Image

നാൻസിക്കെന്താ ചൈനയിൽ കാര്യം (മധു കൊട്ടാരക്കര, 24  ന്യുസ്) 

Published on 07 August, 2022
നാൻസിക്കെന്താ ചൈനയിൽ കാര്യം (മധു കൊട്ടാരക്കര, 24  ന്യുസ്) 

2020 ഫെബ്രുവരി 4 . യു എസ് കോൺഗ്രസ്സിന്റെ  ജോയിന്റ് സെഷൻ അഭിസംബോധന ചെയ്ത് അമേരിക്കയുടെ 45 മത് പ്രസിഡന്റ്  സാക്ഷാൽ ഡോണൾഡ് ട്രംപിന്റെ അവസാനത്തെ  സ്റ്റേറ്റ്  ഓഫ് ഡി യൂണിയൻ പ്രസംഗം. പ്രസംഗം അവാസാനിച്ചയുടേൻ തന്നെ അധ്യക്ഷയായിരുന്ന ഹൌ സ് സ്‌പീക്കർ നാൻസി പെലോസി  തന്റെ കയ്യിലിരുന്ന ട്രംപിന്റെ   പ്രസംഗത്തിന്റെ    പകർപ്പ്  നാലായി കിറിയെറിഞ്ഞു. പ്രതിഷേധത്തിന്റെ രൂപവും ഭാവവുഎം ഇപ്പോഴും ഒരു നാൻസി ടച്ച് ഉണ്ടായിരിക്കും. ഇത്  എറ്റ്റവും കൂടുതൽ അറിയാവുന്നത് ഒരു പക്ഷെ അമേരിക്കയെക്കാൾ ചൈനയ്ക്കായിരിക്കും .നാൻസി എന്ന് കേൾ ക്കുമ്പോൾ ചൈനയുടെ ചങ്കിടിക്കുന്നത് നാൻസി അത്ര ഈസി അല്ലായെന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ടാണ്. അമേരിക്കൻ ടൈംസ് പരിശോധിക്കുകയാണ് നാൻസിക്കെന്താ ചൈനയിൽ കാര്യം.
start 
  ലോകത്ത് ചൈന  കഴിഞ്ഞാൽ ഏറ്റവുമധികം ചൈനക്കാർ വസിക്കുന്ന      സാൻഫ്രാൻസിസ്‌ക്കോയിൽ    നിന്നും 1987-ൽ      യു എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമയം മുതൽ   തുടങ്ങിയതാണ്  നാൻസി പെലോസിയുടെ     ചൈന വിമർശനങ്ങൾ  . തായ് വാനോട് അനുഭാവമുള്ള, സ്വതന്ത്ര ചൈനീസ് വിഭാഗമാണ്  സണ്ഫറൻസിക്കോയിൽ കുടുതലുള്ളത് ഒരു പക്ഷെ നാന്സിയെ സ്വാധിനിച്ചിട്ടുണ്ടാകാം 

1989 ൽ  ചൈനയിൽ ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്   ബീജിങ്ങിലെ ടിയാനമെൻ സ്‌ക്വയറിൽ സമാധാനപരമായി സംഘടിച്ച് സമരം ചെയ്തിരുന്ന ആയിരക്കണക്കിനു    വിദ്യാർത്ഥികളെ     തീവ്രവാദികളെന്ന് മുദ്രകുത്തി ചൈനീസ് പട്ടാളം കൂട്ടക്കൊല ചെയ്തപ്പോൾ  യു എസ് ജനപ്രതിനിധി സഭയിൽ ചൈനയ്‌ക്കെതിരെ അന്ന് 49-കാരിയായ നാൻസി പെലോസി ഒരു പ്രമേയം അവതരിപ്പിച്ചു.   ടിയാനെമെൻ സ്‌ക്വയറിൽ നടന്ന  കൂട്ടക്കൊലയിൽ  ലോകജനതയ്ക്ക് മുഴുവൻ ഉൽക്കണ്ഠയുണ്ടെന്നും അടിയന്തരമായി ചൈനയിലേക്ക് ഒരു അമേരിക്കൻ പ്രതിനിധി സംഘത്തെ അയക്കുക വഴി    തുടർന്നുള്ള  അതിക്രമങ്ങൾ തടയണമെന്നും അവർ ഉറച്ച ശബ്ദത്തിൽ ആവശ്യപ്പെട്ടു. ലോകരാഷ്ട്രങ്ങൾ ടിയാനമെൻ സ്‌ക്വയർ കൂട്ടക്കൊലയെ രൂക്ഷമായ ഭാഷയിൽ അപലപിക്കുന്നതിന് നാൻസി പെലോസിയുടെ അന്നത്തെ ആ ഇടപെടൽ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. 1991-ൽ അവർ ടിയാനമെൻ സ്‌ക്വയർ സന്ദർശിച്ച് 'ജനാധിപത്യത്തിനായി ചൈനയിൽ വീരമൃത്യു വരിച്ച' വിദ്യാർത്ഥികൾക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തതോടെ ചൈനയുടെ കണ്ണിലെ കരടായി അവർ മാറുകയും ചെയ്തു.

see video: നാൻസിക്കെന്താ ചൈനയിൽ കാര്യം | Nancy Pelosi | American Times | Epi #34 | 24 News - YouTube

1989-ൽ ചൈനയ്‌ക്കെതിരെ നാൻസി പെലോസി തുടക്കമിട്ട പോരാട്ടം തുടർന്നുള്ള വർഷങ്ങളിലും വിവിധ സമയങ്ങളിൽ അവർ തുടർന്നുപോരുകയായിരുന്നു.  2008-ൽ ചൈനയിൽ നടന്ന സമ്മർ ഒളിംപിക്‌സിന്റെ ഉൽഘാടന ചടങ്ങിൽ നിന്നും മാറി നിൽക്കണമെന്ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിനോട് അവർ അഭ്യർത്ഥിച്ചെങ്കിലും ബുഷ്  അത് ചെവിക്കൊണ്ടില്ല. സമീപകാലത്ത് ചൈനയിലെ യുഗർ മുസ്ലിം ജനവിഭാഗങ്ങളോട് അവർ കാട്ടുന്ന ക്രൂരതകൾ മുൻനിർത്തി 2022-ലെ ബീജിങ് വിന്റർ ഒളിംപിക്‌സ് നയതന്ത്രപരമായി ബഹിഷ്‌ക്കരിക്കണമെന്ന് സ്പീക്കർ കസേരയിലിരുന്നും അവർ ആഹ്വാനം ചെയ്തു.

1997-ൽ ബ്രി്ട്ടനിൽ നിന്നും ചൈനയ്ക്ക് കൈമാറപ്പെട്ട ഹോങ്കോങ്ങിൽ ചൈന  മുന്നോട്ടുവച്ച പരിഷ്‌കാരങ്ങൾക്കെതിരെ 2 019-ൽ ഹോങ്കോങ്ങിൽ നടന്ന  പ്രക്ഷോഭങ്ങൾക്ക് പിന്നിൽ നാൻസി പെലോസിയുടെ  കരങ്ങളുണ്ടെന്നായിരുന്നു ചൈനയുടെ മറ്റൊരു  ആരോപണം.
ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പാർട്ടി   നേതാക്കളുമായി അമേരിക്കൻ സ്പീക്കറായ നാൻസി പെലോസി ആ സമയത്ത് കൂടിക്കാഴ്ച നടത്തിയതാണ് ചൈനയുടെ പ്രകോപനത്തിന് കാരണമായത്.

തിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ     ഒരു വലിയ ആരാധികയായ നാൻസി  തിബറ്റൻ പ്രശ്‌നം ലോകശ്രദ്ധയിലെത്തിക്കുന്നതിലും തിബറ്റിൽ ചൈനയുടെ മനുഷ്യാവകാശലംഘനങ്ങൾ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. 2015 നവംബറിൽ ചൈനയുടെ അനുവാദത്തോടെ അമേരിക്കൻ ജനപ്രതിനിധി സഭാംഗങ്ങളെ നയിച്ചുകൊണ്ട് തിബറ്റിലെത്തിയ നാൻസി പെലോസി, താൻ ദലൈലാമയുടെ സുഹൃത്തായാണ് അവിടം സന്ദർശിക്കുന്നതെന്ന്  പറയാനും മടിച്ചില്ല.
2010-ൽ ചൈനീസ് മനുഷ്യാവകാശപ്രവർത്തകനും രാഷ്ട്രീയ തടവുകാരനുമായ ലിയു സിയാബോയ്ക്ക് ചൈനയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള അംഗീകാരമായി നോബേൽ സമ്മാനം നൽകപ്പെട്ടപ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കാൻ നാൻസി പെലോസി ഓസ്ലോയിലേക്ക് പോയതും ചൈനയെ  പ്രകോപിപ്പിച്ചു .
ഇന്ന് തന്റെ 82-ാം വയസ്സിൽ, അമേരിക്കയിലെ അധികാരകേന്ദ്രത്തിലെ മൂന്നാം സ്ഥാനക്കാരിയെന്ന നിലയിൽ, യു എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിന്റെ സ്പീക്കർ പദവിയിലുള്ള അവർ ഒരു ഏഷ്യൻ യാത്രയ്ക്ക് തയാറെടുത്തപ്പോൾ അതിൽ ഏറ്റവുമധികം ആശങ്കപ്പെട്ടത് ചൈനയാണ്. സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ തായ്‌വാൻ ഉണ്ടെങ്കിൽ തങ്ങൾ അത് അതിശക്തം നേരിടുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിൻ പ്രസ്താവിച്ചു. തീ കൊണ്ടു കളിച്ചാൽ പൊള്ളാൻ തയാറാകണമെന്നുപോലും ഭീഷണിയുടെ സ്വരത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ താക്കീത് ചെയ്യാൻ ഷീ ജിൻപിൻ മടിച്ചില്ല. 

കുലാലംപൂരിൽ നിന്നും യു എസ് എയർഫോഴ്‌സിന്റെ   ബോയിങ് സി-40 സി വിമാനം നാൻസിയേയും വഹിച്ചുകൊണ്ട് തായ്‌വാനിലേക്ക് പറന്നപ്പോൾ ലോകത്തെ ഏറ്റവുമധികം ട്രാക്ക് ചെയ്യപ്പെട്ട എയർക്രാഫ്റ്റ് ആയി അത് മാറി. 7,08,000 പേരാണ് അത് ട്രാക്ക് ചെയ്തത്. നാൻസിയുടെ വിമാനം വെടിവച്ചിടാൻ പോലും തങ്ങൾ മടിക്കില്ലെന്ന് ചൈനയുടെ ഭീഷണിയാണ് ഈ വിമാനത്തിന്റെ യാത്രാപഥം ഇത്രയധികം പേർ  നിരീക്ഷിക്കാനിടയാക്കിയത്. നാൻസി പെലോസിയെ സംബന്ധിച്ചിടത്തോളം തായ്‌വാൻ സന്ദർശനം അമേരിക്കയ്ക്ക് തായ്‌വാനോടുള്ള താൽപര്യം വ്യക്തമാക്കാനും ലോകരാജ്യങ്ങളുടെ ശ്രദ്ധ തായ്‌വാനിലേക്ക് തിരിക്കുവാനും സാധിച്ചു എന്നതാണ് 
 നാൻസിയുടെ  നാലു പതിറ്റാണ്ടോളം നീളുന്ന  ജനാധിപത്യപ്രണയം  മൂലം അട്ടിമറിക്കപ്പെട്ട അമേരിക്കയുടെ  'വൺ ചൈന പോളിസി അത്ര ഈസിയായി തിരികെ കൊണ്ട് വരാൻ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന 
 അമേരിക്കയുടെ അടുത്ത നിക്കാത്തതിനായി   കാത്തിരുന്നു കാണാം 
അമേരിക്കയിൽ നിന്ന് മധു കൊട്ടാരക്കര 24 

Join WhatsApp News
ഉണ്ണിയാർച്ച 2022-08-07 21:30:28
അമേരിക്കയിലെ രണ്ടു ധീര വനിതകളാണ് നാൻസി പെലോസിയും ലിസ് ചേനിയും . സ്‍ത്രീ വിദ്വേഷികളായ പുരുഷന്മാരും ട്രംപിന്റ്‌ മൂട് താങ്ങികളും ഉൾക്കരുത്തില്ലാത്തവരും ഇത്‌ അംഗീകരിച്ചെന്നു ഇരിക്കില്ല. ലോകം കണ്ടതാണ് ഏതു സ്ത്രീകളും തന്നെ കണ്ടാൽ കാൽ അകത്തി തരും എന്ന് വീരവാദം മുഴക്കിയ ട്രംപിനെ ട്രംപിന്റ്‌ കൊട്ടാരത്തിൽ കയറിചെന്ന് എഴുന്നേറ്റു നിന്ന് വിരൽ ചൂണ്ടി വർത്തമാനം പറയുന്ന ചിത്രം. ചൈനയിൽ ഏകാധിപതിയായ ക്സി കുറച്ചു ദിവസമായി ഈച്ച കൂട്ടിൽ കല്ലെറിഞ്ഞ ഈച്ചകളെ പോലെ ടൈവാന് ചുറ്റും പറന്നു നടക്കുന്നത് . ട്രംപിനെ പോലെയും കിംനെപോലെയും പൂട്ടിനെപ്പോലെയും ക്സിയെപ്പോലെയും ഈ ലോകം അടക്കി ഭരിക്കാം എന്ന് വിചാരിക്കുന്നവർക്കു പെലോസിയും ലിസ്ച്ചേനിയും എന്നും ഒരു ഭീഴനിയാണ് . സ്ത്രീകളുടെ ഗർഭപാത്രം നിയന്ത്രിക്കാൻ ശ്രമിക്കുന്ന മൂത്തു നരച്ച കിളവനമാരായ രാഷ്ട്രീയ കോമരങ്ങളും ഇവരെ കാണുമ്പോൾ കോണകം മുറുക്കി കെട്ടുന്നത് നല്ലതായിരിക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക