Image

മഹാവീര്യര്‍; ഡിലീറ്റഡ് രംഗം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ജോബിന്‍സ് Published on 02 August, 2022
മഹാവീര്യര്‍; ഡിലീറ്റഡ് രംഗം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മഹാവീര്യര്‍ സിനിമയില്‍ നിന്നും നീക്കം ചെയ്ത രംഗം റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. നടന്‍ ശ്രീകാന്ത് മുരളി ഉള്‍പ്പെടുന്ന കോടതി രംഗമാണ് വിഡിയോയില്‍ കാണാനാകുക. തിയറ്ററുകളില്‍ റിലീസ് ചെയ്ത പതിപ്പില്‍ ശ്രീകാന്ത് മുരളിയുടെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് 'മഹാവീര്യര്‍' നിര്‍മിച്ചിരിക്കുന്നത്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് ഏബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ - വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക