ഹൃദ്യമായ ദൃശ്യാനുഭവം നല്‍കി ഗൗതം മേനോന്‍ വീണ്ടും

ആശാ പണിക്കർ Published on 19 September, 2022
ഹൃദ്യമായ ദൃശ്യാനുഭവം നല്‍കി ഗൗതം മേനോന്‍ വീണ്ടും


തമിഴ്‌നാട്ടിലെ നടുവാക്കുറിച്ചിയെന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ ഇരുത്തിയൊന്നുകാരനായ മുത്തുവീരന്‍ എന്ന
യുവാവ്‌ മുംബയിയെന്ന വന്‍നഗരത്തിലെത്തുന്ന കഥയാണ്‌  വെന്ത്‌ തണിന്തത്‌ കാട്‌' എന്ന ചിത്രത്തിലൂടെ ഗൗതം
വാസുദേവ്‌ മേനോന്‍ പറയുന്നത്‌. ഗ്രാമവാസിയായ നായകന്‍ മഹാനഗരത്തിലെത്തുന്നതും അധോലോക
നായകനാകുന്നതുമെല്ലാം നിരവധി സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും ഗൗതം വാസുദേവ്‌ മേനോന്‍ എന്ന
സംവിധായകന്റെ വേറിട്ട ട്രീറ്റ്‌മെന്റില്‍ ഒരു മികച്ച സിനിമാ അനുഭവം പ്രേക്ഷകര്‍ക്ക്‌ ലഭിക്കുകയാണ്‌ ഈ
ചിത്രത്തിലൂടെ.
അമ്മാവന്റെ മരണശേഷം ജീവിക്കാന്‍ നിവൃത്തിയില്ലാതെ മുംബൈയിലേക്ക്‌ വണ്ടി കയറുന്ന മുത്തുവീരന്‍
എത്തിപ്പെടുന്നത്‌ എസക്കി പൊറോട്ട ഹോട്ടലിലാണ്‌. അടുക്കളയിലെ ചൂടിനു പകരം ജീവിതത്തില്‍ അന്നു വരെ
കണ്ടു പരിചയിച്ചിട്ടില്ലാത്തവിധത്തിലുള്ള പ്രതിസന്ധികളുടെയും വേദനകളുടെയും ആളിക്കത്തുന്ന അഗ്നിക്കു
നടുവിലായിരുന്നു മുത്തുവീരന്റെ ജീവിതം. ജീവിതത്തിലെ പുതിയ പ്രതിസന്ധികളിലൂടെ മുത്തുവീരന്റെ
വ്യക്തിത്വത്തിന്റെ പരിണാമം വളരെ സ്വാഭാവികമായി തന്നെ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്‌.
പക്കാ ചോക്ലേറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചു നടന്ന ചിമ്പു എന്ന താരത്തെ വിണ്ണൈത്താണ്ടി വരുവായാ എന്ന
ചിത്രത്തിലൂടെ അമ്പരപ്പിക്കുന്ന താരമൂല്യം ലഭ്യമാക്കിയ അതേ ഗൗതം വാസുദേവ മേനോന്‍ വര്‍ഷങഅങള്‍ക്കു
ശേഷം വീണ്ടും ചിമ്പുവുമായി ഒരുമിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിച്ചത്‌ മികച്ചൊരു സിനിമ തന്നെയാണെന്ന്‌
പറയാം. മുത്തുവീരന്‍ എന്ന തമിഴ്‌ ഗ്രാമീണ യുവാവായി ചിമ്പു ജീവിക്കുകയായിരുന്നു എന്നുതോന്നിപ്പോകും. അത്രമാത്രം ഒറിജിനാലിറ്റിയോടെയാണ്‌ അദ്ദേഹം ആ കഥാപാത്രവുമായി ഇണങ്ങിചേര്‍ന്നിട്ടുള്ളത്‌. വികാര വിക്ഷോഭങ്ങള്‍പ്രകടിപ്പിക്കണ്ട ഇടങ്ങളില്‍ അമിതാഭിനയത്തിലേക്ക്‌ വഴുതി വീഴാതെ
ഇരുത്തം വന്ന പ്രകടനത്തിലൂടെ ചിമ്പു അത്‌ മനോഹരമാക്കിയിട്ടുണ്ട്‌. തനി ഗ്രാമീണനായ മുത്തുവീരന്‍അധോലോക നായകനായി മാറുന്നതിനു പിന്നിലെ ജീവിതാനുഭവങ്ങള്‍ വളരെ നാച്വറലായി തന്നെഅവതരിപ്പിച്ചിട്ടുണ്ട്‌. സ്വഭാവത്തിലെ മാറ്റങ്ങള്‍ അതിസൂക്ഷ്‌മമായി അവതരിപ്പിക്കാന്‍ ചിമ്പുവിന്‌ കഴിഞ്ഞിട്ടുണ്ട്‌.
ജീവിതത്തിനും മരണത്തിനുമിടയില്‍ എങ്ങോട്ടെന്നറിയാതെ കഴിയേണ്ടി വരുന്ന മനുഷ്യന്റെ നിസ്സാഹായതയും
അതിജീവനത്തിന്റെ പോരാട്ടവുമെല്ലാം ഹൃദ്യമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌.
മലയാളിയായ ശ്രീധരന്‍ എന്ന കഥാപാത്രമായി നീരജ്‌ മാധവും കുട്ടി ഭായ്‌ എന്ന അധോലോക നായകനായി
സിദ്ദിഖും ചിത്രത്തില്‍ എത്തുന്നു. നീരജ്‌ അവതരിപ്പിക്കുന്ന ശ്രീധരന്‍ എന്ന കഥാപാത്രം സിനിമ കഴിഞ്ഞാലും
നമ്മുടെ മന്‌സില്‍ നില്‍ക്കാന്‍ പാക്തതിലുള്ളതാണ്‌. ഒരു നടനെന്ന നിലയില്‍ ഇരുത്തം വന്ന പ്രകടനത്തിലൂടെ പ്രേക്ഷക
മനസ്സില്‍ ഇടം നേടും വിധം നീരജ്‌ അഭിനയിച്ചിട്ടുണ്ട്‌. മുത്തു വീരന്റെ കാമുകിയായി എത്തുന്ന സിദ്ദിഇദ്‌നാനി മികച്ച പ്രകടനം കാഴ്‌ട വച്ചിട്ടുണ്ട്‌.
തന്റെ എല്ലാ മുന്‍ ചിത്രങ്ങളിലും എന്ന പോലെ ഈ ചിത്രത്തിലും സംഗീതത്തിന്റെ വിസ്‌മയം തീര്‍ക്കാന്‌സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്‌. എ.ആര്‍ റഹമാന്‍ ഈണം നല്‍കിയ മറക്കുമോ നെഞ്ചം എന്ന ഗാനം ഏറെആകര്‍ഷകമാണ്‌. പല വിധ വൈകാരിക രംഗങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിന്‌ ഹൃദ്യമായ പശ്ചാത്തലസംഗീതവും ഏറെ ആകര്‍ഷകമാണ്‌. താമരയുടെ വരികളും വളരെ മനോഹരം. സിദ്ധാര്‍ത്ഥ സുനിയുടെഛായാഗരഹണവും ആന്റിണിയുടെ എഡിറ്റിങ്ങും മനോഹരമായി.
രാധിക ശരത്‌ കുമാര്‍, അപ്പക്കുട്ടി, ജാഫര്‍ സിദ്ദിഖ്‌, ഡല്‍ഹി ഗണേഷ്‌ എന്നിവരാണ്‌ മറ്റു താരങ്ങള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക