ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള പ്രമേയം പാസാക്കി മണിപ്പൂര്‍ നിയമസഭ

Published on 06 August, 2022
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള പ്രമേയം പാസാക്കി മണിപ്പൂര്‍ നിയമസഭ

സംസ്ഥാന ജനസംഖ്യാ കമ്മീഷന്‍ രൂപീകരിക്കുന്നതിനും, ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനുമുള്ള പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കി മണിപ്പൂര്‍ നിയമസഭ.

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിവസം ജനതാദള്‍ (യുണൈറ്റഡ്) എംഎല്‍എ കെ ജോയ്കിഷനാണ് പ്രമേയം അവതരിപ്പിച്ചത്.

1971 നും 2001 നും ഇടയില്‍ സംസ്ഥാനത്തെ മലയോര മേഖലകളിലെ ജനസംഖ്യ 153.3 ശതമാനം വര്‍ദ്ധിച്ചുവെന്നും 2002 നും 2011 നും ഇടയില്‍ 250.9 ശതമാനത്തിലെത്തി എന്നും അദ്ദേഹം അവകാശപ്പെട്ടു.

മണിപ്പൂരിലേക്ക് പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറുന്നതില്‍ ജെഡിയു എംഎല്‍എ ആശങ്ക പ്രകടിപ്പിച്ചു. താഴ്‌വര ജില്ലകളില്‍ നിന്നുള്ളവര്‍ മലനിരകളില്‍ സ്ഥിരതാമസമാക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ജനസംഖ്യ ഗണ്യമായി വര്‍ദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക