Image

ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സുരേഷ് ഗോപി

Published on 16 August, 2022
ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സുരേഷ് ഗോപി

കൊച്ചി; സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ചിന്താമണി കൊലക്കേസ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ലാല്‍ കൃഷ്ണ വിരാടിയാര്‍ എന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി നിറഞ്ഞാടിയത്.

ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍ താരം.

വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച്‌ മാദ്ധ്യമങ്ങള്‍ ആരാഞ്ഞപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ഒറ്റക്കൊമ്ബന്‍ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാല്‍ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2, മേ ഹൂം മൂസ, ഒറ്റക്കൊമ്ബന്‍ എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

അതേസമയം നീണ്ട ഇടവേളയ്‌ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ തിയേറ്ററുകളിലെത്തിയ പാപ്പന്‍ ജൈത്രയാത്ര തുടരുകയാണ്. 18 ദിവസത്തിനുള്ളില്‍ 50 കോടിയാണ് ചിത്രം നേടിയത്. പാപ്പന്‍ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക