Image

യേശുവിലാണെന്റെ വിശ്വാസം,കീശയിലാണെന്റെ ആശ്വാസം..(ഉയരുന്ന ശബ്ദം-58: ജോളി അടിമത്ര)

Published on 13 August, 2022
യേശുവിലാണെന്റെ വിശ്വാസം,കീശയിലാണെന്റെ ആശ്വാസം..(ഉയരുന്ന ശബ്ദം-58: ജോളി അടിമത്ര)

ക്രൈസ്തവര്‍ മാത്രമല്ല ഇതര മതവിശ്വാസികളും അമ്പരന്നുപോയ കാഴ്ചയായിരുന്നു അത്.പി.ടി.ഉഷയെ തോല്‍പ്പിക്കുന്ന ഒരോട്ടം !.അതും കിടപ്പുരോഗിയായ സ്ത്രീ പ്രഭാഷകന്‍ ശരീരത്തുതൊട്ട നിമിഷം ഷോക്കേല്‍ക്കും വിധത്തില്‍ ഞെട്ടി ചാടിയെണീറ്റ് നീറുകടിച്ച മട്ടില്‍ ഓടിച്ചാടി ബഹളം ഉണ്ടാക്കുന്ന ഒന്നൊന്നര സീന്‍.അത്ഭുത രോഗസൗഖ്യത്തിന്റെ നേര്‍ക്കാഴ്ചയെന്ന് തെറ്റിധരിച്ച് ആരാധനയില്‍ പങ്കെടുത്തവര്‍ ഞെട്ടിത്തരിച്ചു,പിന്നെ ആര്‍ത്തുവിളിച്ചു.

സോഷ്യല്‍ മീഡിയയുടെ മാന്ത്രികതയേ..!തൃശൂരു നടന്ന അത്യത്ഭുതം മിനുട്ടുകള്‍ക്കൊണ്ട ലോകം മുഴുവന്‍ പാറിപ്പറന്നു.കേരളക്കാര്‍ക്ക് ഇതൊരു സംഭവമല്ല.മുട്ടിനുമുട്ടിന് ഇത്തരം മാജിക്കുകാര്‍ ഉള്ളതുകൊണ്ട് ക്രൈസ്തവസഭകളില്‍ ഇതൊരു സ്ഥിരം കാഴ്ചയാണ്.മിക്കവാറും എല്ലാ സഭക്കാര്‍ക്കും ഇപ്പോള്‍ സ്വന്തം ആള്‍ദൈവങ്ങളുണ്ട്.പെന്തക്കോസ്ത് സഭകളുടെ ആരാധനയും കൈകൊട്ടും ആരവവും പ്രശസ്തമാണ്.പെരുവെള്ളത്തിന്റെ മുഴക്കം പോലെ ദൈവത്തെ ശബ്്ദമുയര്‍ത്തി ആരാധിക്കണമെന്നതാണ് അവരുടെ കാഴ്ചപ്പാട്.അതു കണ്ട ഇതരസഭാവിശ്വാസികള്‍ പെന്തക്കോസ്തിലേക്ക് ഒഴുകാന്‍ തുടങ്ങി.അപ്പോള്‍ വിശ്വാസികളെ പിടിച്ചു നിര്‍ത്താന്‍  കത്തോലിക്കാ സഭ ഒരു തന്ത്രം കണ്ടെത്തി.കരിസ്മാറ്റിക്ക്ധ്യാനം !.

മറ്റെങ്ങും പോകണ്ടാ,അവിടെ ഉള്ളതെല്ലാം ഇവിടെത്താരാം.പോട്ടയാണ് അവരുടെ കേന്ദ്രബിന്ദു.അവിടെയും തുടങ്ങി കൈകൊട്ടും ആരവവും പെരുവെള്ളത്തിന്റെ ഇരച്ചിലും..  അത് കരിസ്മാറ്റിക്ക് ധ്യാനമെന്ന പേരില്‍ പെട്ടെന്ന് പ്രസിദ്ധമായി.

പോട്ടയില്‍ ധ്യാനം നടക്കുന്ന ദിവസങ്ങളില്‍ എക്‌സ്പ്രസ്സ് തീവണ്ടികള്‍പ്പോലും ഒരു മിനുട്ട് ആ നന്നേ ചെറിയ സ്‌റ്റേഷനില്‍ നിര്‍ത്തിക്കൊടുക്കും.ദേശാന്തരങ്ങളില്‍നിന്ന് അത്ര ഒഴുക്കാണ്.റെയില്‍വേയ്ക്കുപോലും വന്‍ ലാഭം.അപ്പോള്‍ കാണിക്കയുടെ കാര്യമോ..ലക്ഷങ്ങളുടെ സ്‌തോത്രക്കാഴ്ചയാണ് കുമിഞ്ഞുകൂടുന്നത്.

അപ്പോഴാണ് ചില ബുദ്ധിരാക്ഷസന്‍മാര്‍ക്ക് പുതിയ ബിസിനസ്സ് തന്ത്രം പിടികിട്ടിയത്.
അതോടെ ന്യുജന്‍ ചര്‍ച്ചുകളുടെ വരവായി.വാചകക്കസര്‍ത്തുണ്ടോ ആര്‍ക്കും രക്ഷപ്പെടാം എന്ന മട്ടിലായി കാര്യങ്ങള്‍.നമ്മുടെ നാട്ടില്‍ ആരെങ്കിലും ഒരു ബിസിനസ് തുടങ്ങി  പച്ചപിടിക്കുന്നതു കണ്ടാലുടന്‍ തൊട്ടപ്പുറത്തിരിക്കുന്നവനും അതേ കച്ചവടം തുടങ്ങുന്നതുപോലെയായി  കാര്യങ്ങള്‍.കേരളത്തില്‍ പുതിയ പുതിയ അവതാരങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.എല്ലാം യേശുവിന്റെ നാമത്തിലുള്ള കച്ചവടങ്ങള്‍.മധ്യതിരുവിതാംകൂര്‍ അതിന്റെ കേന്ദ്രബിന്ദുവായി.120 പേജിന്റെ നോട്ടുബുക്കില്‍ പേരെഴുതിയാല്‍ സഭാ രജിസ്റ്ററായി.ഏതെങ്കിലും ശവക്കോട്ടയില്‍ അയ്യായിരം രൂപ കൊടുത്ത് രണ്ടു സെല്ല്് വാങ്ങിയിട്ടാല്‍ സഭാവക ശ്മശാനവുമായി.
                              
 പരമ്പരാഗത ക്രിസ്ത്യന്‍ സഭകള്‍ക്ക് ചിട്ടവട്ടങ്ങളുണ്ട്.ആര്‍ക്കും കേറി നിരങ്ങിമറിയാന്‍ പറ്റില്ല.പുരോഹിതനാകണമെങ്കില്‍ വര്‍ഷങ്ങള്‍ ചിട്ടയായ തിയോളജി പഠനം നേടണം.നിയന്ത്രിക്കാന്‍ ശക്തമായ സഭാ നേതൃത്വം ഉണ്ട്.വായില്‍ വരുന്നതെല്ലാം കോതയ്ക്കു പാടാനാവില്ല.പ്രൊട്ടസ്റ്റന്റ് സഭകളില്‍ പെന്തക്കോസ്തു സഭകള്‍ ആണ് തികച്ചും വ്യത്യസ്തം.നൂറു വര്‍ഷത്തിനടുത്ത് മാത്രമേ അവര്‍ക്ക് കേരളത്തില്‍ പാരമ്പ്യര്യം പറയാനുള്ളൂ.പക്ഷേ അവിടെയും വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന ശക്തമായ സഭാ നേതൃത്വം ഉണ്ട്.ന്യുജന്‍ ചര്‍ച്ചുകള്‍ക്കാവട്ടെ ഇതൊന്നുമില്ല.പെന്തക്കോസ്‌തെന്ന് പൊതുവേ അവരെയും  പറയുമെങ്കിലും രണ്ടും രണ്ടാണ്.  പെന്തക്കോസ്തുകാര്‍ക്ക് ആഭരണം നിഷിദ്ധമാണ്.ന്യൂജന് അതിന് വിലക്കില്ല.വിലക്കിയാലെങ്ങനാണ് ബക്കറ്റു പിരിവു നടത്തുമ്പോള്‍ മാലയും കമ്മലും പറിച്ചിടാനാവുക ?
                             
സഭ തുടങ്ങിയ ബ്രദര്‍ ,സ്വയം അഭിഷിക്തനായി അവരോധിക്കുന്നതോടെ ,സഭയുടെ ചെയര്‍മാനായി.അങ്ങനെയിരിക്കുമ്പോള്‍ പെട്ടന്നൊരുനാള്‍  ഇവരുടെ പേരിനിപ്പുറത്ത് ബിഷപ്പെന്നും റവറന്റ് എന്നുമൊക്കെ പ്രത്യക്ഷപ്പെടും. ആരോട് ചോദിക്കാന്‍!.മക്കളും ഭാര്യയുമാണ് ഈ സഭകളിലെ വൈസ്‌ചെയര്‍മാനും ട്രഷററും.ചോദ്യം ചെയ്യാനാരുമില്ല.കിട്ടുന്നതെല്ലാം സ്വന്തം പോക്കറ്റിലേക്ക്.സ്ഥലം വാങ്ങുന്നതും ആരാധനാലയം പണിയുന്നതും ആരാധനയ്ക്കു വരുന്ന മണ്ടന്‍മാരുടെ കടമയാണ്.അതിനാണ് സ്‌തോത്രക്കാഴ്ചകള്‍.കീറാത്തതും ഉടയാത്തതുമായ നോട്ടുകളേ സ്‌തോത്രക്കാഴ്ചയില്‍ അര്‍പ്പിക്കാവെന്ന കര്‍ശന ഉത്തരവു നല്‍കിയ ബാംഗ്‌ളൂര്‍വാലയെ ജനം മറന്നിട്ടുണ്ടാവില്ല.അഞ്ചാറ്  നോട്ടെണ്ണല്‍ മെഷീന്‍ താന്‍ സഭയില്‍ വാങ്ങിവച്ചിട്ടുണ്ടെന്ന്  ഉളിപ്പില്ലാതെ വിളിച്ചുപറയുന്നതും നമ്മുടെ സോഷ്യല്‍ മീഡിയാ അങ്ങാടിപ്പാട്ടാക്കി. ധാരാളമായി കൊടുക്കുന്നവനെ ധാരാളമായി അനുഗ്രഹിക്കും എന്ന ബൈബിള്‍ വചനമാണ് ഇവരുടെയൊക്കെ തുറുപ്പുചീട്ട്.സമൃദ്ധിയുടെ സുവിശേഷമാണ് പ്രസംഗവിഷയം.കേഴ്വിക്കാര്‍ക്കല്ല പാസ്റ്റര്‍ക്കാണ് സമൃദ്ധിയുണ്ടായതെന്ന് തിരിച്ചറിയുമ്പോഴേക്കും അവരുടെ കീശ ഓട്ടക്കീശയായിക്കഴിഞ്ഞിരിക്കും..
    
 ഇതിനൊക്കെ പുറമേ  മാജിക്കുകാരുടെ കയ്യടക്കംപോലെ ചില വിദ്യകളുമുണ്ട്.ധ്യാനത്തിനു വരുന്നവരുടെ പേരുകള്‍ വിളിച്ചു പറയുക.[ ഇത് ആദ്യം വരുമ്പോള്‍ പൂരിപ്പിച്ചുകൊടുക്കുന്ന ഫോം നോക്കി വാട്‌സാപ്പിലൂടെ ശിഷ്യഗണങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നതാണെന്ന് പരമരഹസ്യം ]  വയറ്റിലെ മുഴകള്‍ മാറ്റുക,കാന്‍സര്‍ മാറിയെന്നു പറയുക തുടങ്ങി  പ്രത്യക്ഷമല്ലാത്ത കാര്യങ്ങള്‍ ട്രാന്‍സ് സിനിമയിലെ ഫഹത്ത് ഫാസിലിന്റെ അഭിനയത്തേക്കാള്‍ മിഴിവുറ്റതാക്കി സ്റ്റേജില്‍ പൊടിപൊടിക്കും.ബാക്ക്ഗ്രൗണ്ടില്‍ ഡ്രംസെറ്റിന്റെ മുഴക്കം.ചാഞ്ചക്കത്തോടെ പാട്ടുകാരുടെ പ്രകടനം..കാണികളുടെ കണ്ണില്‍ മണ്ണു വാരിയെറിയുന്ന ഇത്തരം എത്രയെത്ര വിദ്യകള്‍..
                              
കത്തോലിക്കാ സഭയില്‍നിന്ന് പെന്തക്കോസ്തിലേക്ക് ചേക്കേറിയ സജിത്ത് ബ്രദറിന് ഊഷ്മള സ്വീകരണമാണ് കിട്ടിയത്.തീരെക്കുറച്ചു വര്‍ഷങ്ങള്‍ക്കൊണ്ട് സജിത്ത് അവിടുത്തെ സകല അടവുകളും സ്വന്തമാക്കി.അപ്പോഴാണ് ന്യൂജന്‍ ബ്രദര്‍മാര്‍ മെയ്യനങ്ങാതെ പണം കൊയ്യുന്നതുകണ്ട് അന്തം വിട്ടത്. അദ്ദേഹംഅതൊന്ന് ശ്രമിച്ചുനോക്കിയിട്ട് ക്്‌ളച്ചു പിടിച്ചില്ലെന്നു മനസ്സിലായതോടെ പെന്തക്കോസ്തു വലിച്ചെറിഞ്ഞു.തിരികെ കത്തോലിക്കാ സഭയിലേക്ക് മടങ്ങിച്ചെന്നു.
ബൈബിളിലെ മുടിയനായപുത്രന്‍ അപ്പന്റെ വീട്ടിലേക്കു തിരികെ ചെന്നപ്പോള്‍ സ്വീകരിച്ചതുപോലെ ഊഷ്മള സ്വീകരണം സഭ നല്‍കി.പെന്തക്കോസ്തില്‍നിന്നു പഠിച്ചെടുത്ത പാഠങ്ങള്‍ മുഴുവന്‍ പ്രയോഗിക്കാന്‍ ധ്യാനവേദികളേറെ കിട്ടിത്തുടങ്ങി.ധ്യാനങ്ങളുടെ ബഹളമായി.പെന്തിക്കോസ്തും ന്യൂജനും ഇടകലര്‍ത്തിയെടുത്ത വേദവ്യാഖ്യാനങ്ങള്‍  കേട്ട് പാവം കത്തോലിക്കരുടെ കണ്ണു തള്ളി. അടുത്ത കാലത്താണല്ലോ ബൈബിള്‍ അവിടെ ജനകീയമായത്.
                    
തൃശൂരു നടന്ന അത്ഭുതരോഗശാന്തിയെപ്പറ്റി ജനം വിലയിരുത്തട്ടെ.ധ്യാനത്തില്‍ രോഗസൗഖ്യം കിട്ടുന്നവര്‍ അന്നാട്ടുകാരല്ല എന്നത് പലപ്പോഴും ചിന്തിപ്പിക്കുന്നതാണ്.ആര്‍ക്കും പരിചയമില്ലാത്ത മറുനാട്ടുകാര്‍ക്കാണ് അത്ഭുതങ്ങള്‍ സംഭവിക്കുക.കിടപ്പുരോഗികളെ എടുത്തോണ്ടു വരുന്ന പ്രദേശവാസികള്‍് അവരെ  കട്ടിലില്‍ത്തന്നെ എടുത്തോണ്ടു തിരിച്ചുപോകുമ്പോള്‍ ആര്‍ക്കുമറിയാത്ത ചിലര്‍ മാരത്തണ്‍ ഓട്ടമോടുന്നു,ചാടുന്നു,അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു,എങ്ങോട്ടോ പോയി മറയുന്നു.അത്ഭുതം വിവാദമാകുമ്പോള്‍ പക്ഷം പിടിച്ച് പലരും വിശദീകരണവുമായി രംഗത്തെത്തുന്നു.അഭിമുഖം നടത്തുന്നു.ഏതായാലും ആകെ നനഞ്ഞു,ഇനി കുളിച്ചുകയറാതെ രക്ഷയില്ലല്ലോ.
                               
ഒരു കാര്യം കൂടെ പറയട്ടെ.ഞാനൊരു ക്രിസ്തു വിശ്വാസിയാണ്.ദൈവത്തിന് ഒന്നും അസാദ്ധ്യമല്ലെന്ന് നൂറു ശതമാനവും വിശ്വസിക്കുന്നു.പക്ഷേ ദൈവത്തെ വിറ്റ് സാധുക്കളെ പറ്റിക്കരുത്.പണത്തിനു വേണ്ടി സുവിശേഷത്തെ വില്‍ക്കരുത്.മനുഷ്യന്റെ രോഗവും ദാരിദ്ര്യവും തൊഴിലില്ലായ്മയും ദാമ്പത്യത്തകര്‍ച്ചയും  വിറ്റ് സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഇറങ്ങിത്തിരിക്കരുതെന്നാണ് പറഞ്ഞുവരുന്നത്. .മൂന്നരക്കൊല്ലത്തെ പ്രവൃത്തികാലയളവില്‍  കിടപ്പാടം ഇല്ലാതെയും ഭക്ഷണം ഇല്ലാതെ വിശന്നും വല്ലവരുടെയും അതിഥിയായി കഴിച്ചുകൂട്ടിയും  ഭൂമിയില്‍ ജീവിച്ച ക്രിസ്തുവിനെപ്രസംഗിക്കുന്നവരാണ് ആഡംഭരത്തിന്റെ ഉച്ചകോടിയില്‍ വാഴുന്നതെന്ന് ഓര്‍മിപ്പിച്ചതേയുള്ളൂ.

ഇത്തരം അത്ഭുതസിദ്ധിയുള്ള ഈ മനുഷ്യദൈവങ്ങള്‍  കഴിഞ്ഞ രണ്ടര വര്‍ഷം മാളത്തിലായിരുന്നു.ഒറ്റ കോവിഡ് രോഗിയെയും അവര്‍ സുഖപ്പെടുത്തിയില്ല.കോവിഡ് വരാതിരിക്കാന്‍ രണ്ടു വാക്‌സിനും ബൂസറ്ററും എടുത്തിട്ടാണ് ഇപ്പോള്‍ അത്ഭുതരോഗശാന്തിയുമായി  രംഗത്തെത്തിയിരിക്കുന്നതെന്ന് മറക്കരുത്.ഇവര്‍് കൈവയ്ക്കുമ്പോള്‍ സൗഖ്യം കിട്ടുമെന്ന മൂഢസ്വര്‍ഗ്ഗത്തിലാണ് എന്നിട്ടും സാധുക്കള്‍. കള്‍ട്ടുഗ്രൂപ്പുകള്‍ക്ക്  വളവും വെള്ളവും നല്‍കി വളര്‍ത്താതിരിക്കാന്‍ നമ്മള്‍ക്ക് കഴിയട്ടെ.

NEWS SUMMARY: PENTHACOST THRISUR

Join WhatsApp News
Truth and Justice 2022-08-14 12:24:39
It is appreciated what Miss Jolly Adimathra in the last two paragraphs of the article detailing about her Faith in Jesus Christ and her strong faith in Jesus and His teaching and not forgetting to mention about what is going on in the recent christianity and the christian leaders are doing for greediness of money and gold.However let me mention something very important and vital that there are so many faithful Ministers and Missionaries are still preaching the simple gospel of Christ to various parts of the world and to many of them dont have any bank balance but they survive with what they have and spent from what their hard earned money after hardworking all through their life.
Sudhir Panikkaveetil 2022-08-14 12:46:41
നല്ല ലേഖനനം. ദൈവത്താൽ അസാധ്യമായി ഒന്നുമില്ലെന്നാണ് മനുഷ്യരാൽ എന്നല്ല. ഈ വരികൾക്കിടയിൽ നിന്ന് തട്ടിപ്പുകാർ ജനങ്ങളെ ചൂഷണം ചെയ്യുന്നു. ഇപ്പോൾ ജനം വായിക്കുന്നുമില്ല അതുകൊണ്ടു വല്ലവന്റെയും ശബ്ദം മാത്രം കേൾക്കുന്നു അത് വിശ്വസിക്കുന്നു. അത് തട്ടിപ്പുകാർക് സഹായകമായി. എന്തായാലും മതത്തിന്റെ പേരിൽ കൊല്ലും കൊലവിളിയുമായി നടക്കുന്നില്ലല്ലോ കുറെ വിഡ്ഢികളെ പിഴിഞ്ഞ് കാശുണ്ടാക്കുന്നു എന്നല്ലാതെ. മനുഷ്യൻ നന്നാവണം.അതാണ് ആവശ്യം. അതിനു അവരെ ആര് ബോധവത്കരിക്കും. സുവിശേഷങ്ങൾക്ക് പ്രതിഫലമില്ലെന്നു ജനം തീരുമാനിച്ചാൽ പിന്നെ വെള്ളകുപ്പായക്കാരുടെ പൊടിപോലും കാണില്ല.
Ninan Mathullah 2022-08-15 09:56:31
Thanks for such articles pointing to the injustices in society. Don't leave out politicians and racial interests. As Truth and Justice mentioned there is a majority of missionaries there with no part in it. Their name also spoiled by such exceptions. Apart bringing such elements to light by naming them Jesus word is not to forcibly remove them as good ones also can be removed. Let both grow till the judgement day. Their fall will be great here and in judgement.
Sr.Mary Grace 2022-08-15 17:03:40
The Feast of Assumption Aug 15th. Dear Friend of Catholic Answers, One question we often get about the Assumption is, "Which of the Church Fathers for the first five centuries taught and believed in the Assumption of the Blessed Virgin Mary?" Let's take a look at some the evidence available, including the testimony of the Fathers. There is solid historical evidence that the early Church believed in the Blessed Mother’s Assumption. For example, though there are two tombs associated with Mary in Jerusalem and Ephesus, respectively (two places that she lived), there is no testimony regarding her postmortem body and related relics. This is striking, because Jesus had no greater disciple than his Mother and yet, unlike other saints of the early Church, including St. Peter, there is zero historical evidence regarding relics of Mary. This absence of relics in particular and the Blessed Mother’s body in general illustrates the early Church believed Mary was indeed assumed into heaven, body and soul. In St. Epiphanius’ classic Panarion (“bread box”) or Refutation of All Heresies, written about AD 350, this early Church Father affirms belief in the Assumption: Like the bodies of the saints, however, she has been held in honor for her character and understanding. And if I should say anything more in her praise, she is like Elijah, who was virgin from his mother’s womb, always remained so, and was taken up, but has not seen death (Panarion 79). “St. Epiphanius clearly indicates his personal agreement with the idea that Mary was assumed into heaven without ever having died,” notes Tim Staples, Senior Apologist at Catholic Answers. “He will elsewhere clarify the fact that he is not certain, and no one is, at least not definitively so, about whether or not she died. But he never says the same about the Assumption itself. That did not seem to be in doubt. By comparing her to Elijah he indicates that she was taken up bodily just as the Church continues to teach 1,600 years later”. However, why didn’t the earliest Church Father address the Assumption? Tim notes this teaching wasn’t an issue for them. Because the doctrine wasn’t being attacked, it didn’t need to be defended. Would you like to know more about our Blessed Mother? Order your copy of Tim Staples' go-to book on the Marian doctrines, Behold Your Mother: A Biblical and Historical Defense of the Marian Doctrines
Mini 2022-08-16 13:10:54
Very true.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക