കേരള ചരിത്രം കടന്നുവന്നിട്ടുള്ളത് ധാരാളം അവിസ്മരണീയങ്ങളായ നാള്‍ വഴികളിലൂടെയാണ്. ഏതൊരു വ്യക്തിയുടേയും സാംസ്‌ക്കാരിക സാക്ഷാത്ക്കാരമാണ് പുരോഗതി നേടുക. പുരോഗമനാശയങ്ങള്‍ മാറ്റത്തിന്റെ മാതൃകയാണ്. അങ്ങനെ പുരോഗതി നേടുന്ന ദേശങ്ങള്‍, രാജ്യങ്ങള്‍ പുത്തന്‍ പറുദ്ദീസയായി പുനര്‍നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ പുതിയ തൊഴിലുകള്‍, പുതിയ റോഡുകള്‍, പുതിയ ബ്രിഡ്ജുകള്‍, പുതിയ തീവണ്ടികള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍, വ്യവസായം തുടങ്ങി ആധുനിക ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ വാതായനങ്ങള്‍ മിഴി തുറക്കുമ്പോള്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ എങ്ങനെ വസ്ത്രം ധരിക്കണം, ക്ലാസ് മുറികളില്‍ ആണ്‍ കുട്ടികള്‍ക്കൊപ്പ മിരിക്കാന്‍ പാടില്ല എന്നൊക്കെ കേട്ടാല്‍ സമൂഹത്തില്‍ വഷളന് വളരാന്‍ വളം വേണ്ട എന്ന് തോന്നും. ഞാന്‍ പഠിച്ച കാലങ്ങളില്‍ ഒന്നിച്ചിരുന്നാണ് പഠിച്ചത്. തീവണ്ടി, വിമാനം, കപ്പല്‍, ബസ്സ് ഇതിലെല്ലാം ഒരേ സീറ്റിലിരുന്നാണ് സ്ത്രീ പുരുഷന്മാര്‍ സഞ്ചരിക്കുന്നത്. ചില മത മൗലികവാദികള്‍ പച്ചപ്പുല്ലു കണ്ട പശുവിനെ പോലെയാണ് ഇതില്‍ പുല്ലുതിന്നാന്‍ വരുന്നത്. നമ്മുടെ കണ്ണും കാതും തുറന്നുപിടിച്ചു നോക്കിയാല്‍ ലോക മെല്ലാം പുരോഗതിയുടെ പാതയിലാണ്. ആ പുരോഗതി ആചാര-അനുഷ്ടാന-വിശ്വാസങ്ങളില്‍ പടുത്തുയര്‍ ത്തിയതല്ല അതിലുപരി ശാസ്ത്ര സാഹിത്യ-സാമൂഹ്യ അറിവിലൂടെ ഉയര്‍ത്തെഴുന്നേറ്റതാണ്. ആണ്‍-പെണ്‍ കുട്ടികള്‍ ഒരേ നിറമുള്ള യൂണിഫോം ധരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അവിടെ ചിലര്‍ക്ക് പകല്‍ ബുദ്ധിയില്ല, രാത്രിയായാല്‍ ബോധവുമില്ല എന്ന തലത്തിലാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇവര്‍ തലമുറയെ വഴിതെറ്റിക്കുക മാത്രമല്ല സ്ത്രീവിരുദ്ധതയും പ്രകടമാക്കുന്നു. സ്ത്രീ കളില്‍ ധൈര്യവും ആത്മവിശ്വാസവും വളര്‍ത്തി കൊണ്ടുവരേണ്ടവര്‍ സ്ത്രീകള്‍ പുരുഷന് കീഴ്‌പ്പെട്ടു ജീവിക്ക ണമെന്നാണോ? ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകള്‍ അതിനൊരുങ്ങില്ല. സ്ത്രീകളുടെ കുത്തക മുതലാ ളിത്വം പുരുഷന്മാരിലാണോ?
അശോകന്‍ ചരുവില്‍ മുന്‍പ് എഴുതിയത് 'ജനങ്ങളുടെ ആശങ്ക പരിഹരിക്കാനല്ല, മറിച്ചു് ആശങ്ക കളെ രാഷ്ട്രീയമായി ഉപയോഗിച്ച് അധികാരത്തിലെത്താനുള്ള കുതന്ത്രമാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തു ന്നത്.' ഒടുവില്‍ മുഖ്യമന്ത്രിയും പറഞ്ഞു 'വിദ്യാലയങ്ങളില്‍ ആണ്‍-പെണ്‍ കുട്ടികള്‍ക്ക് ഒരേ തരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല'. മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത് മത നേതാക്കള്‍ കണ്ണുരുട്ടി കാണിച്ചാല്‍ തലകുനിച്ചുകൊടുക്കണോ? വികസനവിരോധികള്‍ പടുകുഴിയില്‍ തള്ളിയിടാന്‍ മടി ക്കില്ല. നേര്‍വഴിക്കൊട്ടു നടക്കാന്‍ സാധിക്കില്ലെന്ന് മാത്രമല്ല പുരോഗതിയും പ്രാപിക്കില്ല. ഈ കൂട്ടരോട് വിട്ടുവീഴ്ചയല്ല ആര്‍ജ്ജവത്തോടെ അവഗണിക്കയാണ് വേണ്ടത്. ജാതി മതങ്ങളെ മുന്‍നിറുത്തി ജനാധിപ ത്യത്തെ ഇവര്‍ ചൂണ്ടയിട്ട് പിടിക്കുന്നു. സമൂഹത്തിലെ സ്ത്രീകള്‍ക്ക് തടസ്സമില്ലാത്ത സ്വാതന്ത്ര്യമാണ് വീട്ടിലും നാട്ടിലും വേണ്ടത്. അവര്‍ കൂട്ടിലടച്ച തത്തകളോ, അടിമകളോ, പുരുഷനു മുന്നില്‍ ഓച്ഛാനിച്ചു നിലക്കേണ്ട വളോ അല്ല. തുല്യ സമത്വം, നീതി ലഭിക്കണം. 1916-ല്‍ ഗുരുദേവന്‍ അരുള്‍ ചെയ്തത്. 'പ്രധാന ദേവാലയം ക്ഷേത്രങ്ങളല്ല അത് വിദ്യാലയമാണ്'. ആ വിദ്യാലയത്തില്‍ തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയുമാണ് ഇപ്പോ ഴുള്ള ആണ്‍-പെണ്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. ഇത് മനുഷ്യമനസ്സിനെ ആര്‍ദ്രമാക്കുകയല്ല ചെയ്യുന്നത് വികലവും വിഹ്വലവുമാക്കി മാറ്റുന്നു. അവര്‍ സംസാരിച്ചാല്‍ ലൈംഗീക അരാജകത്വത്തിലേക്ക് പോകുമെന്ന് പറയുന്നത് വര്‍ഗ്ഗീയതയാണ്. മതങ്ങളുടെ മറവില്‍ വോട്ടുപെട്ടി നിറക്കുന്നവരുടെ ലക്ഷ്യം വര്‍ഗ്ഗീയത മാത്രമല്ല നിനക്കുള്ളതെനിക്ക്, എനിക്കുള്ളതുമെനിക്ക് എന്ന ചിന്തയാണ്. ഇങ്ങനെ സമൂഹത്തില്‍ ജാതിപ്പക പടര്‍ത്തി, വോട്ടുപെട്ടി നിറച്ചു് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തില്‍ നടക്കുന്ന അമ്പലം വിഴുങ്ങിക ളുടെ ഗൂഢ മന്ത്രതന്ത്രങ്ങളെ തിരിച്ചറിയുക. ഇവരുടെ ജീര്‍ണ്ണമുഖം ജനങ്ങള്‍ എന്താണ് തിരിച്ചറിയാത്തത്?
ഭാരതം കണ്ട നല്ലൊരു ഭരണാധിപനായിരിന്നു അക്ബര്‍ ചക്രവര്‍ത്തി. അദ്ദേഹം 'ദീന്‍ ഇല്ലാഹി' എന്നൊരു പുതിയ മതം സൃഷ്ഠിച്ചത് എന്തിനാണ്? പരസ്പരം കൊല്ലപ്പെടാനല്ല മറിച്ചു് എല്ലാം വിശ്വാസികളും പരസ്പര സ്‌നേഹത്തില്‍ ജീവിക്കാനാണ്. എന്റെ സ്‌പെയിന്‍ യാത്ര വിവരണം 'കാറ്റില്‍ പറക്കുന്ന പന്തുകള്‍' (പ്രഭാത് ബുക്ക്‌സ്, കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍) ഗ്രന്ഥത്തില്‍ ഇറാക്ക്, ബാഗ്ദാദ് അബ്ബാസി കുടുംബ ത്തിലെ ഏറ്റവും ബുദ്ധിമാനായ ഖലീഫയും, ജ്യോതിശാസ്ത്രജ്ഞനും, എഴുത്തുകാരനുമായ അല്‍-മാമുന്‍ (786 -833 ) സ്‌പെയിനിലെ ടോളിഡോ പട്ടണം ഭരിച്ചിരിന്ന കാലം അറബ് വിജ്ഞാനം സ്‌പെയിനില്‍ വളര്‍ത്തുക മാത്രമല്ല അന്നത്തെ ഇസ്ലാം മത പണ്ഡിതരെ കുറിച്ചു് പറഞ്ഞത് വിശ്വാസത്തിന്റെ പേരില്‍ ഭ്രാന്തനാശയങ്ങള്‍ പഠിപ്പിക്കുന്നവരെന്നാണ്. ഇത് ഇന്നും ജീവിച്ചിരിപ്പുണ്ടോ? നിത്യചൈതന്യയതിയുടെ 1989-ല്‍ ഡി.സി.ഇറക്കിയ 'മൂല്യങ്ങളുടെ കുഴമറിച്ചില്‍' എന്ന ചെറുഗ്രന്ഥത്തില്‍ 'ജാതി' എന്ന് പറയുന്നതിലെ ഒരു പ്രധാന ഘടകം തീരെ യുക്തിസഹമല്ല. ഈ അഭിമാനം ഒരു രോഗമാണ്. അതിനെ സോഷ്യല്‍ കോംപ്ലക്‌സ് എന്ന് പറയാം' സത്യത്തില്‍ ഇതൊരു രോഗമാണോ? ആധുനിക മനുഷ്യര്‍ മതങ്ങളുടെ അതിര്‍വരമ്പുകള്‍ കാലോചിതമായി മാറ്റിവരുമ്പോള്‍ മൂല്യബോധമില്ലാത്തവര്‍, വര്‍ഗ്ഗീയവാദികള്‍ കുട്ടികളെ ലൈംഗീകാരജകത്വത്തിലേക്ക് തള്ളി വിടുകയല്ലേ ചെയ്യുന്നത്?
ഗള്‍ഫ്, അഫ്ഗാനിസ്ഥാന്‍ പോലെ ഇന്ത്യ ഒരു മതരാഷ്ട്രമല്ല. നമ്മുടെ സംസ്‌ക്കാരിക പാരമ്പര്യങ്ങള്‍, മതനിരപേക്ഷത, ഭരണഘടന നല്‍കുന്ന പതിനാലാം വകുപ്പിലെ സമത്വം, ലിംഗ വിവേചനം മതവാദികള്‍ എതിര്‍ത്താല്‍ നാം മുന്നോട്ടല്ല പോകുന്നത് പിന്നോക്കമെന്ന് ഭരണകൂടങ്ങള്‍ മനസ്സിലാക്കണം. ഈ നൂറ്റാണ്ടിലും ഇങ്ങനെ ചിന്തിക്കുന്നവര്‍ സ്വയം മാറുകയാണ് വേണ്ടത് അല്ലാതെ സമൂഹത്തെ മാറ്റാനല്ല ശ്രമിക്കേണ്ടത്. പഴഞ്ചന്‍ വിശ്വാസങ്ങളും, മാമൂലുകളും പൂര്‍ണ്ണമായി ത്യജിക്കാന്‍ തയ്യാറാകണം. മത സ്ഥാപനങ്ങളില്‍ ചെല്ലു മ്പോള്‍ അവരുടെ നിയമസംവിധാനമനുസരിച്ചു് സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതു പോലെ വിദ്യാഭ്യാസ സ്ഥാപ നങ്ങളില്‍ ചെല്ലുമ്പോള്‍ വസ്ത്രം ധരിക്കാനുള്ള അവരുടെ അവകാശത്തെ, സ്വാതന്ത്ര്യത്തെ പുരുഷന്മാര്‍ വൈകാരികമായി കാണുന്നത് എന്തിനാണ്? ഇന്ത്യന്‍ പട്ടാളം, പോലീസ്, ആശുപത്രി, ഇതര സ്ഥാപനങ്ങളില്‍ ഒരേ യൂണിഫോം ധരിക്കുന്നുണ്ട്. കേരളത്തില്‍ സ്ത്രീകളുടെ താല്പര്യം, അവകാശങ്ങള്‍ വേണ്ടത്ര സംരക്ഷി ക്കപ്പെടുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?. മൂലധന ശക്തികളെ പോലെ സ്ത്രീകളുടെ സ്വകാര്യ ഉടമസ്ഥത പുരുഷന്മാര്‍ ഏറ്റെടുത്താല്‍ ദൂരവ്യാപകമായ ദുരിതങ്ങള്‍ ഈ പാവം സ്ത്രീകള്‍ അനുഭവിക്കില്ലേ? അത് പിന്നോക്ക സമുദായങ്ങളിലും പാവപ്പെട്ട സ്ത്രീകളിലും നമ്മള്‍ കാണുന്നു. അതവരെ വികലാംഗരാക്കുന്നതിന് തുല്യമാണ്. 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നെഴുതിയ കുമാരനാശാനെ മറന്നോ?
ഒരിക്കല്‍ സൗദി അറേബ്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള എന്റെ വിമാനയാത്രയില്‍ ലണ്ടനില്‍ പഠി ക്കുന്ന ഒരു അറബി പെണ്‍കുട്ടി എന്റെ സീറ്റിനടുത്താണിരുന്നത്. ഇസ്ലാമിക നിയമപ്രകാരമുള്ള വേഷവിധാന ങ്ങളില്‍ കണ്ട പെണ്‍കുട്ടി ലണ്ടനില്‍ ഇറങ്ങുന്നതിന് മുന്‍പ് ശുചിമുറിയില്‍ പോയി അവള്‍ അണിഞ്ഞിരുന്ന വേഷങ്ങള്‍ക്ക് പകരം ജീന്‍സ്, ബനിയന്‍ ധരിച്ചു് എന്റെ അടുക്കലിരുന്നപ്പോള്‍ ഞാനൊന്ന് തുറിച്ചുനോക്കി.
ജന്മദേശത്തു ഈ പെണ്‍കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും, അസ്വസ്ഥതയും, പിരിമുറുക്കവും ഓര്‍ത്തുപോയി. അവളുടെ മുഖത്തെ ആഹ്ലാദത്തിന്റെ തിരയടി ഞാന്‍ ഇന്നുമോര്‍ക്കുന്നു. സ്ത്രീകള്‍ ഏത് വസ്ത്രം ധരിക്കണമെന്ന് അവരല്ലേ തീരുമാനിക്കേണ്ടത്? അല്ലാതെ പുരുഷന്മാരാണോ? പുരുഷന്മാര്‍ ഏത് വസ്ത്രം ധരിക്കണമെന്ന് സ്ത്രീകള്‍ തീരുമാനിക്കാറുണ്ടോ? മതങ്ങളിലെ തമ്പ്രാക്കന്മാര്‍ പക്വതയോടെ സ്ത്രീക ളുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ വിലയിരുത്തണം.അവരെ മതത്തിന്റെ കൈക്കുമ്പിളില്‍ ഒതുക്കാന്‍ ശ്രമിക്കരുത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതു പോലെ വിഡ്ഢികളുടെ, വില്ലന്മാരുടെ നാവില്‍ നിന്ന് ഊറിവരുന്ന രതിമൂര്‍ച്ചയുള്ള വാക്കുകള്‍ മാന്യമായി പഠിക്കുന്ന പെണ്‍കുട്ടികളില്‍ ചാര്‍ത്താന്‍ ശ്രമിക്കരുത്. പുരുഷാധിപത്യ ശബ്ദമല്ല ഉയരേണ്ടത് അതിലുപരി പെണ്‍കുട്ടികളുടെ ശബ്ദമാണ് കേള്‍ക്കേണ്ടത്? അവരെ ബന്ധിച്ചിടാതെ, വേലിക്കെട്ടുകളില്ലതെ സ്വതന്ത്രരാക്കുക. ആണ്‍-പെണ്‍ കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിച്ചാല്‍ പ്രകൃതിവിരുദ്ധമെന്ന് പറഞ്ഞവര്‍, പെണ്‍കുട്ടികള്‍ അക്ഷരം പഠിക്കാന്‍ പാടില്ലെന്ന് പ്രമേയം പാസ്സാക്കിയവ രുടെ മധ്യത്തില്‍ നിന്ന് ധാരാളം ബിരുദധാരികള്‍ നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. പുരോഗമന ചിന്തകളെ തളര്‍ത്താന്‍ മതശക്തികള്‍ ശ്രമിച്ചാല്‍ ജനശക്തി സത്യത്തിന്റെ മിത്രമായി ആകാശം മുട്ടുന്ന കൊടുമുടി പോലെ ഉയരുമെന്നുള്ളതാണ്. മതങ്ങള്‍ പരിവര്‍ത്തനത്തിന് വിധേയമായി നേട്ടങ്ങള്‍ കൈവരിക്കാനാണ് ശ്രമിക്കേണ്ടത്. വിശ്വാസമുള്ളവരെ സ്വകാര്യ മൂലധനമായി കാണരുത്. അങ്ങനെ കണ്ടതിന്റെ ദോഷഫലങ്ങളാണ് വികസിത രാജ്യങ്ങളിലെ ദേവാലയങ്ങളില്‍ ഇന്ന് ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവരെ കാണാന്‍ സാധിക്കുന്നത്.
Sexual Assault of Women