Image

രാജീവ് ഗൗഡയ്ക്കു സ്ട്രീറ്റ്‌സ് പാക്കിന്റെ പിന്തുണ

Published on 17 August, 2022
രാജീവ് ഗൗഡയ്ക്കു സ്ട്രീറ്റ്‌സ് പാക്കിന്റെ പിന്തുണ

ന്യുയോർക്കിൽ ജീവിക്കുന്നവരുടെ സുരക്ഷയ്ക്കു വേണ്ടി പൊരുതുമെന്നു വാഗ്‌ദാനം ചെയ്യുന്ന രാജീവ് ഗൗഡയ്ക്ക് ഡിസ്‌ട്രിക്‌ട് 23ൽ നിന്നു സ്റ്റേറ്റ് സെനറ്റിലേക്കുള്ള മത്സരത്തിൽ സ്ട്രീറ്റ്‌സ് പാക്കിന്റെ പിന്തുണ ലഭിച്ചു. ന്യുയോർക്കിന്റെ 'സുരക്ഷയും ചലനക്ഷമതയും മെച്ചപ്പെടുത്താൻ ഉറച്ച' സംഘടന 2020ലും ഗൗഡയ്ക്കു പിന്തുണ നൽകിയിരുന്നു. 

സ്റ്റേറ്റെൻ ഐലന്റിന്റെയും ബ്രുക്ലിന്റെയും ഭാഗങ്ങൾ ചേർന്നതാണ് ഡിസ്‌ട്രിക്‌ട് 23. 

മുൻ യൂണിയൻ നേതാവും കമ്യൂണിറ്റി എഡ്യൂക്കേഷൻ കൌൺസിൽ പ്രസിഡന്റുമായ ഗൗഡ കമ്മ്യൂണിറ്റി ബോർഡ് ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയുടെ അധ്യക്ഷനും ആയിരുന്നുവെന്നു സംഘടന ചൂണ്ടിക്കാട്ടി. "വേരാസാനോ-നാരോസ് പാലത്തിൽ  കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി പാതയുണ്ടാകണം എന്ന് വാദിക്കുന്നു അദ്ദേഹം. നോർത്ത് ഷോർ തീവണ്ടിപ്പാത പുനരുദ്ധരിക്കണം. ഡിസ്ട്രിക്ടിലെ ബൈക്ക് ലെയ്‌നുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു."

"നമ്മുടെ സമൂഹത്തെ സുരക്ഷിതമാക്കാൻ എല്ലാ ദിവസവും അധ്വാനിക്കുന്ന ഈ മഹത്തായ സംഘടനയുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്," ഗൗഡ പ്രസ്താവനയിൽ പറഞ്ഞു."

രണ്ടു പതിറ്റാണ്ടിലേറെ ബിസിനസ്-യൂണിയൻ പശ്ചാത്തലമുള്ള ഗൗഡ സിവിൽ എൻജിനീയറാണ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ന്യു യോർക്ക് സിറ്റി കൌൺസിൽ ആദരിച്ചിട്ടുണ്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക