ദുല്‍ഖറിന് നായികയായി ഐശ്വര്യ ലക്ഷ്മി

ജോബിന്‍സ് Published on 04 August, 2022
ദുല്‍ഖറിന് നായികയായി ഐശ്വര്യ ലക്ഷ്മി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആക്ഷന്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത'യില്‍ ഐശ്വര്യ ലക്ഷ്മി ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. അണിയറ പ്രവര്‍ത്തകര്‍ നായികാ കഥാപാത്രത്തിലേക്ക് നടിയെ പരിഗണിക്കുന്നതായി സിനിമ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായാണ് ദുല്‍ഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'പൊറിഞ്ചു മറിയം ജോസി'ന് തിരക്കഥ ഒരുക്കിയ അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കൈ കൊടുത്തപ്പോഴൊക്കെ മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റെ മകനൊപ്പം ദുല്‍ഖര്‍ ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ ചിത്രത്തിനായി ആരാധകരും സിനിമാപ്രേമികളും ഒരേപോലെ കാത്തിരിക്കുകയാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക