പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് ഞാനല്ല, പൊലീസില്‍ പരാതി നല്‍കി നടന്‍ നസ്‌ലെന്‍

Published on 19 September, 2022
 പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് ഞാനല്ല, പൊലീസില്‍ പരാതി നല്‍കി നടന്‍ നസ്‌ലെന്‍

 

തന്റെ പേരിലുളള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ യുവ നടന്‍ നസ്‌ലെന്‍ കൊച്ചി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. കാക്കനാട് സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് നസ്‌ലെന്‍ പരാതി നല്‍കിയത്. തനിക്ക് ഫേസ്ബുക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുളളതെന്നും നടന്‍ പറഞ്ഞു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരില്‍ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റ് ഇട്ടതിനെപ്പറ്റി അന്വേഷിക്കണമെന്ന് നസ്‌ലെന്റെ പരാതിയിലെ ആവശ്യം. ഇതിന്റെ പേരില്‍ താന്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്നും നടന്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ നസ്‌ലെന്റെ പേരും ഫോട്ടോയുമുള്ള ഐഡിയില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത്. ഇത് തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നസ്‌ലെന്‍. സംഭവത്തില്‍ കൊച്ചിയില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും നസ്‌ലെന്‍ ഇന്‍സ്റ്റാ?ഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി. കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം നസ്‌ലെന്‍ ചേര്‍ത്തിട്ടുണ്ട്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക