Image

ഐ ഓ സി ഷിക്കാഗോ സ്വതന്ത്ര ഭാരതത്തിന്റെ 76-മത്   ജന്മ ദിനം ആഘോഷിച്ചു

ടോബിൻ തോമസ് പടന്നമാക്കൽ, ജനറൽ സെക്രട്ടറി  Published on 07 August, 2022
ഐ ഓ സി ഷിക്കാഗോ സ്വതന്ത്ര ഭാരതത്തിന്റെ 76-മത്   ജന്മ ദിനം ആഘോഷിച്ചു

ഇന്ത്യയുടെ 76-ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ചിക്കാഗോയിലെ ഡെവോൺ അവേന്യുവിൽ വച്ച് നടന്ന വർണ ശബളമായ പരേഡിൽ  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളയുടെ ചിക്കാഗോ ചാപ്റ്റർ, പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്ത്വത്തിൽ വലിയ തോതിൽ പങ്കെടുത്തു.

 രാവിലെ 11 മണിക്ക് വെസ്റ്റേൺ അവന്യുവിൽ നിന്നും പുഷ്‌പാലംകൃതമായ നിരവധി ഫ്ളോട്ടുകളുടെ 
അകമ്പടിയോടെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനപരേഡ് ആരംഭിച്ചു.

ഓരോ ഫ്ലോട്ടിലും ജയാരവങ്ങളോടെ ഭാരത മാതാക്കു ജയ് വിളിച്ചുകൊണ്ടു വിവിധ ചെണ്ട, വാദ്യ മേളങ്ങളും കോലടി  തുടങ്ങിയ ഭാരതീയ കലാ രൂപങ്ങളും, ഭാരത പൈതൃകത്തിന്റെ പ്രതീകങ്ങളായ, വൈവിധ്യമാർന്ന വസ്ത്ര വേഷവിധാനങ്ങളുമായി നൂറുകണക്കിന് ജനങ്ങളും  പ്രായ ലിംഗ വ്യത്യാസങ്ങളില്ലാതെ അണിനിരന്നു. ഘോഷയാത്ര  നിരത്തിന്റെ ഇരുവശവും തടിച്ചു കൂടിയ ജനാവലിക്കു നയന മനോഹരമായ കാഴ്ച ആയി.

കേരള ഘടകത്തിന്റെ ചെണ്ടമേളവും വേഷവിധാനങ്ങളും പ്രത്യേക ശ്രദ്ധ ആകർഷിച്ചു. ഐ ഓ സി  ചിക്കാഗോയുടെ ഫ്ലോട്ടിനു മുന്നിൽ പ്രകടനത്തെ നയിച്ചുകൊണ്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
നാഷണൽ ചെയർമാൻ തോമസ് പടന്നമാക്കൽ , നാഷണൽ വൈസ് പ്രസിഡന്റ് സതീശൻ നായർ ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ്  നായർ, മുൻപ്രസിഡന്റ് പ്രൊഫ : തമ്പി മാത്യു , ജനറൽ സെക്രെട്ടറിമാരായ മാത്യൂസ് ടോബിൻ , ബൈജു കണ്ടത്തിൽ , വൈസ്  പ്രസിഡന്റ്മാരായ ഹെറാൾഡ് ഫിഗരേദോ , ജോസി കുരിശിങ്കൽ, അച്ചന്കുഞ്ഞു മാത്യു , ട്രഷറർ ആന്റോ കവലക്കൻ ,ജോർജ് മാത്യു , ജോസഫ് ചാണ്ടി , വിജയൻ വിൻസെന്റ് , മുൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ ,തുടങ്ങിയവർ
ത്രിവർണ പതാകകളും അമേരിക്കൻ പതാകയും ഉയർത്തിപിടിച്ചു  പ്രവർത്തകർക്കു നേതൃത്വം  നൽകി.

ചിക്കാഗോ സിറ്റിയുടെ അടുത്ത മേയർ സ്ഥാനാർത്ഥികളിലൊരാളായി മത്സരിക്കാൻ  ഉദ്ദേശിക്കുന്ന 
പോൾ വാലസ് ത്രിവർണ നിറമുള്ള ഷോൾ അണിഞ്ഞുകൊണ്ടു ഐ ഓ സി യുടെ നേതൃ നിരയോട് ഐക്യം പ്രകടിപ്പിച്ചു . നിരത്തിന്റെ ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങൾ,പരേഡിൽ പങ്കെടുത്ത
പ്രവർത്തകർക്ക് വിവിധ ഗിഫ്റ്റുകൾ നൽകി പ്രോത്സാഹിപ്പിച്ചു.ഒരു മണിയോടെ കാലിഫോർണിയ അവന്യുവിൽ സ്വാതന്ത്ര്യദിന പരേഡിന്റെ മധുര സ്മരണകൾ അവശേഷിപ്പിച്ചു  പരേഡ്
അവസാനിച്ചു.

 

Join WhatsApp News
Indian 2022-08-07 17:47:45
Only 9 men ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക