'ഇനി ഉത്തരം', പൊലീസുകാര്‍ക്ക് നടുവില്‍ അപര്‍ണ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

ജോബിന്‍സ് Published on 01 August, 2022
'ഇനി ഉത്തരം', പൊലീസുകാര്‍ക്ക് നടുവില്‍ അപര്‍ണ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

അപര്‍ണ മുരളിയെ കേന്ദ്രകഥാപാത്രമാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഇനി ഉത്തരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ ജീത്തു ജോസഫാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. പോലീസുകാര്‍ക്ക് ഇടയില്‍ നില്‍ക്കുന്ന അപര്‍ണ ബാലമുരളിയാണ് പോസ്റ്ററില്‍.

ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്,ജാഫര്‍ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധര്‍,ജയന്‍ ചേര്‍ത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം ഒരുക്കുന്നത്. എഡിറ്റര്‍-ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, വിനോഷ് കൈമള്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക