Image

സാഹിത്യകാരന്‍ ഡോ.നന്ദകുമാര്‍ ചാണയിലിന് യാത്രാമംഗളങ്ങള്‍ (തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 12 September, 2022
സാഹിത്യകാരന്‍ ഡോ.നന്ദകുമാര്‍ ചാണയിലിന് യാത്രാമംഗളങ്ങള്‍ (തോമസ് കൂവള്ളൂര്‍)

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഏറ്റവും നല്ല മലയാളം ന്യൂസ് വെബ്‌സൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഇ-മലയാളിക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ കാഴ്ചവച്ചവരില്‍ ഒരാളാണ് ഡോ.നന്ദകുമാര്‍ ചാണയില്‍ എന്നു കാണാന്‍ കഴിയും. സനാതന ധര്‍മ്മചിന്തകള്‍, കൊറോണക്കാലത്തെ ദൈവസങ്കല്പം, സുധീറിന്റെ കഥകള്‍-ഒരു പഠനം, ജെയിംസ് കുരീക്കാട്ടിലിന്റെ സദാചാര തര്‍ക്കങ്ങളിലെ മാറ്റൊലികള്‍-ഒരു പഠനം, ജയിന്‍ ജോസഫഇന്റെ പകരം,  ഉണ്ണികൃഷ്ണന്‍ നായരുടെ പ്രീതി- എന്റെ മോള്‍, അനീഷ് ചാക്കോയുടെ ജസ്സി, ലാനാ ലയനം, ഹൈക്കു കവിതകള്‍, രാമായണചിന്തകള്‍, കഥാകൃത്ത് മനം തുറക്കുമ്പോള്‍, പ്രണയ ഗായകന്റെ അക്ഷരക്കൊയ്ത്ത്, ദൈവത്തിന്റെ സ്വന്തംനാട്ടിലെ നോക്കുക്കൂലിക്ക് വിട, മഴയനക്കങ്ങളില്‍ ഒരു ഗീഥ, വിചാരവേദിയിലെ ഒരു നിരൂപണ സായാഹ്നം, അനുഭവ തീരങ്ങളില്‍, ഉന്മാദവും നിര്‍വൃതിയും, അമേരിക്കന്‍ പ്രവാസി മലയാളികളിലെ ഒരു അതികായന്‍, വിഭ്രാന്തിയും വേദാന്തവും, ദാഹം-കവിത, കമ്യൂണിസ്റ്റ് പച്ചയുടെ നിറക്കൂട്ട്, അശീതികന്‍(സ്വന്തം ഉണ്ണിയേട്ടന്റെ 80-ാം ജന്മദിനത്തില്‍ സമര്‍പ്പിച്ച പിറന്നാള്‍ ആശംസ. അങ്ങിനെ പോകുന്നു അദ്ദേഹത്തിന്റെ കൃതികള്‍.

ഡോ.നന്ദകുമാര്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ മൂന്നു ദശാബ്ദക്കാലം ചിലവഴിച്ചശേഷം വിശ്രമാര്‍ത്ഥം കാലിഫോര്‍ണിയയിലുള്ള തന്റെ മക്കളുടെയും പേരക്കിടാങ്ങളുടെയും അടുത്തേയ്ക്കു പോവുകയാണെന്നുള്ള വിവരം ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഈ ലേഖകനെ ഫോണിലൂടെ വിളിച്ചറിയിച്ചത്. ഒരു പണ്ഡിതനും, കവിയും, നിരൂപകനും, എഴുത്തുകാരനുമായ അദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടിട്ട് ഒരു ദശാബ്ദക്കാലം കഴിഞ്ഞു. ഞങ്ങള്‍ പരിചയപ്പെട്ടത് വളരെ ആകസ്മികമായാണ്. ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള കേരളാ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസിദ്ധ എഴുത്തുകാരി ഡോ.എന്‍.പി.ഷീല പ്രായമായ വയോജനങ്ങള്‍ക്കുവേണ്ടി കേരളാസെന്ററില്‍ ഒരു യോഗാക്ലാസ് നടത്താമോ എന്ന് എന്നോടു ചോദിക്കുകയും ഞാന്‍ സസന്തോഷം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. യോഗാക്ലാസ് തുടങ്ങിയ അന്നു മുതല്‍ ഡോ.നന്ദകുമാറും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അമ്മു ടീച്ചറും ക്ലാസ്സില്‍ കൃത്യമായി പങ്കെടുത്തിരുന്നു.

തുടക്കത്തില്‍ 10-ല്‍ താഴെ വയോജനങ്ങള്‍ മാത്രമേ യോഗക്ലാസില്‍ പങ്കെടുക്കാന്‍ വന്നിരുന്നുള്ളൂ എങ്കിലും പിന്നീട് 30 ഓളം പേരുള്ള ഒരു ഗ്രൂപ്പായി വളര്‍ന്നതും ഡോ.നന്ദകുമാറിനെപ്പോലുള്ളവരുടെ സഹകരണത്തില്‍ മാത്രമാണെന്നു ഞാന്‍ കരുതുന്നു. അങ്ങിനെ അവിടെ വച്ചു പരിചയപ്പെടാന്‍ കഴിഞ്ഞവരില്‍ ഒരാളായിരുന്നു പ്രസിദ്ധ കവയിത്രി ത്രേസ്യാമ്മ നാടാവള്ളിയുടെ പിതാവ് പാപ്പിസാര്‍. അദ്ദേഹത്തിന്റെ ഇമ്പമുളള കവിതാ പാരായണവും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു.

അതിനുശേഷം ഡോ.നന്ദകുമാറും അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ഞാന്‍ പ്രതിനിധാനം ചെയ്തിരുന്ന യോങ്കേഴ്‌സിലുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള പല കലാ-സാംസ്‌ക്കാരിക പരിപാടികള്‍ക്കും പങ്കെടുക്കാന്‍ എത്തിയിരുന്നു എന്ന കാര്യം ഇത്തരുണത്തില്‍ ഞാന്‍ ഓര്‍ത്തു പോകുന്നു.

ഇനി ഡോ.നന്ദകുമാറും സഹധര്‍മ്മിണി അമ്മുടീച്ചറും എവിടെ നിന്നു വന്നു, അവര്‍ ആരായിരുന്നു എന്നും അറിയേണ്ടേ? ബയോളജിയില്‍ പി.എച്ച്.ഡി. എടുത്ത് അദ്ദേഹം ഇന്‍ഡ്യയില്‍ കുറെക്കാലം സയന്റിസ്റ്റ് ആയും ലക്ച്ചറര്‍ ആയും ജോലി നോക്കിയശേഷം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കിലെത്തി. കുറെക്കാലം ന്യൂയോര്‍ക്ക് സിറ്‌റി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ ഇവാലുവേറ്ററായും പിന്നീട് അദ്ധ്്യാപകനായും ജോലി നോക്കി റിട്ടയര്‍ ആയി. അദ്ദേഹത്തിന്റെ ഭാര്യ അമ്മുു കേരളത്തില്‍ നിന്നും എം.എ. ബി.എഡ്. പാസ്സായശേഷം ന്യൂയോര്‍ക്ക് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനില്‍ അദ്ധ്്യാപികയായി. ജോലിയില്‍ നിന്നും റിട്ടയര്‍ ആയി.

ഡോ.നന്ദകുമാര്‍ കൊടുങ്ങല്ലൂരിലെ ചാണയില്‍ കല്ല്യാണിക്കുട്ടി അമ്മയുടെയും, കുഞ്ഞന്‍ മേനോന്റെയും മകനായി ജനിച്ചു. അമ്മു ടീച്ചര്‍ ഒറ്റപ്പാലം പത്തിരിപ്പാലയില്‍ നരിക്കോട്ട് തറവാട്ടിലെ അംഗമാണ്.

2022 സെപ്തംബര്‍ മാസത്തില്‍ ന്യൂയോര്‍ക്കിനോടു വിട പറഞ്ഞ് ശിഷ്ടക്കാലം മക്കളുടെയും കൊച്ചു മക്കളുടെയും കൂടെ ജീവിക്കാനാണ് തങ്ങളുടെ പ്ലാന്‍ എന്ന് ഡോ.നന്ദകുമാര്‍ പറയുകയുണ്ടായി. ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയിലും, കേരളാ കള്‍ച്ചറല്‍ സെന്റിലും ദീര്‍ഘകാലം മലയാളം പഠിപ്പിച്ചിരുന്ന അദ്ദേഹം വിചാരവേദിയില്‍ നിറസാന്നിദ്ധ്യവുമായിരുന്നു. ഡോ.നന്ദകുമാര്‍  എവിടെയുണ്ടോ അവിടെയെല്ലാം അമ്മു ടീച്ചറും ഉണ്ടായിരുന്നു. എന്റെ യോഗാ ക്ലാസ്സില്‍ പങ്കെടുത്തശേഷം നമസ്‌തെ എന്ന പദം പ്രയോഗിക്കുമ്പോള്‍ പകരം 'ആയുഷ്മാന്‍ ഭവ' എന്ന സംസ്‌കൃത പദം അദ്ദേഹം പറഞ്ഞിരുന്നു. ഒരു മഹാ പണ്ദിതനല്ലാതെ മറ്റാര്‍ക്ക് ആ പദപ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കും.

അമേരിക്കന്‍ മലയാള സാഹിത്യത്തിന്, പ്രത്യേകിച്ച് ഇമലയാളിക്ക്, ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ഡോ.നന്ദകുമാറിനും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അമ്മു ടീച്ചറിനും ഇമലയാളിയുടെയും സാഹിത്യ പ്രേമികളുടെയും പേരില്‍ യാത്രാമംഗങ്ങള്‍ നേരുന്നു. തുടര്‍ന്നും അദ്ദേഹം തന്റെ സാഹതിയരചനകള്‍ അനുസ്യൂതം തുടരുമെന്ന്  പ്രത്യാശയോടെ ആയുഷ്മാന്‍ ഭവ!


തോമസ് കൂവള്ളൂര്‍

Join WhatsApp News
josecheripuram 2022-09-12 10:06:01
A well deserving tribute to Dr; Nanda Kumar and Ammu. Thank you Mr; Koovalloor. As we age we need support and if the family can do, that is the best . We going to miss them where ever they are I wish them the best. "To meet and Depart is the way of life,To depart and then meet is the hope of Life."
മോൻസികൊടുമൺ 2022-09-12 12:06:51
അഗാധ പാണ്ഡിത്യ മുള്ള ഡോക്ടർ നന്ദകുമാറിനെ ഞാനും പരിചയപ്പെടുന്നത് കേരളാ സെൻറ്ററിലെ സാഹിത്യ വേദിയിൽ വെച്ചാണ് . വിനയലക്ഷണം അദ്ദേഹത്തിൻ്റെ പാണ്ഡിത്യംവിളിച്ചോതുന്നതാണ് .നീ രൂപണസാഹിത്യത്തിൽ മാത്രമല്ല സംസ്കൃതവും അദ്ദേഹത്തിന് വഴങ്ങിയിരുന്നു. ജയ്ഹിന്ദ് വാർത്ത എന്ന പത്ര മീഡിയ നടത്തിയ ലോക മലയാള കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം അദ്ദേഹം നേടിയപ്പോൾ ഞാൻ രണ്ടാം സ്ഥാന ത്തേക്കു തഴയപ്പെട്ടു വെങ്കിലും അദ്ദേഹത്തി നോട് അടുത്ത് കിടപിടിക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷി ക്കുന്നു. പക്ഷെ അതിൻ്റെ തുക 1000 Dollar സമ്മാനം അദ്ദേഹത്തിന് ഇന്നും ജയ്ഹിന്ദു വാർത്തക്കാർ കൊടുത്തിട്ടില്ല എന്ന് കാണുമ്പോ ഴൊക്കെ സൗമ്യമായി പരിഭവം എന്നോടു മാത്രമായി പറയാറു ണ്ടായിരുന്നു. രണ്ടാം സമ്മാനം 500 Dollar എനിക്കും ഇതുവരേ യും കിട്ടിയിട്ടില്ല . പണം നമുക്ക് പ്രശ്നമല്ല എങ്കിലും പകരം ഒരു ഫലകം തന്നിരുന്നു. പീഡനങ്ങൾ ക്കെതിരെ എഴുതിയ കവിത യായിരുന്നു .കവിതകൾ ഇവാലുവേറ്റ് ചെയ്തത് അന്തരിച്ച മുൻ ചലച്ചിത്ര നിർമ്മാതാവും തിരക്കഥാ കൃത്തു മായ ജോൺ പോൾ ആയിരുന്നു. അദ്ദേഹത്തിന് ഒരിക്കൽ കൂടി പ്രണാമം' ചുരുക്കട്ടെ .. പ്രിയ നന്ദകുമാറിനെകുറിച്ച് ശ്രീ തോമസ് കൂവള്ളൂർ എഴുതിയ മനോഹര മായ ഈ ലേഖനം അദ്ദേഹത്തെ ക്കുറിച്ച് ഒരു പഠനം നടത്തിയ തിനു ശേഷം എഴുതിയ ഒരു മുതൽക്കൂട്ടാണ് എന്ന് വിശ്വസിക്കു ന്നു. നന്ദകുമാർ സാറിന് മോൻസി കൊടുമണ്ണിൻ്റെ എല്ലാ യാത്രാ മംഗളങ്ങളും നേരുന്നു.
Raju Thomas 2022-09-12 12:57:28
That was very nice of you, Dear Koovallor. I marvel at how you remember a lot of the stuff Dr. N wrote in Emalayalee.
James kureekkattil 2022-09-12 22:52:48
ന്യൂയോർക്കും കാലിഫൊർണിയയുമൊക്കെ നമുക്ക് എന്ത് വിത്യാസം. എങ്കിലും യാത്രാമംഗളങ്ങൾ. എല്ലാ നന്മകളും നേരുന്നു.
P T Paulose 2022-09-13 01:28:20
കഴിഞ്ഞ നാല് വർഷമായി നുയോർക്ക് സർഗ്ഗവേദിയുടെ അമരക്കാരായി എനിക്കും ഡോ: നന്ദകുമാറിനും ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് ഒരു ഭാഗ്യമായി കരുതുന്നു. പ്രിയ സുഹൃത്തിനും കുടുംബത്തിനും എല്ലാ നന്മകളും ആശംസിക്കുന്നു.
AbdulPunnayurkulam 2022-09-13 03:49:45
Wish you best my long term friend. I fondly remember we worked together for Maryland Malayalee Association's literary works.
Dr. Nandakumar 2022-09-13 05:48:36
ശ്രീമാന്‍ കൂവള്ളൂര്‍ പ്രസ്താവിച്ചിരിക്കുന്നതുപോലെ ഞാനൊരു സാഹിത്യകാരന്‍ പദവിക്ക് ഒട്ടും അര്‍ഹനല്ല. വല്ലപ്പോഴും ചിലതൊക്കെ കുത്തിക്കുറിക്കാറുണ്ട് എന്നു മാത്രം. ശ്രീമാന്‍ കൂവള്ളൂര്‍ കുറെയൊക്കെ അതിശയോക്തി അദ്ദേഹത്തിന്റെ ലേഖനത്തില്‍ പ്രയോഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി. കാനഡയിലും അമേരിക്കയിലുമായി നാലു ദശാബ്ദകാലത്തെ താമസത്തിനിടയില്‍ ന്യൂയോര്‍ക്കിലെ 30 വര്‍ഷത്തെ വാസമവസാനിപ്പിച്ച് മക്കളുടെ അടുത്തേക്ക് പോകുന്ന വിവരം സര്‍ഗ്ഗവേദിയിലും കേരള സമാജത്തിലും ഓരോ കുറിപ്പു മുഖേന അറിയിച്ചിരുന്നു. കൂടാതെ കഴിയുന്നത്ര പേരെ വിളിച്ച് വിടചൊല്ലുകയുമുണ്ടായി. ചിലരെല്ലാം വിളിച്ച് നല്ലയാത്രാ മംഗളം നേരുകയുണ്ടായി. സമയക്കുറവിനാലും മറ്റു ബദ്ധപ്പാടുകളാലും ഒട്ടേറെപേര്‍ക്ക് അങ്ങിനെ ചെയ്യാനുള്ള സാവകാശം ഉണ്ടായില്ലെന്നു തോന്നുന്നു. ഈ മലയാളിക്കും നന്ദി. ഒരിക്കല്‍ക്കൂടി വിട ചൊല്ലട്ടെ. Thanks for the comments. Mr. Koovallur, special thanks for the write up.
Vayanakaran 2022-09-13 17:15:22
ന്യൂയോർക്കും കാലിഫൊർണിയയുമൊക്കെ നമുക്ക് എന്ത് വിത്യാസം. എങ്കിലും യാത്രാമംഗളങ്ങൾ. എല്ലാ നന്മകളും നേരുന്നു. ശ്രീ ജെയിംസ് കൂരിക്കാട്ടിൽ എഴുതുന്നു. ശ്രീ കുരീക്കാട്ടിൽ ഒരു നല്ല അഭിപ്രായമാണ് എഴുതിയിരിക്കുന്നത്. എവിടെ പോയാലും എന്ത് വ്യത്യാസം. വ്യതാസം ഉണ്ട്. മരിച്ചുപോയാൽ. അപ്പോൾ പരേതൻ അറിയില്ല. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ അപദാനങ്ങൾ പാടുക. ന്യയോർക്കിൽ നിന്നും പല എഴുത്തുകാരും പോയി വളരെ ചുരുക്കം പേര് അറിഞ്ഞുള്ളു. ഡോക്ടർ നന്ദകുമാർ ചാണയിലിനെ കുറിച്ച് എഴുതാൻ ആളുകളുണ്ടായി അതുമൂലം അവർക്കും പ്രശസ്തിയെന്ന ഒരു ഗൂഢ ആനന്ദം ഉണ്ട്. ഇനിമുതൽ മരിച്ച ശേഷമല്ല ജീവിച്ചിരിക്കുമ്പോൾ അപദാനങ്ങൾ പാടുക. തന്മൂലം കഥാനായകനും അത് ആസ്വദിക്കാമല്ലോ. ശ്രീ കുരീക്കാട്ടിലിന്റെ അഭിപ്രായം വായിച്ചപ്പോൾ തോന്നിയ ഒരു ആശയം. എല്ലാവരും ഇത് സ്വീകരിക്കുമെന്ന് കരുതുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക