Image

വിശുദ്ധ മോഷണം (രാജു മൈലപ്രാ)

Published on 01 August, 2022
വിശുദ്ധ മോഷണം (രാജു മൈലപ്രാ)

ഗൗരവമുള്ള ഒരു വിഷയമായതിനാല്‍, മുഖവുരയൊന്നുമില്ലാതെ കാര്യത്തിലേക്ക് നേരിട്ട് കടക്കുകയാണ്. ഈ കഴിഞ്ഞ ഒരു ദിവസം പള്ളിയില്‍ വെച്ച് എന്റെ ഷൂസ് മോഷണം പോയി. കൃത്യം നടത്തിയത് പള്ളിയില്‍ വച്ചാതിനാല്‍ ഇത് ഒരു 'വിശുദ്ധ മോഷണ' മായി ഞാന്‍ പ്രഖ്യാപിക്കുകയാണ്. പള്ളിക്കകത്ത് മോഷണങ്ങള്‍ കാലാകലങ്ങളായി നടന്നു, വരുന്നുണ്ടെന്ന് നമുക്കറിയാം- 'കള്ളന്‍ കപ്പില്‍ത്തന്നെ' ആയതുകൊണ്ട് നമ്മളത് വലിയ വിഷയമാക്കാറില്ല- അഥവാ ആരെങ്കിലും അതിനു മുതിര്‍ന്നാല്‍, അവരെ പടിയടച്ച് പിണ്ഡം വയ്ക്കും. 

സംഭവം ഇതാണ്- എന്റെ ഒരു സ്‌നേഹിതന്‍ അയാളുടെ പിതാവിന്റെ നാല്‍പ്പതാം ചരമദിനം ആചരിക്കുന്നു. ഞാന്‍ കുടുംബ സമേതം അതില്‍ പങ്കെടുക്കണമെന്ന് അയാള്‍ക്ക് നിര്‍ബന്ധം. മുന്നാലു ടോള്‍ പിരിവുള്ള പാലങ്ങള്‍ കടന്നുവേണം അവിടെയെത്താന്‍. 

എന്റെ ഒരു അസാന്നിധ്യംകൊണ്ട് അയാളുടെ തന്തപ്പടിയുടെ ആത്മാവിന് മോക്ഷം കിട്ടാതിരുന്നാലോ? അത് മോശമല്ലേ. അതിനാല്‍ അതിരാവിലെ തന്നെ വച്ചുപിടിച്ചു. 

പള്ളിയുടെ പ്രവേശന കവാടത്തില്‍ 'പാദരക്ഷകള്‍ ദയവായി പുറത്തു സൂക്ഷിക്കുക' എന്നൊരു അറിയിപ്പ് പതിച്ചിട്ടുണ്ട്. 

പണ്ട് സായിപ്പിന്റെ പള്ളികള്‍ വാടകയ്ക്ക് എടുത്ത് കുര്‍ബാന നടത്തിയപ്പോള്‍ ഈ 'പാദരക്ഷ പുറത്ത്' എന്നൊരു നിയമം ഇല്ലായിരുന്നു. 'വല്ലവന്റേം മുതലല്ലേ നമുക്കെന്തുചേതം' എന്ന ആറ്റിറ്റിയൂഡ്.

സ്വന്തമായി പള്ളികള്‍ ഉണ്ടായപ്പോഴാണ് ഈ 'ചെരുപ്പ് പുറത്ത്' നിയമം പ്രാബല്യത്തിലാക്കിയത്. 'നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്‍ കാലില്‍ നിന്നും ചെരുപ്പ് ഊരിക്കളയുക' എന്നു കര്‍ത്താവ് പണ്ട് മോശയോട് പറഞ്ഞത് മുന്‍നിര്‍ത്തിയാണ് വിശുദ്ധ സ്ഥലമായ പള്ളിയില്‍ ചെരുപ്പ് ഇടാന്‍ അനുവദിക്കാത്തത്. 

എന്നാല്‍ അതിവിശുദ്ധ സ്ഥലമായി കണക്കാക്കുന്ന മദ്ബഹായില്‍, അച്ചന്മാര്‍ക്കും തിരുമേനിമാര്‍ക്കും കിന്നരി തുന്നിപ്പിടിപ്പിച്ച ചെരുപ്പ് ധരിച്ച് നടക്കാം. അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്റെ കല്പനകളൊന്നും കത്തനാര്‍മാര്‍ക്ക് ബാധകമല്ലല്ലോ!

പള്ളിയിലെ ധൂപ പ്രാര്‍ത്ഥന കഴിഞ്ഞ് വന്നവര്‍ക്കെല്ലാം ഹാളില്‍ ഭക്ഷണം തയാറാക്കിയിരുന്നു. 

കോവിഡ് കാലമായതിനാല്‍ പള്ളിക്കകത്ത് 'മാസ്‌ക്' നിര്‍ബന്ധം. എന്നാല്‍ ഭക്ഷണശാലയില്‍ മാസ്‌ക് വേണ്ട. പരസ്പരം കെട്ടിപ്പിടുത്തവും, പൊട്ടിച്ചിരിയും. 

പള്ളിക്ക് പുറത്തു കടന്ന ഞാന്‍ എന്റെ ഷൂസ് ഭദ്രമായി വച്ചിരുന്ന സ്ഥലത്ത് പോയി നോക്കിയപ്പോള്‍ അതിവിടെ കാണാനില്ല. ആരെങ്കിലും അബദ്ധത്തില്‍ മാറിക്കൊണ്ടുപോയിക്കാണുമെന്നു കരുതി, ഞാന്‍ അവിടെതന്നെ നിന്നു. അവസാനം ഒരു ജോഡി ഷൂ മാത്രം അവിടെ ശേഷിച്ചു. കണ്ടിട്ട് 'സാല്‍വേഷന്‍ ആര്‍മി'ക്കാരു ദാനം കൊടുത്തതാണെന്നു തോന്നും. ആകപ്പാടെ കീറിപ്പറിഞ്ഞ ഒരു സാധനം. ആ ഷൂസില്‍ തൊട്ടാല്‍ 'മങ്കി പോക്‌സ്' വരുമെന്നുറപ്പ്.

എന്റെ ഷൂസ് നല്ല കുടുംബത്തില്‍ പിറന്ന ഒരനിമായിരുന്നു. എന്റെ അമിത ഭാരം താങ്ങാനുള്ളതായതുകൊണ്ട് ഞാന്‍ വിലയുടെ കാര്യത്തില്‍ പിശുക്ക് കാണിച്ചില്ല. 'താറാവ് പാദങ്ങള്‍' ഉള്ള എനിക്ക് 'വൈഡ് വിത്ത്' ഷൂസ് മാത്രമേ ധരിക്കാന്‍ പറ്റുകയുള്ളൂ. 

ആ 'ഇറ്റാലിയന്‍' ഷൂസ് അടിച്ചു മാറ്റിയിട്ടാണ് ആ പരമദ്രോഹി ഈ 'സോമാലിയന്‍' ഷൂസ് ഇവിടെ ഇട്ടിട്ടുപോയത്. 

പണ്ട് പാഞ്ചാലിയുടെ പാദരക്ഷ ഒരു പട്ടി കടിച്ചുകൊണ്ട് പോയെന്നും, അതില്‍ കോപിഷ്ഠയായ അവര്‍ പട്ടിയെ ശപിച്ചെന്നും, പുരാണങ്ങളിലൊന്നും ഇല്ലാത്ത ഒരു 'കെട്ടുകഥ' പ്രചാരത്തിലൂണ്ട്. 

അതുപോലെ ഒരു ശാപം എന്റെ മനസില്‍ തെളിഞ്ഞുവന്നതാണ്. ഇനിയും വാങ്ങിക്കുമ്പോള്‍ ദാസേട്ടനെപ്പോലെ, വെള്ള നിറത്തിലൂള്ള ഷൂസ് വാങ്ങിച്ചാലോ എന്നു ഞാന്‍ ആലോചിക്കുകയാണ്. 

ഷൂസുമായി സിന്‍ഡ്രലയെ അന്വേഷിച്ച് നടന്ന രാജകുമാരനെപ്പോലെ, ഷൂസുമായി എന്നെത്തേടി അയാള്‍ അലയുമെന്നു കരുതുന്നില്ല. കാരണം അത് കരുതിക്കൂട്ടി നടത്തിയ ഒരു മോഷണമാണ്. ജയരാജന്‍ സഖാവ് പറഞ്ഞതുപോലെ 'കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിച്ച' ഒരു കള്ളനാണവന്‍.

ഏതായാലും ഞാനൊരു സത്യക്രിസ്ത്യാനി ആയിപ്പോയല്ലോ! 'ശത്രുക്കളെ സ്‌നേഹിപ്പിന്‍, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍' എന്നാണല്ലോ തിരുവചനം. 
അതുകൊണ്ട് എന്റെ ചെരുപ്പ് മോഷ്ടിച്ചവനുവേണ്ടി ഞാന്‍ എന്നും പ്രാര്‍ത്ഥിക്കാറുണ്ട്. 

'കര്‍ത്താവേ ! എന്റെ ചെരുപ്പ് കട്ടവനെ ഞാന്‍ സ്‌നേഹിക്കുന്നു. അവന് ഒരുകാലത്തും ഗുണം പിടിക്കല്ലേ- അമീന്‍'

 

 

Join WhatsApp News
Born Again 2022-08-01 10:19:08
മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഒരുവന്റെ മരണത്തോടുകൂടി അവന്റെ ന്യാവിധി നടപ്പാക്കുന്നു. ക്രിസ്തുവിൽ രക്ഷ പ്രാപിച്ചവർ നിത്യജീവിതത്തിലേക്കും (സ്വർഗം) അല്ലാത്തവർ നരകത്തിലേക്കും പോകുന്നു. ഒരുത്തന്റെ പാപകർമ്മങ്ങൾ മറ്റൊരാളുടെ പ്രാർത്ഥന കൊണ്ട് പൊറുക്കപ്പെടുകയില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ അനുതപിച്ചു രക്ഷ പ്രാപിക്കുക.
Priest 2022-08-01 12:34:01
പട്ടക്കാർക്കു കുറച്ചു അധിക വരുമാനം ഉണ്ടാക്കുവാൻ വേണ്ടി കുശാഗ്ര ബുദ്ധിക്കാരായ യാക്കോബായ / ഓർത്തഡോൿസ് ബിഷപ്പൻമ്മാർ നടപ്പിലാക്കിയ ഒരു നിയമം ആണിത്. കേരളത്തിലെ ഒരു വലിയ പള്ളിയിൽ ആഴ്ച തോറും കുറഞ്ഞത് പത്തിരുപത് ധൂപ പ്രാർത്ഥന കാണും. ആവറേജ് നിരക്ക് ആയിരം രൂപയാണ്. ഒരു മണിക്കൂറിനുള്ളിൽ പതിനായിരം രൂപയിൽ അധികം വരുമാനം. വിശ്വാസികൾ കൊടുക്കുവാൻ തയ്യാറും, പുരോഹിതൻമാർ വാങ്ങിക്കുവാൻ തയറുമാനെകിൽ ഇതിലൊരു തെറ്റും ഇല്ല. മരിച്ചവർ മരിച്ചവരുടെ കാര്യം നോക്കിക്കൊള്ളും.
Blessings ! 2022-08-01 12:48:39
The article likely meant as humor , since occasions of persons ' mistakingly' taking shoes is not uncommon ... persons getting back lost items too not infrequent , such as narrated in the prayer site at Logos retreat center - Fr.Jose , of persons finding lost objects often in the same place where they had searched before ... True , losing an item , when esp. one presumes it was stolen can lead to some anger .. till one realises that if The Lord allowed same , what does He desire to be gained from same ... ? as an occasion to grow in gratitude - such as by looking within - have oneself 'stolen' from God , not giving Him the glory and gratitude - that one has been blessed to take many steps in life , all of same ordained by His Divine and Holy Will alone .. as a person of peace, who accepts the mercy of The Lord, desiring to extend it to the other .. that who ever could have been afflicted by spirits of confusion or worse be blessed - asking The Lord to help such , to reject , renounce and rebuke such spirits and all related spirits , to be thus blessed that The Holy Spirit take the crown and dominion , not the viruses and such .. https://www.catholicexorcism.org/post/exorcist-diary-200-the-three-r-s-for-casting-out-demons Prayers in The Lord , to have great power , multiplying in grace and power , as handed through The Blessed Mother to make them 'perfect ' ; such is the good of having a trustworthy Mother as The Church - to protect the children from false/ heretical ways of interpretting The Word , an age old problem . https://www.ncregister.com/blog/4-biblical-proofs-for-prayers-to-saints-and-for-the-dead Prayer as an act or thought of love , which is ever there in most persons even after death of the loved ones ; a God of Love would likely see same too as means to bring comfort to the departed and the living , for the many occasions of negligences in their lives which could be affecting the living too , being less capable of loving etc ; their love being requitted , even multiplied in the setting of the Liturgy as a God given occasion is a blessing . Hope the stolen / lost shoes , having been donated with a blessing brings good all around including a thought of gratitude to The Lord for many - Love and glory to You Lord, in every step .. and may be it is the prayer of the departed person - of the many related ones that allowed this article and its sharing . Blessings :)
Orthodox 2022-08-01 12:52:04
An Orthodox Christian will never die. He may depart from this world and still will be living because the body and blood of our Lord Jesus is inside him. He needs our prayer till the second coming of Jesus. You Born again will die. You do not carry the flesh and blood of our Lord inside you. You will be buried like an animal.
Parishoner 2022-08-01 15:52:10
The Orthodox clergy in the U.S. enjoys a lot of monetary benefits. They get a decent salary from the church, for their limited work on Sundays. Plus, they get additional income from conducting weddings, baptism, burial rituals, house blessings, etc. Most of them and their spouse has decent jobs. Whichever way they can, they are collecting money from the parishioners. Unfortunately, most of the churches are divided among themselves. One group supports the priest, and the other group opposes the priest and the priests encouraging the growth of these groups. It is a pathetic situation.
Another Parishioner 2022-08-01 17:50:39
The bishops teach them how to divide and rule. They don't need the support of the whole congregation. As long a small faction supports them, they know that they will get their money. Religion is one the most lucrative business in the world.
Born Again 2022-08-01 18:00:31
Dear Orthodox Brother: Read the Bible thoroughly and then you will realize who is going to be buried like an animal and go to hell. "Truly, truly, I say unto you, unless one is born again, he cannot see the kingdom of God. (2 Corinthians 5:17). I feel sorry for you people.
George Neduvelil 2022-08-01 19:06:16
ആയിരകക്കണക്കിനുള്ള കൃസ്തീയസഭകളിലെന്തു നടന്നാലും അവയെല്ലാംതന്നെ വിശുദ്ധമാണ്. പതിനായിരങ്ങളെ കൊലചെയ്ത കുരിശുയുദ്ധം അറിയപ്പെടുന്നത് വിശുദ്ധ കുരിശുയുദ്ധം എന്നാണു. പതിനായിരങ്ങളെ ചുട്ടുകരിച്ച ഇൻക്വിസിഷൻ വിശുദ്ധ ഇൻക്വിസിഷൻ എന്നപേരിൽ ആഘോഷിക്കപ്പെടുന്നു. മാർട്ടിൻ ലൂതറിൻറെ മതനവീകരണത്തെ തുടർന്നു മുപ്പതുവർഷം നീണ്ടുനിന്ന യുദ്ധവും വിശുദ്ധം തന്നെ. ഇമ്മാതിരി നൂറുകണക്കിന് വിശുദ്ധ സംഭവങ്ങൾ എടുത്തുകാണിക്കാനുണ്ട്. കർത്താവിൻറെ പ്രതിപുരുഷന്മാരായ പുരോഹിതർ വ്യഭിചരിച്ചാൽ അത് വിശുദ്ധവ്യഭിചാരമായിടും. മോഷ്ടിച്ചാലത് വിശുദ്ധ മോഷണം. വിശുദ്ധ നുണ, വിശുദ്ധ അഴിമതി, വിശുദ്ധ തട്ടിപ്പ്. എല്ലാ പുരോഹിത പവൃത്തികളുടെയും മുന്നിൽ സംശയലേശമെന്യേ ചേർക്കാവുന്ന വാക്കാണ് (വിശുദ്ധ)എന്നത്. സംശയമുള്ളവർക്ക് മാർ ആലഞ്ചേരി, മാർ ഫ്രാങ്കോ റോബിനച്ചൻ എന്നിവരെ ധൈര്യപൂർവം സമീപിച്ചു് സംശയ നിവാരണം നേടാവുന്നതാണ്. കൂടാതെ അവരെ സമീപിക്കുന്നവർക്ക് മുഴുവൻ ദോഷ പൊറുതിയും ലഭിച്ചെന്നു വരാം!
Orthodox 2022-08-01 20:33:13
Hello Born Again, do you know who your God is? Jehovah, Allah, Brahma ?
CID MOOSA 2022-08-02 00:07:56
"എന്നിട്ടു ചെരുപ്പ് കിട്ടിയോ?" ഇല്ലെങ്കിൽ "പടക്കമേറു" അന്നേഷിച്ച ടീമിനെ ഏൽപ്പിച്ചാൽ മതി.
മറ്റത്തിൽ മത്തായി 2022-08-02 01:05:02
പത്തു പൈസക്ക് ഗുണമില്ലാത്ത ക്ലർജി. വിശ്വാസികളെ ചൂഷണം ചെയ്തു തടിച്ചുകൊഴുക്കുന്ന ക്ലർജി എന്ന അലർജി. ഇവരെയൊക്കെ കർത്താവ് ചെയ്ത മാതിരി ചാട്ടവാർ എടുത്ത് അടിച്ച് ഓടിക്കണം. എറണാകുളത്ത് കണ്ടില്ലേ ഒരു കർദിനാൾ കാണിക്കുന്ന പേക്കൂത്തുകൾ. കുർബാനയ്ക്ക് അങ്ങോട്ട് തിരിഞ്ഞു ഇങ്ങോട്ട് തലകുത്തി നിൽക്കണം. ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റുന്ന വിശ്വാസികളെ വേണം പറയാൻ. ചർച്ച് ആക്ട് വരണം. മറ്റത്തിൽ മത്തായി
Curious 2022-08-02 01:12:31
Does anyone know why bishops and priests are allowed to wear sandals and shoes in the holiest place of the church, the altar, while the common people are not allowed to wear any footwear in the church hall? Just curious.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക