Image

ടോവിനോയുടെ 'തല്ലുമാല' 12ന് റിലീസ്

Published on 01 August, 2022
ടോവിനോയുടെ 'തല്ലുമാല' 12ന് റിലീസ്

 

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'തല്ലുമാല'യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി.

ടൊവീനോ തോമസും  കല്യാണി പ്രിയദര്‍ശനും   മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം ഓഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുകയാണ്.പാട്ടും ഡാന്‍സും കോമഡിയും ആക്ഷനും എല്ലാം നിറഞ്ഞ കളര്‍ഫുള്‍ എന്‍റര്‍ടൈനര്‍ ആണ് ചിത്രമെന്ന സൂചന നല്‍കുന്ന ട്രെയിലര്‍ ഏറെ വൈറലായി മാറിയിരുന്നു.

യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമാണ് ഉള്ളത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്ബന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ നിര്‍മിക്കുമെന്ന ചിത്രത്തിനായി മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക