Image

താര ആർട്സ് വിജയേട്ടൻറെ  കലാവാസനയിൽ പണിത ദേവാലയങ്ങൾ (സണ്ണി മാളിയേക്കൽ)

Published on 14 August, 2022
താര ആർട്സ് വിജയേട്ടൻറെ  കലാവാസനയിൽ പണിത ദേവാലയങ്ങൾ (സണ്ണി മാളിയേക്കൽ)
നടികർ തിലകം ശിവാജി ഗണേശൻ  മുതൽ ധർമ്മജൻ വരെ ,   താര ആർട്സ് വിജയേട്ടൻറെ  കലാവാസന ,  അമേരിക്കയിലും കാനഡയിലും എത്ര പള്ളികളും അമ്പലങ്ങളും  പണിതിട്ടുണ്ട്  എന്ന കണക്ക് എടുക്കേണ്ടതാണ്.  താര ആർട്സ്  പ്രവർത്തനങ്ങൾക്ക് 45 വർഷത്തെ മികവ്.  നാനൂറിലധികം സ്റ്റേജ് ,  അമേരിക്കയിലെ 18 ലൊക്കേഷനുകളിൽ ,  കാനഡയിലെ 6 സ്ഥലങ്ങളിൽ ,  യൂറോപ്പിലെ അഞ്ച് പ്രോമിനെൻസ് ഏരിയകളിൽ ,  നൂറിൽപരം  പള്ളികൾ , 25ലധികം അമ്പലങ്ങൾ  ധാരാളം അസോസിയേഷൻ ,  പ്രത്യേകിച്ച് നഴ്സസ് അസോസിയേഷൻ  ഫണ്ട് റൈസിംഗ് പ്രോജക്ടുകൾ  ഇവയെല്ലാം താര ആർട്സ്നോട് കടപ്പെട്ടിരിക്കുന്നു.  1970 കാലഘട്ടങ്ങളിൽ  16mm സ്ക്രീനിൽ കുടുംബവും കൂട്ടുകാരുമായി ഒരു സിനിമ കാണാൻ ഒരു അവസരം ഉണ്ടാക്കി തന്നത് താരാആർട്സ്   വിജയനായിരുന്നു.
 
 
സ്റ്റേറ്റ് ഓഫ് ന്യൂജേഴ്സിയുടെ ,   ദ സെനറ്റർ ആൻഡ് ജനറൽ അസംബ്ലി , ജോയിൻറ് ലജിസ്ലേറ്റീവ് റെസലൂഷൻ അർഹമായി.  ബെൽ അറ്റ്ലാൻറിക് കോർപ്പറേഷൻ ,  ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർ ആയ ശ്രീ സി വിജയൻ ,  അദ്ദേഹത്തിൻറെ  സഹധർമ്മിണി ഡോക്ടർ രാധിക വിജയൻ  അമേരിക്കയിലും കാനഡയിലും  യുകെയിലും , ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചർനെ പ്രമോട്ട്  ചെയ്ത   ചരിത്രം തങ്കലിപികളിൽ കുറിച്ചു കഴിഞ്ഞു.  
 
താര ആർട്സ് ബാനറിൽ  ഷോയിൽ പങ്കെടുക്കുക എന്ന് പറയുന്നത് കലാകാരന്മാർക്ക് ഒരു അഭിമാനമായി മാറി.   താരാ ആർട്സിന് പേരിൽ അമേരിക്കൻ കോൺസുലേറ്റിലെ വിസക്ക് പോകുന്നതു പോലും ഒരു അഭിമാനം ആയിരുന്നു.  വിസ ഇൻറർവ്യൂ സമയത്ത് കൗൺസിൽ ഓഫീസർ  താര ആർട്സ്  വെബ്സൈറ്റ് നോക്കുമ്പോൾ  പലപ്പോഴും താര ആർട്സ്    കുറിച്ച് ചോദിച്ചു മനസ്സിലാക്കുന്നത്  മലയാളികൾക്ക് ഒരു അഭിമാനം ആയിരുന്നു.  
 
 
സിനിമാ മേഖലയിലും  പ്രവർത്തിച്ച ശ്രീ സി.വിജയൻ , മലയാളത്തിലെ എക്കാലത്തെയും പ്രശസ്ത സംവിധായകൻ.  ശ്രീ ഐ.വി.ശശി യുമായി ജോയിൻറ് ആയി  അനു താര ആർട്സ് എന്ന ഔട്ട്ഡോർ സ്റ്റുഡിയോ ധാരാളം നല്ല ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചു .

കൃത്യനിഷ്ഠയുള്ള അച്ചടക്കത്തോടെ , ഓരോ ഷോയ്ക്കും അതിൻറെതായ് കാഴ്ചപ്പാടോടുകൂടി  അരങ്ങിൽ അവതരിച്ചപ്പോൾ  ധാരാളം സുഹൃത്തുക്കൾക്കൊപ്പം അതിലുപരി  ശത്രുക്കളെയും സൃഷ്ടിച്ചോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  അമേരിക്കൻ മലയാളി കുടിയേറ്റ ചരിത്രം  എഴുതപ്പെടുപോൾ  ,  താര ആർട്സ് വഹിച്ച പങ്ക്  വളരെ വലുതായിരിക്കും.  മകൾ താര , അമ്മയെ ഫോളോ ചെയ്ത് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുമ്പോൾ , ഇളയമകൾ മീര ഹോളിവുഡ് കീഴടക്കി കഴിഞ്ഞിരിക്കുന്നു. താര ആർട്സ്  ബാനറിൽ വീണ്ടും നല്ല ഷോകൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു.

Join WhatsApp News
Mathew v. Zacharia, New yorker 2022-08-15 13:55:13
Vijayan: congratulation with blessing. MATHEW V.ZACHARIA. AN ACQUAINTAIN OF PIONEER KERALITES.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക