ഇ-മലയാളി കഥാമത്സരം 2022: അവസാന തീയതി നവംബർ  30

Published on 02 August, 2022
ഇ-മലയാളി കഥാമത്സരം 2022: അവസാന തീയതി നവംബർ  30

ഇ-മലയാളിയുടെ 2022 കഥാമത്സരത്തിനുള്ള കഥകൾ അയക്കേണ്ട അവസാന തിയ്യതി നവംബർ 30. 

ഓരോ വർഷവും നടത്തുന്ന മത്സരം എന്ന നിലയിൽ വർഷാവസാനം വരെ സമയം  അനുവദിക്കുന്നത് നല്ലതാണെന്ന  ധാരണയിലാണ് അവസാന തീയതി നവംബർ 30  ആക്കിയത്. എല്ലാ വർഷവും ഇതുപോലെ കഥാമത്സരം നടത്തുകയാണ് ലക്‌ഷ്യം. 

കൂടുതൽ സമയം അനുവദിക്കുന്നതുകൊണ്ടു കൂടുതൽ കഥാകൃത്തുക്കൾക്ക് പങ്കുചേരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 2022 ഡിസംബർ മാസത്തിൽ വിജയികളെ പ്രഖ്യാപിക്കും. 2022- നോട് വിട പറയുന്നത് കുറെ നല്ല എഴുത്തുകാരെ മലയാളഭാഷയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ടാകാൻ എല്ലാവരും സഹകരിക്കുക. നിങ്ങളുടെ രചനകൾ അയച്ചു തരിക. താഴെക്കൊടുത്തിരിക്കുന്ന
നിബന്ധനകൾക്ക് മാറ്റമില്ല, തിയ്യതികൾക്കൊഴികെ.
സസ്നേഹം
ഇ-മലയാളി

ഇ-മലയാളി കഥാമത്സരം 2022: അവസാന തീയതി നവംബർ  30
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക