ഷൂട്ടിങ്ങിനിടെ കേറ്റ് വിന്‍സ്‌ലെറ്റിന് പരിക്ക്

Published on 19 September, 2022
ഷൂട്ടിങ്ങിനിടെ  കേറ്റ് വിന്‍സ്‌ലെറ്റിന് പരിക്ക്

ഹോളിവുഡ് നടി കേറ്റ് വിന്‍സ്ലെറ്റിന് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ക്രൊയേഷ്യയില്‍ ലീ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

ഇതേതുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഷൂട്ടിങ്ങിനിടെ കാല്‍ വഴുതി വീണ താരത്തെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നും ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ ആഴ്ച എപ്പോഴെങ്കിലും പുനരാരംഭിക്കുമെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് വോഗ് മാഗസിന്‍ കവര്‍ മോഡലും ഫോട്ടോഗ്രാഫറുമായ ലീ മില്ലറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കെയ്റ്റ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക