Image

ശ്രീകൃഷ്ണ ജയന്തിയില്‍ ശ്രീകൃഷ്ണ വേഷത്തില്‍ അനുശ്രീ

ജോബിന്‍സ് Published on 18 August, 2022
ശ്രീകൃഷ്ണ ജയന്തിയില്‍ ശ്രീകൃഷ്ണ വേഷത്തില്‍ അനുശ്രീ

ശ്രീകൃഷ്ണ ജയന്തിയാണ് ഇന്ന്. ജന്മാഷ്ടമി വിപുലമായ ചടങ്ങുകളോടെ നാടെങ്ങും  ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ജന്മാഷ്ടമി ദിനത്തില്‍ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അനുശ്രീ. ശ്രീകൃഷ്ണന്റെ വേഷത്തിലാണ് അനുശ്രീ ഫോട്ടോഷൂട്ടില്‍ ഉള്ളത്.

ചിങ്ങമാസത്തില്‍ കറുത്തപക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്നനാളില്‍ എല്ലാവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു.  അവതാരപുരുഷനായ ശ്രീകൃഷ്ണ ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കട്ടെ എന്നും എഴുതിയാണ് അനുശ്രീ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്.  ഒട്ടേറെ പേരാണ് അനുശ്രീയുടെ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിതിന്‍ നാരായണനാണ് ഫോട്ടോഗ്രാഫര്‍.

അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹന്‍ലാല്‍ നായകനായ 'ട്വല്‍ത്ത് മാനാ'ണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. 'താര' എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക