ഹാരി രാജാവാകുമെന്നു നോസ്ട്രഡാമസ് പറഞ്ഞിരുന്നു, പക്ഷെ എങ്ങിനെ? 

പി പി മാത്യു Published on 20 September, 2022
ഹാരി രാജാവാകുമെന്നു നോസ്ട്രഡാമസ് പറഞ്ഞിരുന്നു, പക്ഷെ എങ്ങിനെ? ഹാരി രാജകുമാരൻ രാജാവാകുമെന്നോ? രാജകീയ ചുമതലകൾ ഉപേക്ഷിച്ചു അമേരിക്കയിൽ കുടിയേറിയ ബ്രിട്ടീഷ് രാജകുമാരൻ സമീപ ഭാവിയിൽ രാജാവാകും എന്നു പറഞ്ഞു വച്ചിട്ടുള്ളത് ജ്യോത്സ്യനും കവിയുമായ നോസ്ട്രഡാമസ് അഥവാ മൈക്കൽ ദേ നൊസ്ട്രാഡാമെ. 16 ആം നൂറ്റാണ്ടിൽ ഫ്രാൻ‌സിൽ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ നിരവധി പ്രവചനങ്ങൾ കൃത്യമായിട്ടുണ്ട് എന്ന ചരിത്ര സത്യം ബാക്കി നില്കുന്നു. 

ജോൺ എഫ്. കെന്നഡി വധിക്കപ്പടുമെന്നതും  ആയത്തൊള്ള ഖൊമെയ്‌നി വരുമെന്ന ഉൾക്കാഴ്ചയും ശരിയായ നിരവധി പ്രവചനങ്ങളിൽ ഉൾപ്പെടുന്നു. 

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെ അധികാരമേറ്റ ചാൾസ് രാജാവിനു കോമൺവെൽത്തിനെ ഒന്നിച്ചു കൊണ്ടു പോകാൻ കഴിയില്ലെന്ന ആശങ്ക ഇപ്പോഴേ ഉയർന്നിട്ടുണ്ട്. ബ്രിട്ടനിലെ ഒരു വിഭാഗം ജനങ്ങൾ തന്നെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തോട് മതിപ്പില്ലാത്തവരാണ്. അങ്ങിനെ ആയിരുന്നില്ല രാജ്ഞി. അവർ വിവാദങ്ങൾക്കു അതീതയായിരിന്നു.

വിവാദങ്ങളുടെ സമമർദത്തിൽ ചാൾസ് അടുത്ത വർഷം കിരീടം ഊരി വയ്ക്കുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ വ്യാഖ്യാനിക്കുന്ന മാരിയോ റീഡിംഗ് പറയുന്നത്. അത് സംഭവ്യമാവാം എന്ന് ചിന്തിക്കുമ്പോഴും ചാൾസിന്റെ മൂത്ത മകൻ വില്യം കിരീടാവകാശി ആയിരിക്കെ കൊട്ടാരം വിട്ട രണ്ടാമത്തെ മകൻ ഹാരി എങ്ങിനെ രാജാവാകും എന്നതാണ് ചോദ്യം. 

നോസ്ട്രഡാമസ് അങ്ങിനെയാണ് പ്രവചിച്ചിട്ടുള്ളത്. വില്യമിനെ കുറിച്ചു ഒരു വാക്ക് പോലും പറയാത്ത അദ്ദേഹം പറയുന്നതറിന്റെ വ്യാഖ്യാനം ഹാരി 38 വയസിൽ കിരീടം ധരിക്കും എന്നാണ്. കഴിഞ്ഞ ആഴ്ച  സെപ്റ്റംബർ 15 നു ഹാരിക്കു 38 വയസായി. 

നോസ്ട്രഡാമസ് 1555ൽ എഴുതിയ കവിതകളിൽ എലിസബത്ത് രാജ്ഞിയുടെ മരണം കൃത്യമായി പ്രവചിച്ചിട്ടുണ്ട്. 2022 ൽ 96 വയസിൽ മരിക്കും എന്നു  തന്നെ. ചാൾസ് 74 വയസിൽ രാജാവാകും എന്നും. പ്രായാധിക്യം മൂലമുള്ള ചില പ്രശ്‌നങ്ങളും ജനങ്ങൾക്കിടയിൽ മതിപ്പില്ലാതെ വരുന്നത് കൊണ്ടും ചാൾസ് അധികാരം ഒഴിയും എന്നാണ് ഫ്രഞ്ച് കവി എഴുതി വച്ചിട്ടുള്ളത്. "രാജാവാകും എന്ന് ഒരിക്കലൂം നിനയ്ക്കാത്ത ഒരാളാണ് പിന്നെ രാജാവാകുക" എന്നും എഴുതിയിട്ടുണ്ട്. 

കിരീടാവകാശി വില്യം രാജകുമാരനാണ്. അപ്പോൾ ആരാണ് പ്രതീക്ഷിക്കാത്ത ആൾ എന്ന ചോദ്യം ഉയരുന്നു. റീഡിംഗ് ചോദിക്കുന്നു: "വില്യം രാജകുമാരൻ ചിത്രത്തിൽ ഇല്ല എന്നാണോ അർധം.  അങ്ങിനെ എങ്കിൽ ഹാരിക്കു തന്നെയാണ് സാധ്യത." 

ചാൾസിന്റെ രണ്ടാമത്തെ മകനാണ് ഹാരി എങ്കിലും വില്യം കഴിഞ്ഞാൽ അദ്ദേഹത്തിന്റെ മൂത്ത മകൻ ജോർജ് ആണ് കിരീടാവകാശി. ജോർജിന് ഒരു അനിയത്തിയും അനിയനുമുണ്ട്. അതെല്ലാം കഴിഞ്ഞു പട്ടികയിൽ ആറാം സ്ഥാനത്തു മാത്രമേയുള്ളൂ ഹാരി. എന്നാൽ ജോർജ് 18 വയസ് എത്തുന്നതിനു മുൻപ് വില്യമിനു ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായാൽ ഹാരിക്കു കിരീടം ലഭിക്കുമെന്നാണ് കൊട്ടാരകാര്യ വിദഗ്‌ധർ പറയുന്നത്. 

കുടുംബവുമൊത്തു വില്യം പറക്കാൻ പാടില്ല എന്ന രാജ്ഞിയുടെ നിർദേശം ഈ പ്രവചനം മൂലം ഉണ്ടായതാണെന്നു  വിദഗ്‌ധർ  പറയുന്നുണ്ട്. വില്യം ഹെലികോപ്റ്റർ എടുത്തു പറക്കാൻ പോകുമ്പോൾ രാജ്ഞി ഉറക്കമിളച്ചു ഇരിക്കുമായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 

ഹാരിയും ഭാര്യ മെഗാൻ മാർകിളും രാജ ചുമതലകൾ ഉപേക്ഷിച്ചതു കൊണ്ട് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ പോലും അവർക്കു പ്രാധാന്യം ഉണ്ടായിരുന്നില്ല. എങ്കിൽ കൂടി കിരീടാവകാശികളുടെ പട്ടികയിൽ ആറാം സ്ഥാനത്തായാലും ഹാരി ഉണ്ട്. അതു സംഭവിക്കണമെങ്കിൽ നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത സംഭവ വികാസങ്ങൾ ഉണ്ടാവണം. അല്ലെങ്കിൽ നോസ്ട്രഡാമസ് പറഞ്ഞതു നടന്നില്ല എന്നായിക്കൂടെ? അതിനെന്താ. 

അഫ്‌ഗാനിസ്ഥാനിൽ സൈനിക സേവനം നടത്തിയിട്ടുള്ള ഹാരിക്കു രാജ്യം വിട്ടതോടെ സൈനിക പദവികൾ നഷ്ടമായിരുന്നു. രാജ്ഞിയുടെ സംസ്‌കാരത്തിനു സൈനിക യൂണിഫോം ധരിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. എങ്കിൽ കൂടി ഡയാനയുടെ പുത്രനു നാട്ടിൽ ജനപ്രീതി ഏറെയുണ്ട്.   

Nostradamus had predicted Harry could be king; but how? 

 

ഹാരി രാജാവാകുമെന്നു നോസ്ട്രഡാമസ് പറഞ്ഞിരുന്നു, പക്ഷെ എങ്ങിനെ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക