Image

കിഴക്കിന്റെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് ഹൂസ്റ്റണില്‍ സ്വീകരണം

Published on 16 August, 2022
കിഴക്കിന്റെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് ഹൂസ്റ്റണില്‍ സ്വീകരണം

ഹൂസ്റ്റണ്‍ : രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് ഹൂസ്റ്റണില്‍ രാജകിയ വരവേല്‍പ്പ്‌നല്‍കുന്നു. കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായി സ്ഥാനം ഏറ്റശേഷം ആദ്യമായാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അമേരിക്ക സന്ദര്‍ശിക്കുന്നത്.

സപ്റ്റംബര്‍ 19 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹൂസ്റ്റണ്‍ ജോര്‍ജ്ജ് ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വൈദീകരും, വിശ്വാസികളും ചേര്‍ന്നു ഊഷ്മളമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ഹൂസ്റ്റണ്‍ ബീസ്ലിയിലുള്ള സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ കാതോലിക്കാ ബാവ ചൊവ്വാഴ്ച രാവിലെ ഭദ്രാസന അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 20 -ന് ചൊവ്വാഴ്ച വൈകിട്ട് 6 -മണിക്ക് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് കത്തീണ്ട്രല്‍ ദേവാലയത്തില്‍ സന്ധ്യാ നമസ്‌കാരവും, തുടര്‍ന്ന് സ്വീകരണ ഘോഷയാത്രയും, സ്വീകരണ സമ്മേളനവും നടക്കും. സ്വീകരണ സമ്മേളനത്തില്‍ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം അദ്ധ്യക്ഷത വഹിക്കും.

പരിശുദ്ധ കാതോലിക്ക ബാവയെ സ്വീകരിക്കുന്നതിനായി ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് ജോര്‍ജ്ജ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഫാ. പി എം ചെറിയാന്‍, ഫാ.മാത്തുക്കുട്ടി വര്‍ഗീസ്, ഫാ.ജേക്ക് കുര്യന്‍,ഫാ.ബിജോയ് സഖറിയ, ഫാ. വര്‍ഗീസ്  തോമസ്, ഫാ.രാജേഷ് കെ. ജോണ്‍, ഫാ.ക്രിസ്റ്റഫര്‍ മാത്യു, ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ശ്രീ.മനോജ് മാത്യു, ശ്രീ.മാത്യു മുണ്ടക്കല്‍, ശ്രീ.തോമസ് പൂവത്തൂര്‍, ശ്രീ.നൈനാന്‍ വീട്ടിനാല്‍, ശ്രീ.എല്‍ദോ പീറ്റര്‍, ശ്രീ.തോമസ് ഐപ്പ്, ശ്രീ.ഷാജി പുളിമൂട്ടില്‍, ശ്രീ.ഷെറി തോമസ്, ശ്രീ.ചാര്‍ളി പടനിലം, ശ്രീ.രാജേഷ് സ്‌കറിയ, ശ്രീ.ഷൈജു, ശ്രീ.റ്റോബി എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു

 

Join WhatsApp News
Sathyanweshi 2022-08-16 14:45:36
എന്താണ് ‘ശ്ലൈഹീക സന്ദര്‍ശനം’ എന്ന് പറഞ്ഞാൽ? ശ്ലീഹായുടെ സന്ദർശനം എന്നല്ലേ? ശ്ലീഹാ എന്ന് പറഞ്ഞാൽ ‘രക്തസാക്ഷിത്വം വരിച്ച ശിഷ്യൻ’ എന്നാണർഥം. അപ്പോൾ ഇവിടെ ആ വാക്കുപയോഗിക്കുന്നതു ശരിയാണോ?
Boby Varghese 2022-08-16 18:29:59
Sleeha is a disciple of Jesus. Does not have to be a martyr. This Bava Thirumeni is the successor of the disciples.
ശ്ലീഹ>< സഹദ 2022-08-16 20:02:39
ശ്ലീഹ എന്ന സുറിയാനി വാക്കിൻറ്റെ അർഥം 'അയക്കപ്പെട്ടവൻ 'എന്നാണ്. യേശുവിൻറ്റെ ശിഷ്യൻമ്മാരെ എല്ലാം ശ്ലീഹ എന്ന് വിളിക്കുന്നു. സ്ലൈഹീക സിംഹാസനം എന്നാൽ ശ്ലീഹ യുടെ സിംഹാസനം എന്ന് വിവക്ഷ. ഇസ്രായേലിലെ 12 ഗോത്രങ്ങളെ അന്ത്യ വിധിയിൽ യേശുവിൻറ്റെ ശിഷ്യൻമ്മാർ 12 സിംഹാസനങ്ങളിൽ ഇരുന്ന് വിധിക്കും എന്നാണ് അപ്പോസ്തോലിക സഭകളുടെ വിശ്വാസം. റോം, അന്ത്യോഖ്യ, യെരുശലേം, എന്നിങ്ങനെ പല പട്ടണങ്ങളിലെ സഭകൾ അപ്പോസ്തോലിക സിംഹാസനങ്ങളോട് ബന്ധിപ്പിച്ചിരുന്നു. കോട്ടയം ദേവലോകം ആസ്ഥാനമായുള്ള മലങ്കര ഓർത്തഡോക്സ് സഭ- മാർത്തോമാ എന്നറിയപ്പെടുന്ന തോമാശ്ലീഹായുടെ സിംഹാസനം എന്ന് അംഗീകരിക്കപ്പെട്ടതാണ്. അതിൽ ഇന്ന് ആരൂഢനയായിരിക്കുന്ന കിഴക്കിൻറ്റെ കാതോലിക്കാ സിംഹാസനം മറ്റു സഭകളാൽ അംഗീകരിക്കപ്പെട്ടതുമാണ്. ലേഖനതിൻറ്റെ ടൈറ്റ്‌ലിലും ഉള്ളടക്കവും ഉചിതം തന്നെ. {സഹദ എന്നാൽ ശ്ലീഹ എന്ന് അർഥം ഇല്ല. സഹദ = സഭക്കുവേണ്ടി പീഡനങ്ങൾ സഹിച്ചു രക്തസാക്ഷി മരണം വരിച്ചവർ എന്ന് അർത്ഥം} ശ്ളീഹൻമ്മാർ എല്ലാവരും തന്നെ സഹദ മരണം വരിച്ചവർ ആണെന്നാണ് പാരമ്പര്യ വിശ്വാസം. -andrew
Orthodox Church 2022-08-16 20:16:01
The Malankara Orthodox Syrian Church (MOSC)[9] also known as the Indian Orthodox Church (IOC)[10] or simply as the Malankara Church,[11] is an autocephalous[12][13][5] Oriental Orthodox church headquartered in Devalokam, near Kottayam, India. The church serves India's Saint Thomas Christian (also known as Nasrani) population. According to tradition, these communities originated in the missions of Thomas the Apostle in the 1st century (circa 52 AD).[14] It employs the Malankara Rite, an Indian form of the West Syriac liturgical rite. The MOSC descends from the Malankara Church and its affiliation with the Syriac Orthodox Church. However, between 1909 and 1912, a schism over the authority of the Syriac Orthodox Patriarch of Antioch's authority resulted in the dissolution of the unified Malankara Church and establishment of the overlapping and conflicting MOSC and Jacobite Syrian Christian Church (JSCC).[3] Since 1912, the MOSC has maintained a catholicate, the Catholicos of the East and Malankara Metropolitan–presently Baselios Marthoma Mathews III–who is the primate of the church. The MOSC drafted and formally adopted a constitution in 1934, wherein the church formally declared the Malankara Metropolitan and the Catholicos of the East as one. The Malankara Orthodox Syrian Church asserts communion with the other Oriental Orthodox churches. However, regular legal and occasional physical confrontations between the MOSC and the Syriac Orthodox JSCC have continued despite multiple efforts to reconcile the churches.[3][15][2]: 272  The Malankara Orthodox Syrian Church accepts miaphysitism,[16][17] which holds that in the one person of Jesus Christ, divinity and humanity are united in one (μία, mia) nature (φύσις – "physis") without separation, without confusion, without alteration and without mixing[18] where Christ is consubstantial with God the Father. Around 500 bishops within the Patriarchates of Alexandria, Antioch and Jerusalem refused to accept the dyophysitism (two natures) doctrine decreed by the 4th ecumenical council, the Council of Chalcedon in 451,[dubious – discuss] an incident that resulted in the first major split in the main body of the Christian Church. While the Oriental Orthodox churches rejected the Chalcedonian definition, the sees that would later become the Catholic Church and the Eastern Orthodox Church accepted this council.[19] Self-reporting roughly 2.5 million members (with external estimates of roughly 1 million)[8] across 30 dioceses worldwide, a significant proportion of the Malankara Orthodox Syrian Church's adherents reside in the southern India state of Kerala.Copied from Wikipedia by andrew
Sathyanweshi 2022-08-17 02:06:07
Thank you Andrew for the clarification. Well explained.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക