Image

അച്ഛന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

ജോബിന്‍സ് Published on 16 August, 2022
അച്ഛന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

സിനിമ സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവല്ലയിലായിരുന്നു അന്ത്യം. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു നെടുമ്പ്രം ബ്ലെസി ചിത്രം കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് സിനിമാജീവിതം ആരംഭിച്ചത്.

മുത്തച്ഛന്‍ വേഷം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. കെ എസ് ഇബിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയിരുന്നു. ഭാര്യ കമലമ്മ. സുനില്‍ ജി നാഥ്, സുനിത, സുബിത എന്നിവരാണ് മക്കള്‍.

FILM ACTOR NEDUMBRAM GOPI PASSED AWAY

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക