Image

കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ പുതിയ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് അവസരം

Published on 19 August, 2022
കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ പുതിയ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് അവസരം

കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേയ്ക്ക് പുതുമുഖങ്ങൾക്ക് അവസരം. കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സിനിമ സംവിധായകനുമായ നിർമൽ ബേബി വർഗീസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് കാസ്റ്റിംഗ് കാൾ പങ്കുവെച്ചത്.


പ്രധാന വേഷങ്ങളിലേയ്ക്ക് 30നും 35നും ഇടയിൽ പ്രായമുള്ള (സ്ക്രീൻ ഏജ്) പുരുഷന്മാർക്കും, 30 നും 25നും 30നും ഇടയിൽ പ്രായമുള്ള (സ്ക്രീൻ ഏജ്) സ്ത്രീകൾക്കുമാണ് അവസരം. മറ്റ് വേഷങ്ങളിലേയ്ക്ക് 30നും 40നും ഇടയിൽ പ്രായമുള്ള (സ്ക്രീൻ ഏജ്) സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ casablancafilmcorner@gmail.com എന്ന മെയിൽ ആഡ്രസിലേയ്‌ക്കോ, 9074278476 എന്ന വാട്ട്സ് ആപ്പ് നമ്പറിലേയ്‌ക്കോ അയക്കുക. അവസാന തിയതി സെപ്റ്റംബര്‍ 15, 2022.

2016 ൽ ‘മിറർ ഓഫ് റിയാലിറ്റി’, ‘മാറ്റം ദി ചേഞ്ച്’ എന്നീ രണ്ട് ഹൃസ്വ ചിത്രങ്ങളിലൂടെ ആരംഭിച്ച കാസാബ്ലാങ്ക ഫിലിം ഫാക്ടറി 2021 ൽ പുറത്തിറങ്ങിയ ‘തരിയോട്’ എന്ന മൾട്ടി അവാർഡ് വിന്നിങ് ഡോക്യൂമെന്ററിയിലൂടെ ഇന്ത്യക്ക് പുറത്തും ശ്രദ്ധ നേടി.

മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയും, ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യത്തെ ഇന്ത്യൻ സിനിമയുമായ ‘വഴിയെ’യാണ് കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക