Image

ഷൂട്ടിങ്ങിനിടെ അപകടം; ശില്‍പ ഷെട്ടിക്ക് പരുക്ക്

ജോബിന്‍സ് Published on 11 August, 2022
ഷൂട്ടിങ്ങിനിടെ അപകടം; ശില്‍പ ഷെട്ടിക്ക് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് പരുക്ക്. 'ഇന്ത്യന്‍ പൊലീസ് ഫോഴ്സ്' എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. നടിയുടെ ഇടത് കാല്‍ ഒടിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്. 

റോള്‍ ക്യാമറ ആക്ഷന്‍ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതല്‍ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ശില്‍പ ഷെട്ടി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. നടക്കാന്‍ കഴിയാത്തതിനാല്‍ വീല്‍ ചെയറിലിരുന്നാണ് താരം ഫോട്ടോ എടുത്തിരിക്കുന്നത്.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സീരീസാണ് ഇന്ത്യന്‍ പൊലീസ് ഫോഴ്സ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വിവേക് ??ഒബ്റോയ്, ഇഷ തല്‍വാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ ആകും റിലീസ് ചെയ്യുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക