Image

സൗഹൃദം ആവശ്യമോ ? (ലേഖനം:ജോണ്‍ വേറ്റം)

Published on 12 September, 2022
സൗഹൃദം ആവശ്യമോ ? (ലേഖനം:ജോണ്‍ വേറ്റം)

സകലമനുഷ്യരും ഒരു പിതാവിന്‍റെ മക്കളാണെന്നു കരുതാന്‍കഴിയാത്തവിധം ജനങ്ങള്‍ ഭിന്നിക്കുന്നു. സമാധാനവും സുരക്ഷയും സ്വാതന്ത്ര്യവും അപകടത്തിലാ വുമെന്നതിനു സുചനകളുണ്ട്. കഷ്ടതയുടെ കാലം ആസന്നമായെന്നും മുന്നറിയിപ്പു കള്‍. രോഗങ്ങളെ ആയുധങ്ങളാക്കുന്ന കപടകര്‍മ്മങ്ങള്‍. ഇപ്രകാരമുള്ള തീഷ്ണമായ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമുണ്ടോ? വര്‍ത്തമാനകാലത്ത് ഒരുമയുടെ അനുഗ്രഹങ്ങള്‍ നുകരാന്‍ എന്ത്ചെയ്യണം? പ്രാര്‍ത്ഥനയും നേര്‍ച്ചയും മാത്രം മതിയോ? 
       
ജനമനസ്സുകളില്‍ സ്നേഹവും വിശ്വസ്തതയുടെമൂല്യവും കുറയുന്നു. അധിക്ഷേ പിക്കാനുള്ള താല്പര്യം കൂടുന്നു. മരണത്തെ മാരകായുധമാക്കുന്ന ദൈവവിശ്വാസി കളുമുണ്ടല്ലോ. മരണാനന്തരജീവിതമെന്ന മറകൊണ്ട് മനുഷ്യന്‍റെ കണ്ണുകള്‍ മൂടി ക്കെട്ടിയ അവസ്ഥ. വാസ്തവങ്ങളെ മറച്ചുവയ്ക്കാന്‍ വാക്കുകളെ വളച്ചൊടിക്കുന്ന, ദുരന്തകാലഘട്ടം. രാഷ്ട്രീയ കക്ഷികള്‍ സമരയാത്രകളുടെ ഉടമകളായി. അഴിമതി യുടെ അതിരുകള്‍ വിസ്തൃതമായി. സാമ്പത്തികശക്തിയുള്ളവര്‍ സമൃദ്ധിയിലേക്ക് ഉയരുന്നു. ഏഴകളും തൊഴിലില്ലാത്താവരും ദുരിതത്തില്‍ താഴുന്നു. ധാര്‍മ്മികവിരു ദ്ധ നടപടികളെ നിയന്ത്രിക്കാന്‍ നിയമത്തിനും സാധിക്കുന്നില്ല. സംഘര്‍ഷങ്ങളാല്‍, ജീവിതസന്തോഷവും, മതസംസ്കാരങ്ങളുടെ കൂട്ടായ്മയും, മനസ്സുകളുടെ പഠനപ്രാപ്തി യും മങ്ങുന്നു. എന്താണ് ഈ പരുഷയഥാര്‍ത്ഥൃങ്ങളുടെ കാരണം?    
       
നിവസിതഭൂമിയെ ശ്മശാനമാക്കാവുന്ന, ശക്തിയേറിയ നശീകരണായുധങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് ലോകരാഷ്ട്രങ്ങള്‍. മതസൌഹാര്‍ദ്ദത പോഷിപ്പിക്ക ണമെന്ന് പ്രസംഗിക്കുന്നവരും വിദ്വേഷം മറച്ചുവയ്ക്കുന്നുണ്ട്. ഇല്ലാത്ത സംഗതികള്‍ ഉണ്ടെന്നും, നിലവിലുള്ള വസ്തുതകള്‍ ഇല്ലെന്നും വാദിക്കുന്ന പ്രവണത നിരവധിവേ ദികളില്‍ പ്രകടമാകുന്നു. പൊതുസമാധാനം നഷ്ടപ്പെടുത്തുന്ന, പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ കാര്യഗൌരവത്തോടെ വീക്ഷിക്കുന്നവര്‍പോലും, പ്രതിസന്ധി യുടെ ആഴം കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. പ്രവത്തിയില്ലാതെ, സുപ്രസിദ്ധിനേടുന്ന നേതാക്കള്‍ വ്യക്തിതാല്പര്യങ്ങളോടെ പിന്തുണ തേടുന്നു. അത്ഭുതസിദ്ധിയുള്ളവരെ ന്ന് അവകാശപ്പെടുന്ന ആത്മീയവാദികളുടെ നിരകള്‍ നീളുന്നു. ഉപജീവനത്തിന് കപടവാക്കുകള്‍മാത്രം മതിയെന്ന്, ദൈനന്ദിനസംഭവങ്ങള്‍ തെളിയിക്കുന്നു. ഇവ   നല്‍കുന്ന ഭാവിഫലങ്ങള്‍ എന്തായിരിക്കും? തകര്‍ച്ചയോ അഥവാ വളര്‍ച്ചയോ?   
       
വിചാരവിപ്ലവം പകരുന്ന വിവാദങ്ങള്‍ രാഷ്ട്രീയതലങ്ങളില്‍ മുഴങ്ങുന്നു. അ വകാശങ്ങളും തൊഴിലുറപ്പും നല്കുമെന്നു വെറുതേ വാഗ്ദാനം ചെയ്യുന്നു. ജാതിമതഭേ ദം നോക്കി വ്യാപാരംനടത്തുന്ന പ്രാകൃതരീതി പടരുന്നു. എവിടെയും സുരക്ഷിതരാ യി സഞ്ചരിക്കാന്‍ സാദ്ധ്യമല്ലാത്തവിധം രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തു ന്നു. ഓരോ ജനവിഭാഗവും സ്വന്തം സിദ്ധാന്തങ്ങളില്‍മാത്രം മുറുകെപ്പിടിച്ചുനില്‍ക്കു കയും, മറ്റ് ജനകീയമുന്നണികളെ അവഗണിക്കുകയും ചെയ്യുന്നു. നാനാജനങ്ങളെ യും സന്തുഷ്ടിയിലേക്ക് നയിക്കുന്ന, നന്മയുടെ നിഴലും നിഷ്പക്ഷതയുടെ പ്രകാശവു മുള്ള, നീതിയുടെവീഥി തുറക്കുന്നുമില്ല. ഇപ്രകാരം, അന്യോന്യം അകറ്റുന്ന, മെരു ങ്ങാത്ത സ്ഥിതിവിശേഷം ഉണ്ടായതിന്‍റെ കാരണം എന്താണെന്ന് അന്വേഷി ക്കുമ്പോ ള്‍ കണ്ടെത്തുന്നത്, അനുദിനം മുരടിക്കുന്ന സൗഹൃദത്തെയാണ്‌. ഈ സ്ഥിതി തുടര  ണമോ?           
       
സാര്‍വ്വത്രികസൗഹൃദത്തിന്‍റെ പ്രയോജനംസംബന്ധിച്ച പഠനം നിലച്ചുപോയി എ  ന്ന് കരുതാമൊ? മതങ്ങളും രാഷ്ട്രീയകക്ഷികളും സാംസ്കാരികസംഘടനകളും സൗ    ഹൃദം അത്യന്താപേക്ഷിതമെന്ന് വിശ്വസിക്കുന്നുണ്ടോ? തങ്ങളുടെ ആചാരങ്ങളും   സിദ്ധാന്തങ്ങളും സ്വകാര്യതയും ഇടിയുമെന്ന മുന്‍വിചാരത്തോടെ, ജനസംബര്‍ക്കം  ഒഴിവാക്കുന്നവരുണ്ട്. വിഭജനവും വിഭാഗീയതയും വേറിട്ടസേവനങ്ങളും വളര്‍ച്ചക്ക്   അനിവാര്യമെന്ന് അഭിപ്രായമുള്ളവരും വിരളമല്ല. സാമൂഹ്യസമാധാനത്തെയും സൗ ഹൃദത്തെയും ഹനിക്കുന്ന നിലപാടിനെതിരെ, ഇപ്പോഴും നീതീകരണമുണ്ടായിട്ടില്ല.    
       
നിലനില്‍ക്കുന്ന ശാന്തിയും സുഖവും നിത്യവും തരുന്നത് ദൈവരാജ്യംമാത്രമാ ണെന്ന് വിശ്വസിക്കുന്ന ജനത്തിനു ഭൂരിപക്ഷമുണ്ട്. ഈ ലോകത്ത് ഒരു അദൃശ്യഭര   ണാധികാരിയുണ്ടെന്നും അത് മരിക്കാത്ത തിന്മയാണെന്നുകൂടി അവര്‍ വിശ്വസി ക്കുന്നു. സൗഹൃദത്തിന്‍റെ വൈവിദ്ധ്യമുള്ള ഗുണങ്ങളെക്കുറിച്ച് ബോധമുള്ളവര്‍ കു  റവാണെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. എങ്ങനെയായാലും, ഒരുമയുടെ മധുരാനുഭവ ങ്ങള്‍ അകലെയാണ്. സ്നേഹവും സമാധാനവും സ്ഥാപിക്കുന്നതിനുവേണ്ടി ചൊരി യപ്പെട്ട ത്യാഗരക്തവും, സ്വാതന്ത്ര്യത്തെ ഉന്നതമാക്കുന്നതിനുവേണ്ടി അടിയേറ്റവരും തുറുങ്കില്‍ കിടന്നവരും ഒഴുക്കിയ മിഴിനീരും, ഭൂമുഖത്തുണ്ട്! 
       
ചില ഭൂതകാലസംഗതികള്‍ അരുതാത്തവിധം കാണപ്പെട്ടതിനാല്‍, അവയെ “മ്ലേച്ഛത” യെന്നു വിളിച്ചിട്ടുണ്ട്. സമാനമായ അരുന്തുദവസ്തുതകള്‍ ഇപ്പോഴുമുണ്ട്. അ       ക്രമിവിളയാട്ടം, അധര്‍മ്മകര്‍മ്മങ്ങള്‍, അധികാരദുര്‍വിനിയോഗം, അന്ധവിശ്വാസം, കൂട്ടായ്മയുടെ ദാരിദ്യം, ദുരഭിമാനക്കൊല, നിയമലംഘനം, മതരാഷ്ട്രീയ യുദ്ധം, ദുര്‍ മ്മന്ത്രവാദക്കൊല, സ്ത്രീപീഡനം എന്നിവ ചിലത് മാത്രം.  തങ്ങളുടെ ആചാരങ്ങളും ആദര്‍ശങ്ങളും, സാങ്കേതികതത്ത്വങ്ങളും അംഗീകരിക്കാത്തവരെ അകറ്റിനിര്‍ത്തു   ന്ന രീതിയും സാധാരണമായി. സ്വകാര്യതയെന്ന അവകാശത്തെ നിഷേധിക്കാന്‍ സാ ദ്ധ്യവുമല്ല. എവിടെയും, ഒരുമയുടെ ശാന്തിയില്ലാത്ത അവസ്ഥ.    
       
സൗഹൃദത്തിന്‍റെ വ്യാപനത്തിനെതിരെ, വിലങ്ങനെ നില്‍ക്കുന്ന രണ്ട് അതിശ ക്തികളാണ് പക്ഷപാതവും വിഭാഗീയതയും. അവയുടെ തത്വശാസ്ത്രങ്ങളില്‍ കന ത്ത കരിനിയമങ്ങളുണ്ട്. ആയതിനാല്‍, അവയില്‍ സമഭാവനയുടെ സമീപനം അശേഷമില്ല. മതരാഷ്ട്രിയ സാമൂഹികതലങ്ങളില്‍ പിടിച്ചുകയറിയ പക്ഷപാതസ്വ ഭാവങ്ങളില്‍ വികാരപരമായ വൈരൂപ്യങ്ങളുണ്ട്. ഇവയില്‍ ആധികാരികപ്രമാണങ്ങ  ളില്ല. എന്നുവരികിലും, അഖിലാണ്ഡത്തിന്‍റെ പരമാധികാരിയെന്നപോലെ, സകലജ നതകളെയും വിഭാഗീയത ഭരിക്കുന്നു. അര്‍ഹതയുള്ളവരെ അവഗണിക്കുകയും   യോഗ്യതയില്ലാത്തവരെ അംഗീകരിക്കുകയും ചെയ്യുന്ന, വെറുപ്പുളവാക്കുന്ന വികാ   രം പക്ഷപാതത്തിനുണ്ട്. മനുഷ്യന്‍റെ വായില്‍നിന്നും വരുന്ന വാക്കുകളെയും, അ   രുളപ്പാട്, കല്പന, തിരുവാമൊഴി എന്നിങ്ങനെ തരന്തിരിക്കുന്നു.സൗഹൃദം അടിയ    ന്തിരകാര്യമെന്ന് കരുതപ്പെടുന്നില്ല. പക്ഷപാതത്തിന്‍റെ പ്രവര്‍ത്തി പ്രസംഗവേലയി    ല്‍ ഒതുക്കുന്നു. മനസ്സാക്ഷിക്കും സ്നേഹത്തിനും പുതിയ നിര്‍വ്വചനം നല്‍കുന്നു.    
       
ഇക്കാലത്ത്, സൗഹൃദം വളര്‍ത്താന്‍ മനസ്സില്ലാത്തവര്‍ വര്‍ദ്ധിക്കുന്നതിനാല്‍, ഉറ്റമി ത്രങ്ങളെ കണ്ടെത്താന്‍ പ്രയാസം. എന്നാലും, അടിയന്തിരഘട്ടങ്ങകളില്‍ പരസ്പരസൗ ഹൃദത്തിന്‍റെ പ്രാധാന്യം പ്രകടമാകാറുണ്ട്. അക്കരണത്താല്‍, സൗഹൃദലോകത്ത് സകലരും ഇണങ്ങിചേരണമെന്ന് ആഗ്രഹിക്കുന്നവരും വര്‍ദ്ധിക്കുന്നു. അങ്ങനെയാ ണെങ്കിലും, തിക്താനുഭവങ്ങളെയും നിശിതവിമര്‍ശങ്ങളെയും ഭയന്ന്, നിഷ്ക്രിയരാ വുന്നവര്‍ കുറച്ചൊന്നുമല്ല. അധികാരത്തിലും ഉന്നതസ്ഥനങ്ങളിലും ഉറച്ചുനില്‍ക്കു ന്നവര്‍, സൗഹൃദത്തെ പരോക്ഷമായി വിമര്‍ശിക്കാറില്ല. ഒരു രക്ഷാകരമായ സ്വര്‍ഗ്ഗീ യ മാര്‍ഗ്ഗമായി കരുതാത്തതിനാലാവാം, ആരാധനാലയങ്ങളും വിദ്യാലയങ്ങളും സൗ ഹൃദത്തെ പഠനവിഷയമാക്കുന്നില്ല. ഏകോപനത്തെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല. സൗഹൃദം പുലര്‍ത്തുകയെന്നത് ജീവിക്കുന്ന മനുഷ്യന്‍റെ അവകാശമാണെങ്കിലും, മറ്റുള്ളവരൂമായി സൗഹൃദം പാടില്ലെന്ന് പറയുന്ന ഉപദേഷ്ടാക്കള്‍ പൊതുരംഗത്തുണ്ട്.      
     
സൗഹൃദമെന്ന പദത്തിനു വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ നല്‍കിയിട്ടുണ്ട്. സൗഹൃദം ദൈവത്തിലൂടെമാത്രം ലഭ്യമാകുന്ന അനുഭവമാണെന്നും, ദൈവത്തോടുള്ള മനുഷ്യ ബന്ധമാണെന്നും, സ്നേഹിതരെ വന്ദിക്കുന്ന വിശുദ്ധവികാരമാണെന്നും വിശ്വസി    ക്കപ്പെടുന്നു, മനുഷ്യര്‍ തമ്മിലുള്ള മാനസികമായബന്ധമാണെന്നും അഭിപ്രായമുണ്ട്.  ഔഷധഗുണമുള്ള മനുഷ്യമനോഭാവമാണെന്നും, സദാചാരബോധം ഉള്‍ക്കൊണ്ട  മര്യാദയാണെന്നും വിചാരിക്കുന്നവരുണ്ട്. വിശ്വാസപരമായ പരിവര്‍ത്തനത്തെയല്ല   പിന്നയോ നിഷ്ക്കപടവും നിഷ്പക്ഷവുമായ സമീപനത്തെയാണ്‌ സൗഹൃദം അര്‍ത്ഥ  മാക്കുന്നതെന്ന് അനുമാനിക്കുന്നവരും, അനുരാഗം, ധാര്‍മ്മികത, പരസ്പരബന്ധം, പ്ര  ണയാകര്‍ഷണം, ലോഹ്യം, വ്യാപാരക്കൂട്ടുകെട്ട്, എന്നിങ്ങനെ  വര്‍ണ്ണിക്കുന്നവരും ഉണ്ട്. 
       
പൂര്‍വ്വാധികം പുരോഗതിപ്രാപിക്കാന്‍, ഗാഢമായി ചിന്തിക്കുന്ന ഇന്നത്തെ ജനത എന്ത് ചെയ്യുന്നു? സ്വര്‍ഗ്ഗീയവാസത്തിനുവേണ്ടി ശരീരമനസ്സുകളുടെ സുഖങ്ങളെ ത്യ ജിച്ച് പൊതുജീവിതത്തെ ക്രമപ്പെടുത്തുന്നവര്‍ ഒരു കൂട്ടം. ഭൂതകാലം നല്‍കിയ കരി പിടിച്ച ആചാരങ്ങളെ അലക്കിവെളുപ്പിക്കുന്നു മറ്റൊരു വിഭാഗം. നന്മയിലേക്കുള്ള ദൂരയാത്രക്ക് അത്യാവശ്യമുള്ളതുമാത്രം തിരഞ്ഞെടുക്കുന്നു വേറൊരു പറ്റം. അഴിമ തിരഹിതവും നീതിപൂര്‍വ്വകവുമായ ജനായത്തഭരണനയത്തിനുവേണ്ടി രാഷ്ട്രീയ സിദ്ധാന്തങ്ങളെ അഴിച്ചുപണിയുന്നു ഇനിയുമൊരു പക്ഷം. ജീവന്‍റെ ഉറവും പ്രപഞ്ച ത്തിന്‍റെ പ്രാരംഭവും തേടി ശാസ്ത്രവിമാനത്തില്‍ സഞ്ചരിക്കുന്ന ബുദ്ധിജീവികളു   മുണ്ട്. പല തോണികളിലുള്ളവര്‍  ഒന്നിച്ചുതുഴയാന്‍ സഹകരിക്കുന്നുമില്ല.  
       
പരസ്പരം സഹകരിച്ചും സഹായിച്ചും സ്നേഹിച്ചും സ്വൈരമായി ജീവിക്കുവാന്‍  സകലര്‍ക്കും സാധിക്കണം. എന്നാല്‍, അന്യോന്യം ആക്രമിക്കുകയും, കദനപൂര്‍ണ്ണ മായ കഷ്ടാനുഭവങ്ങളിലേക്ക് തള്ളിയിടുകയും, നിന്ദിക്കുകയും ചെയ്യുന്ന കുറ്റവാളി   കള്‍ രക്ഷിക്കപ്പെടുന്നു. ജീവതത്തെ സന്തുഷ്ടമാക്കാന്‍ സാധിക്കാത്തവിധം അക്രമം വര്‍ദ്ധിക്കുന്നു. എവിടെയും അപകടം പതിയിരിക്കുന്ന ഭയാനകമായ അവസ്ഥ. ഈ സങ്കടസാഹചര്യത്തിന്  പ്രതിവിധിയായി, യഥാര്‍ത്ഥസൗഹൃദത്തെ പ്രയോജനപ്പെടു ത്താന്‍ സാധിക്കുമെന്ന് വിദഗ്ദ്ധാഭിപ്രായമുണ്ട്. സമഭാവനയിലൂടെ സകലരേയും ആശ്വസിപ്പിക്കുന്ന, ആശയപ്രകാശനരീതിയും സര്‍ഗ്ഗശാന്തിയും സൗഹൃദത്തിനുണ്ട്.   
       
ഭൂമിയിലുള്ള സകലരാജ്യങ്ങളും, അതുല്യമായ ആയുധശക്തിയും, പരമാധികാ രികളും, സാബത്തികനിയന്താക്കളുമാകുവാന്‍ അനുദിനം അദ്ധ്വനിക്കുന്നുണ്ട്. എന്നിട്ടും, യുദ്ധങ്ങളെക്കാള്‍ നല്ലതും സുരക്ഷനല്‍കുന്നതും സൗഹൃദത്തോടുകൂടിയ നയതന്ത്രബന്ധങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. സമാധാനത്തിന്‍റെ സുഖം അവ ര്‍ണ്ണനീയമത്രേ! മനുഷ്യബുദ്ധിശക്തിയുടെ അന്വേഷണം സൗഹൃദത്തിനും നിത്യ  സമാധാനത്തിനും വേണ്ടിയാവണം. സ്നേഹം നിലനിര്‍ത്തുന്ന സുന്ദരമായ ഭാവിക്കു വേണ്ടിയാവണം.  
      
 ഭൂതവര്‍ത്തമാനകാലങ്ങളില്‍ ഉണ്ടായിട്ടുള്ള സകലസംഗതികളും, ചരിത്രരേഖക ളും, ഗ്രത്ഥങ്ങളും, മനുഷ്യന്‍റെ നേട്ടങ്ങളും, മുന്നോട്ടുള്ള യാത്രാവഴികളും ചിന്താവി ഷയമാക്കുന്നവര്‍ക്ക്, നിലവിലുള്ള നന്മതിന്മകളെക്കുറിച്ചു മനസ്സിലാക്കുവാന്‍ സാ ധിക്കും. മതം ഏതായാലും, വിശ്വാസികള്‍ക്ക് മറ്റുള്ളവരോടുള്ള മനുഷത്വപരമായ സമീപനം എപ്പോഴും തുടരാം. സമീപഭാവി സമാധാനപരമാക്കുന്നതിനും, ദേശസുര ക്ഷക്കും പ്രകോപനരഹിതമായ നിലപാടാണ് സകലരും സ്വീകരിക്കേണ്ടത്.   
       
ലോകമെമ്പാടുമുള്ള ആധുനിക ജനതകളുടെ അറിവ്, ആചാരം, ആഹാരം, ജീവി തരീതി, ഭാഷ, വസ്ത്രം, വിശ്വാസം, എന്നിവ എന്നും വിഭിന്നമായിരിക്കുമെന്നതിനാ ല്‍, സമകാലസാഹചര്യത്തെ മാറ്റാനാവില്ലെന്നും, അവ അചഞ്ചലമായിനിലനില്‍ക്കു മെന്നും,  തിരുത്താന്‍ ശ്രമിക്കരുതെന്നും രാഷ്ട്രീയക്കാര്‍ പക്ഷംപിടിച്ചു പറയുന്നു ണ്ട്. എങ്കിലും. സകലരേയും സമുചിതമായ ഏകോപനത്തിലേക്ക് നയിക്കുന്നതിനു   ള്ള കാന്തശക്തി സൗഹൃദത്തിനുണ്ടെന്ന് സംശയമെന്യേ വിശ്വസിക്കുന്നവര്‍ വര്‍ദ്ധി ക്കുന്നു. മനുഷ്യന്‍റെ തീഷ്ണതയുള്ള നിത്യന്വേഷണം പുതുജീവിതത്തിന്‍റെ പ്രകാശവ    ഴികള്‍ കണ്ടെത്തുമെന്നു വിശ്വസിക്കാം. എന്നുവരികിലും, മനുഷ്യര്‍ ഏകീകൃതരും  സുരക്ഷിതരുമായിത്തീരുന്നതിനും, സമാധാനത്തിനായുള്ള ശക്തി പകരുന്നത്തിനും  ഐകൃമുളവാക്കുന്ന സൗഹൃദം ആവശ്യമാണ്‌!


Article summary: friendship

Join WhatsApp News
Sudhir Panikkaveetil 2022-09-13 13:58:36
സൗഹൃദം ആവശ്യമാണ്. പക്ഷെ അത് നിസ്വാർത്ഥവും ആത്മാർത്ഥവുമായിരിക്കണം. ഉപയോഗിക്കുന്ന വാക്കുകൾക്ക് അനാവശ്യമായ അർത്ഥമുണ്ടാക്കി ബന്ധങ്ങൾ തകർക്കുന്ന സമൂഹത്തിന്റെ മുന്നിൽ നല്ലപിള്ള ചമയുന്നവർ ഒക്കെ ഉള്ളപ്പോൾ സൗഹൃദവും സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് മാത്രം.
ജോണ്‍ വേറ്റം 2022-09-17 03:38:24
ലേഖനം വായിച്ചവര്‍ക്കും നിരൂപണം എഴുതിയ ശ്രീ സുധീര്‍ പണിക്കവീട്ടിലിനും ഹാര്‍ദ്ദമായ നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക