കാനഡയിലെ അപകടകാരികളുടെ പട്ടികയിൽ 9 ഇന്ത്യക്കാർ 

Published on 05 August, 2022
കാനഡയിലെ അപകടകാരികളുടെ പട്ടികയിൽ 9 ഇന്ത്യക്കാർ 

 

തീവ്ര അക്രമങ്ങളിൽ പങ്കെടുക്കുന്ന സംഘങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യക്കാർ ഉൾപ്പെടെ 11 പേരുടെ പേരുകൾ കനേഡിയൻ പൊലീസ് വിജ്ഞാപനം ചെയ്തു. 'ഏറ്റവും അപകടകാരികളായ' ഇവരിൽ 9 പേർ  പഞ്ചാബികളാണ്. 

ഈ 11 പേരെയും ഒഴിവാക്കി നടക്കാൻ ജനങ്ങളോട് ഉപദേശിച്ചിട്ടുണ്ട്. 

ഷാക്കിയേൽ ബസ്ര (28), അമർപ്രീത് സാമ്രാ (28), ജഗദീപ് ചീമ (30), രവീന്ദർ സർമാ (35), ബരീന്ദർ ധാലിവാൾ (39), ഗുർപ്രീത് ധാലിവാൾ (35), അംരൂപ് ഗിൽ (29), സുഖദീപ് പൻസാൽ (33), സുംധിഷ് ഗിൽ (28) എന്നിവരാണ് പട്ടികയിലെ ഇന്ത്യക്കാർ. 

എതിർ സംഘങ്ങളുടെ ആക്രമണം നേരിടുന്ന ഇവരുമായി ബന്ധപ്പെടുന്നവർ അപകടത്തിൽ പെടുമെന്നാണ് പൊലീസ് താക്കീത്. ഈ പട്ടികയിൽ പറയുന്നവർ സ്വന്തം കുടുംബങ്ങൾക്കും സുഹൃത്തുക്കളും  വഴിപോക്കർക്കും ഭീഷണിയാണ്. 

കഴിഞ്ഞ വർഷം  മുതൽ പട്ടികയിൽ ഉണ്ടായിരുന്ന മെനിന്ദർ ധാലിവാളിനെ കഴിഞ്ഞ മാസം വിസ്‌ലർ പട്ടണത്തിൽ പട്ടാപ്പകൽ വെടിവച്ചു കൊന്നു. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക