരാളുടെ ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

ജീവിതത്തിലെ എല്ലാം മാറിമറിയുന്ന ഒരു നിമിഷമുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം അനുരാഗിന്റെ സിനിമയുടെ ഓഡിഷന് ചെല്ലാമോ എന്ന് ചോദിച്ചുകൊണ്ടുള്ള വിളിയാണ് ആ നിമിഷം. എന്നെ നിങ്ങളുടെ സിനിമയുടെ ഭാഗമാക്കിയതിന് നന്ദി എന്നും അവര്‍ ചിത്രത്തിനൊപ്പം എഴുതി. അനുരാഗ് കശ്യപും ഇതേ ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക