''ദിലീപേട്ടനെ കുടുക്കിയതാണ്; ഒരിക്കലും അങ്ങനെ ചെയ്യില്ല''; പ്രവീണ

Published on 02 August, 2022
''ദിലീപേട്ടനെ കുടുക്കിയതാണ്; ഒരിക്കലും അങ്ങനെ ചെയ്യില്ല''; പ്രവീണ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച്‌ പ്രവീണ   പറഞ്ഞ  പ്രസ്താവന വൈറല്‍. ദിലീപിനെക്കുറിച്ച്‌ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പ്രവീണ നല്‍കിയ മറുപടി  ഇതിനോടകം തന്നെ ദിലീപ് ആരാധകര്‍ ഏറ്റെടുത്തു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന നിലപാടാണ് നടി പ്രവീണയ്ക്കുള്ളത്.

പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

"എനിക്ക് തോന്നുന്നില്ല ദിലീപേട്ടന്‍ പറഞ്ഞ് ചെയ്യിക്കുമെന്ന് അതും ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്‌ച മുന്‍പ് ഞങ്ങള്‍ സവാരി എന്നൊരു സിനിമയില്‍ അഭിനയിച്ചു. ഒരു സീന്‍ മാത്രമായിരുന്നു അതില്‍ ഗസ്റ്റ് അപ്പിയറന്‍സ് ആയിരുന്നു ദിലീപേട്ടന്. ദിലീപേട്ടന്‍ എന്നോട് കാണിച്ച സ്നേഹം എനിക്ക് മറക്കാന്‍ പറ്റില്ല. മാന്യമായി സംസാരിക്കുകയും പെണ്ണുങ്ങളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ 2 സിനിമയില്‍ വര്‍ക്ക് ചെയ്‌തിട്ടുണ്ട്‌. ഞങ്ങള്‍ 40 ദിവസത്തോളം അമേരിക്കയിലുള്ള ഷോ ചെയ്‌തിട്ടുണ്ട്‌. അപ്പൊ ഞങ്ങള്‍ക്ക് തന്ന സ്നേഹവും പ്രൊട്ടക്ഷനും ഒക്കെ ഞങ്ങള്‍ കണ്ടതാണ്. ഇത് ദിലീപേട്ടനെ കുടുക്കാനുള്ള വളരെ പ്ലാന്‍ഡ് ആയിട്ടുള്ള ഒരു കേസ് ആയിട്ടാണ് എനിക്ക് തോന്നുന്നത്."

നടിയെ ആക്രമിച്ച കേസില്‍ അടുത്തിടെ പല സിനിമാപ്രവര്‍ത്തകരും അവര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. നടി ഗീത വിജയന്‍, നടന്‍ ശങ്കര്‍, മധു, കൊച്ചുപ്രേമന്‍, തുടങ്ങി നിരവധി താരങ്ങളാണ് ദിലീപിന് അനുകൂലവുമായി എത്തിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇവര്‍ നല്‍കിയിരുന്ന മറുപടി. സീ മലയാളം ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇവര്‍ അതിപ്രായം തുറന്ന് പറഞ്ഞത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക