Image

തമിഴ് യുവനടി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

Published on 18 September, 2022
തമിഴ് യുവനടി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് യുവനടി ദീപ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. ചെന്നൈയിലെ അപാര്‍ട്‌മെന്റിലാണ് ഇന്ന് ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

നിരവധി ടെലിവിഷന്‍ ഷോകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് 29കാരിയായ ദീപ. പോളിന്‍ ജെസീക്ക എന്നാണ് യഥാര്‍ത്ഥ പേര്. ചെന്നൈ വിരുഗമ്ബാക്കത്തെ സ്വകാര്യ അപാര്‍ട്ടമെന്റിലാണ് മരിച്ച നിലയില്‍ നടിയെ കണ്ടെത്തിയത്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സുഹൃത്ത് ഫ്‌ളാറ്റില്‍ എത്തിയപ്പോഴായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രണയപരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി വീട്ടില്‍നിന്നു മാറിയാണ് താമസം. ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുകാരോട് സംസാരവും കുറവായിരുന്നു.

ഈ വര്‍ഷം ആദ്യത്തില്‍ റിലീസ് ചെയ്ത വൈദയിലെ ചെറിയ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നടന്‍ വിശാല്‍ നായകനാകുന്ന തുപ്പറിവാളനിലും പ്രധാന വേഷത്തിലെത്തിയിരുന്നു. നിരവധി ടിവി ഷോകളും ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക