Image

45 കോടി വാരിക്കൂട്ടി ദുല്‍ഖര്‍ ചിത്രം 'സീതാരാമം'

Published on 14 August, 2022
45 കോടി വാരിക്കൂട്ടി ദുല്‍ഖര്‍ ചിത്രം  'സീതാരാമം'

ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'സീതാരാമം' മികച്ച പ്രേക്ഷക പ്രതികരണവുമായി ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്.

ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ ചിത്രം റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്.

ആഗോളതലത്തില്‍ വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് കേരള ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ആയിട്ടുണ്ട്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് എത്തുമ്ബോള്‍ അഞ്ച് കോടിക്ക് അടുത്താണ് 'സീതാരാമം ' കേരളത്തില്‍ നിന്നും കളക്‌ട് ചെയ്തിരിക്കുന്നത്.

25 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ നിലവില്‍ 45 കോടിയാണ്. ഇന്ത്യയില്‍ നിന്നും ചിത്രം ഇതുവരെ കളക്‌ട് ചെയ്തിരിക്കുന്നത് 30 കോടിയാണ്. ആദ്യ ആഴ്ചയില്‍ തന്നെ 26 കോടി ചിത്രം കളക്‌ട് ചെയ്തിരുന്നു. ഇന്നലെ മാത്രം 'സീതാരാമ 'ത്തിന്റെ കളക്ഷന്‍ രണ്ട് കോടിക്ക് മുകളിലാണ്. 'സീതാരാമ'ത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക