Image

ജനപ്രിയ സാഹിത്യത്തിലെ കാക്കനാടന്‍ (കാരൂര്‍ സോമന്‍, ലണ്ടന്‍)

Published on 21 August, 2022
ജനപ്രിയ സാഹിത്യത്തിലെ കാക്കനാടന്‍ (കാരൂര്‍ സോമന്‍, ലണ്ടന്‍)

മലയാള സാഹിത്യത്തെ തലനാരിഴ കീറി പരിശോധിച്ചാല്‍ നമ്മള്‍ പുലര്‍ത്തിപ്പോരുന്ന ദാര്‍ശനികത മനസ്സിലാകും. ഭാഷ മനുഷ്യന് ദൈവം നല്‍കിയ വരദാനമാണ്. വിദേശ മലയാളികള്‍ അമ്മയുടെ മുലപ്പാല്‍ പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്നു. മലയാളം ദ്രാവിഡഗോത്രത്തില്‍പ്പെട്ട ഭാഷയാണ്. ലോകത്തുള്ള പ്രമുഖ ഭാഷകള്‍ മൂവായിരമാണ്. അതില്‍ മലയാളത്തിന്റെ സ്ഥാനം അന്‍പത്തിയൊന്ന്. ആദ്യകാലങ്ങളില്‍ സംസ്‌കൃതം  ജ്ഞാനത്തിന്റെ സാഹിത്യത്തിന്റെ കലയായിട്ടാണ് രൂപപ്പെട്ടത്. ഭാഷയുണ്ടായ കാലം മുതല്‍ കലാ സാഹിത്യ മുണ്ട്. രാമായണവും മഹാഭാരതവും ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമുണ്ടായ ഇതിഹാസ കാവ്യങ്ങളാണ്. ഓരോ എഴുത്തുകാരനും തന്റേതായ കാവ്യഭാഷയുണ്ട്. മലയാള കഥ നോവലിന് ആധുനിതികതയുടെ പ്രകാശഗോ പുരം സമ്മാനിച്ചത്  കാക്കനാടനാണ്. 1971-ലാണ് കാക്കനാടന്‍  'കോഴി' എഴുതിയത്. വായനക്കാര്‍ അതിനെ ഉത്തരാധുനികതയുടെ മകുടം ചാര്‍ത്തി കൊടുത്തു. അതിലെ കഥാപാത്രമായ ദേവദത്തന്‍ ദാര്‍ശിനികമായ നിലപാടുകളാണ് സ്വീകരിച്ചത്. സാമൂഹ്യ വ്യവസ്ഥിതിയുടെ സംഘര്‍ഷങ്ങളാണ് അതിലുള്ളത്. ഇത് വായി ക്കാതെ തന്നെ 'കോഴി' എന്ന പേരില്‍ ഞാനൊരു കഥയെഴുതി കേരളകൗമുദി ഓണപതിപ്പില്‍ പ്രസിദ്ധീകരിച്ചു. 
    
ലണ്ടനിലെ മെഡിക്കല്‍ അസോസിയേഷന്‍ (കല) അവരുടെ കഥാ മത്സരത്തില്‍ ആ കഥക്ക് ഒന്നാം സമ്മാനം നല്‍കി ആദരിച്ചു. കാക്കനാടനെ ഞാന്‍ പരിചയപ്പെടുന്നത് മലയാള മനോരമക്ക് കേരള യുവസാ ഹിത്യ സഖ്യം എന്ന സംഘടനയുണ്ടായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഞാന്‍ മാവേലിക്കര നിന്നുള്ള ഏക വ്യക്തിയായിരിന്നു. പന്തളം എന്‍.എസ്.എസ് കോളേജില്‍ ഒരു സാഹിത്യ ശില്പശാല നടന്നു. അന്ന് കേരളത്തിലെ പ്രമുഖരായ സാഹിത്യ പണ്ഡിതന്മാരും കവികളുമാണ് ശില്പശാലകള്‍ക്ക് നേതൃത്വം കൊടുത്തത്. ഇന്നത്തെ പോലെ രാഷ്ട്രീയ പ്രേരിതമല്ലായിരുന്നു. അവരുടെ ധാരാളം സാഹിത്യ ശില്പശാലകളില്‍  ഞാനും കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന ഡോ.ചേരാവള്ളി ശശിയും പങ്കെടുത്തിട്ടുണ്ട്. എന്റെ ജന്മനാടായ ചാരുംമൂട്ടില്‍ നിന്ന് അധിക ദൂരമില്ല പന്തളത്തേക്ക്. അന്നത്തെ വിശിഷ്ട വ്യക്തി കാക്കനാടനായിരിന്നു.അദ്ദേഹം വേദിയിലേക്ക് വന്നത് ഒരു മദ്യപാനിയായിട്ടാണ്. ആടിപ്പാടി വന്ന ആ മദ്യപാനിയുടെ സാഹിത്യ പ്രഭാഷണം കേട്ടപ്പോള്‍ എല്ലാവരും അമ്പരപ്പോടെ നോക്കി. കാക്കനാടന്റെ ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ എല്ലാവരും മുഴുകിയിരുന്നു. ഇന്നത്തെ മിക്ക എഴുത്തുകാര്‍ക്കും ഗുരുക്കന്മാര്‍ സോഷ്യല്‍ മീഡിയയാണ്. എന്റെ ആത്മകഥ 'കഥാകാരന്റെ കനല്‍ വഴികള്‍' (പ്രഭാത് ബുക്ക്‌സ്) ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ പല വേദികളില്‍ പങ്കെടുത്തു. എന്റെ യൂറോപ്പില്‍ നിന്നുള്ള ആദ്യ മലയാളം നോവല്‍ പൂര്‍ണ്ണ കോഴിക്കോട് പ്രസിദ്ധികരിച്ച 'കാല്‍പ്പാടുകള്‍' 2006-2008-ല്‍ അവതാരികയെഴുതിയതും കാക്കനാടനാണ്. കാക്കനാടന്‍ മാത്രമല്ല അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന കുമാരനാശാന്‍, വയലാര്‍, തോപ്പില്‍ ഭാസി, കേസരി ബാലകൃഷ്ണപിള്ള, പൊന്‍കുന്നം വര്‍ക്കി അങ്ങനെ എത്രയോ മഹാപ്രതിഭകള്‍ നമ്മുടെ മുന്നിലുണ്ട്. സി.വി.രാമന്‍പിള്ളയുടെ നോവലുകളെപ്പറ്റി എം.പി.പോള്‍ അറിയിച്ചത് സി.വി യെ ഉള്‍ക്കൊള്ളാന്‍ കവി ഹൃദയമുള്ളവര്‍ക്ക് മാത്രം  സാധിക്കുമെന്നാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ പ്രതിനിധാനം ചെയ്യുന്നത് നാടന്‍ ഭാഷയാണ്. അതിനെ ബഷിറിയന്‍ ഭാഷ എന്നുവരെ വിളിച്ചു. കവി എന്ന പദത്തിലൂടെ നമ്മള്‍ മനസ്സിലാക്കുന്നത് വര്‍ണ്ണിക്കുന്നവന്‍ എന്നാണ്. ആ കാവ്യകൗതുകത്തിലൂടെയാണ് നമ്മള്‍ പഠിച്ചു വളര്‍ന്നത്. അന്നത്തെ കവിതകള്‍ക്ക് അഴകും ആഴവുമുണ്ട്. നമ്മുടെ പ്രപഞ്ച വിജ്ഞാനം വളര്‍ന്ന തോടെ പദ്യവും ഗദ്യവും കൂട്ടിക്കലര്‍ത്തി ആത്മസാക്ഷല്‍ക്കാരങ്ങളായി അനുഭൂതി ആവിഷ്‌ക്കാരങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുന്നു. അത് ഭയന്നാണ് സുഗതകുമാരി ടീച്ചര്‍ കവിതയെഴുത്തു നിര്‍ത്തിയത്. കുറെ ഗദ്യ-പദങ്ങള്‍ അടുക്കി നിരത്തിയാല്‍ കവിതയാകുമോ? 
    
മലയാളത്തിലെ ആദ്യ നോവലായ ഒ.ചന്തുമേനോന്റെ 'ഇന്ദുലേഖ' സ്വന്തം ഭാര്യക്ക് വേണ്ടി എഴുതപ്പെട്ട താണ്. തുടര്‍ന്നുള്ള കാലങ്ങളില്‍ എഴുത്തുകാര്‍ ആധുനികത, ഉത്തരാധുനികത, പൈങ്കിളി സാഹിത്യമെന്ന പേരില്‍   ജനകിയമായി  വളര്‍ത്തിയെടുത്തു. ഇന്ന് സാഹിത്യരംഗം നമ്മള്‍  ധരിക്കുന്ന വസ്ത്രങ്ങളെ പോലെ മാറിയിരിക്കുന്നു. ചിലര്‍ മുണ്ടുടുക്കുന്നു. ചിലര്‍ പാന്റും ഉടുപ്പ്, മറ്റ് ചിലര്‍ അടിവസ്ത്രം ധരിക്കുന്നു. പുസ്ത കങ്ങളെ പ്രസാധകരംഗത്തുള്ളവര്‍ വസ്ത്രവ്യാപാരികളെ പോലെ പല നിറങ്ങള്‍ക്കൊടുത്തു് വിറ്റഴിച്ചു കാശു ണ്ടാക്കുന്നു. എന്നാല്‍ സാഹിത്യ രംഗം കയ്യടക്കിയിരിക്കുന്നത് ആമസോണ്‍ ആണ്. ലോകത്തെ പ്രമുഖ എഴു ത്തുകാരെല്ലാം അവരിലൂടെ പുസ്തകങ്ങളിറക്കുന്നു. കേരളത്തിലെ പുസ്തക കുത്തക മുതലാളിമാര്‍ അവരെ അങ്ങോട്ട് അടുപ്പിക്കുന്നില്ല. അതിനാലാണ് ഞങ്ങള്‍ കേരള പബ്ലിക്കേഷന്‍ ആമസോണ്‍ തുടങ്ങിയത്. ഒരു കമ്മീഷനുമെടുക്കാതെ എഴുത്തുകാരന്റെ അക്കൗണ്ട് കൊടുത്തുകൊണ്ട് പുസ്തകമിറക്കുന്നു. എഴു ത്തുകാരന്റെ പുസ്തകങ്ങള്‍ തലമുറകള്‍ കഴിഞ്ഞാലും ഇന്റര്‍നെറ്റില്‍ ജീവിച്ചിരിക്കണം.  എഴുത്തുകാരുടെ തലച്ചോര്‍ വിറ്റുതിന്നാന്‍ ഒട്ടും ആഗ്രഹമില്ല. അവരുടെ അധ്വാനഫലം അവര്‍ക്ക് കിട്ടണം. അതിനാലാണ് ആമസോണ്‍ മുപ്പത് ശതമാനം എടുത്തുകൊണ്ട് എഴുപത് ശതമാനം അവരുടെ അക്കൗണ്ടിലേക്ക് കൊടുക്കു ന്നത്. കേരളത്തിലെ എഴുത്തുകാര്‍ പരമ്പരാഗത വിശ്വാസം പോലെ കുളത്തിലെ തവളകളായി ഇന്നും എഴുതി ക്കൊണ്ടിരിക്കുന്നു. ഇന്ന് കാണുന്ന കാഴ്ചകള്‍ സാഹിത്യ സൃഷ്ഠികള്‍ ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിള്‍ പോലെയാണ് സഞ്ചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്തുമെഴുതാം അതിനെ സാഹിത്യമെന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു.  സാഹിത്യ കൃതികളുടെ സങ്കീര്‍ണ്ണതകള്‍ പഠിക്കാനോ അതിനെ അപഗ്രഥനം ചെയ്യാനോ ആരും തയ്യാറാകുന്നില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ ചിലര്‍ ഇംഗ്ലണ്ടടക്കം പണം കൊടുത്തുകൊണ്ട് നോവല്‍ കഥകളെഴു തിച്ചു ഇതെ തന്ത്രങ്ങള്‍ നടത്തുന്നു. ഈ സാഹിത്യം ചമഞ്ഞു നടക്കുന്നവര്‍ക്ക് തുണയായി സ്വാര്‍ത്ഥ താല്പര്യക്കാരായ മാധ്യമങ്ങളും പ്രസാധകരും ചില മന്ത്രിമാരടക്കം കുടപിടിക്കുന്നു. നല്ല സാഹിത്യസൃഷ്ഠികള്‍ എന്തെന്നറിയാതെ എല്ലാം യാന്ത്രികമായി മാറിയിരിക്കുന്നു. നല്ല സാഹിത്യ സൃഷ്ഠികള്‍ നിത്യ വസന്തം പോലെ സൗന്ദര്യം നുകരു ന്നതും മനസ്സ് നിറഞ്ഞുള്ള പ്രാര്‍ത്ഥന പോലെയാകണം. അത് നമ്മോട് സംവദിക്കുന്നതും ഹൃദയത്തെ തൊട്ടു ണര്‍ത്തി ശുദ്ധിവരുത്തുന്നതുമാകണം. ഇന്നത്തെ  സാഹിത്യ രംഗം സാഹിത്യ വളര്‍ച്ചയേ ക്കാള്‍ രാഷ്ട്രീയ പ്രേരിതവും സ്വാര്‍ത്ഥരായ പ്രസാധകരുടെ അപാരമായ സ്വാധീനവും സാഹിത്യത്തെ കമ്പോള സാഹിത്യമായി മാറ്റിയിരിക്കുന്നു. കാവ്യസൗന്ദര്യത്തിന്റെ പൂക്കള്‍ വിടരേണ്ടത് രാഷ്ട്രീയ ധന സ്വാധീനതയിലാണോ?


    
ഭാഷയെ കവിതപോലെ സംഗീതസാന്ദ്രമാക്കിയവര്‍ നമുക്ക് ധാരാളമുണ്ട്. കവിത തുളുമ്പുന്ന വാക്കു കള്‍ എഴുതിയാല്‍ അതിനെ പൈങ്കിളിയെന്നും ആത്മാവിലെരിയുന്ന കദന കഥകളെഴുതിയാല്‍ ഇതെന്ത് കഥയെന്ന് ചോദിക്കുന്നവരുമുണ്ട്. ജനകിയ സൃഷ്ഠികളെന്നും മനുഷ്യമനസ്സുകളെ ദാര്‍ശനികതയിലേക്ക് വഴിനടത്തുന്നതാണ്. നല്ലൊരു പറ്റം സര്‍ഗ്ഗധനര്‍ മൗനം, നിശ്ശബ്ദതയെ താലോലിക്കുന്നു. അതിസാമര്‍ഥ്യം നട ത്തിയാല്‍ കിട്ടാനിരിക്കുന്ന പദവി പുരസ്‌ക്കാരം നഷ്ടപ്പെടുമെന്നവര്‍ ഭയക്കുന്നു. സാഹിത്യ ലോകം പടുത്തു യര്‍ത്തിയ മാനുഷിക ധാര്‍മ്മിക മൂല്യങ്ങള്‍ കടപുഴക്കിയെറിയുന്നു. ഇവര്‍ സാഹിത്യ രംഗത്ത് വിള്ളലുണ്ടാ ക്കുന്നു. ഈ സംസ്‌ക്കാരിക ശൂന്യതയെ വിമര്‍ശിക്കാനോ ഏറ്റെടുക്കാനോ ഇന്നത്തെ സാഹിത്യകാരന്മാര്‍ കവികള്‍ തയ്യാറാകുന്നില്ല. അതിന്റെ ബീജകേന്ദ്രം പദവി പുരസ്‌ക്കാരം തന്നെയാണ്. നമ്മുടെ പൂര്‍വ്വികരായ എഴുത്തുകാര്‍ പടുത്തുയര്‍ത്തിയ അതിമഹനീയമായ ആദര്‍ശാത്മക സത്തകളെ ബലികഴിക്കുന്നത് ആരാണ്?  സാഹിത്യവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും സാംസ്‌ക്കാരിക രംഗത്തുള്ളവര്‍ ചിന്തിക്കേണ്ടതല്ലേ? പൊന്‍കുന്നം വര്‍ക്കിയുടെ കഥ 'ശബ്ദിക്കുന്ന കലപ്പ' മണ്ണിനെ ഊഴുതുമറിക്കുന്നത് നുകത്തില്‍ കെട്ടിയ കാളയും കലപ്പയു മാണ്. അതിലെ കാളകള്‍ അധ്വാനിക്കുന്നവന്റെ പ്രതിനിധിയാണ്. അതുപോലെ കൊടിയുടെ നിറം നോക്കാത്ത ശബ്ദിക്കുന്ന കലപ്പകളാണ് കേരളത്തിലും വിദേശ രാജ്യങ്ങളിലുമുള്ള എഴുത്തുകാര്‍. മലയാള കലാ-സാഹിത്യ ത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാടോടി രാഷ്ട്രീയ പിന്‍വാതില്‍  സംസ്‌ക്കാരം അവസാനിപ്പിക്കണം. രാജവാഴ്ച മാറി ജനാധിപത്യ ഭരണം വന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു.  കേരളത്തിലെ സര്‍ഗ്ഗ പ്രതിഭകളും അടിച്ചമര്‍ത്തപ്പെട്ടവരോ? സാഹിത്യത്തില്‍ ചിറകുമുളച്ചു വരുന്നവര്‍ക്ക്, പഠിതാക്കള്‍ക്ക് ഇന്നത്തെ എഴുത്തുകാരെ കൂട്ടിലടച്ച തത്തകളായി കാണാതെ മണ്ണിലും വിണ്ണിലും ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്നവരായി കാണണം. അവര്‍ക്ക് മാത്രമേ ഭാഷ സാഹിത്യത്തെ ഒരു വിജ്ഞാന മേഖലയായി വളര്‍ത്തി കൊണ്ടുവരാന്‍ സാധിക്കു.  
  
(ഞാന്‍ 2004-ല്‍ താളിയോല എന്ന മാസികയില്‍ എഴുതിയ 'ജനപ്രിയ സാഹിത്യത്തിന്റെ പുതിയ മാനങ്ങള്‍' എന്ന ലേഖനത്തിലെ കുറച്ചു ഭാഗങ്ങള്‍ ഇതിലുണ്ട്) 

NEWS SUMMARY: KAKKANADEN

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക