Image

വൃക്ക​ രോഗ ചികിത്സക്കായി സുമനസുകളുടെ സഹായം തേടി മുന്‍കാലനടി ജയകുമാരി

Published on 21 September, 2022
 വൃക്ക​ രോഗ ചികിത്സക്കായി സുമനസുകളുടെ സഹായം തേടി മുന്‍കാലനടി ജയകുമാരി
ചെന്നൈ: ​ഗുരുതര വൃക്ക​രോ​ഗത്തേ തുടര്‍ന്ന് മുന്‍കാലനടി ജയകുമാരിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലയാളത്തില്‍ തുടക്കം കുറിച്ച്‌ വിവിധ ഭാഷകളിലായി 200-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ജയകുമാരി.എന്നാല്‍ ചികിത്സയ്ക്ക് മതിയായ പണമില്ലാത്തതിനാല്‍ സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നടി ഇപ്പോള്‍.
 
ചെന്നൈയിലെ സര്‍ക്കാരാശുപത്രിയിലാണ് ജയകുമാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തേ സൂപ്പര്‍താരങ്ങളായ ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയവര്‍ തങ്ങളുടെ പഴയ സഹപ്രവര്‍ത്തകയ്ക്ക് സഹായവുമായി എത്തിയിരുന്നു.1967-ല്‍ പുറത്തിറങ്ങിയ കളക്ടര്‍ മാലതി എന്ന മലയാളചിത്രത്തിലൂടെയാണ് ജയകുമാരി അഭിനയരം​ഗത്തെത്തിയത്.
 
പ്രേം നസീറിനൊപ്പം ഇരട്ട വേഷത്തില്‍ അഭിനയിച്ച ഫുട്ബോള്‍ ചാമ്ബ്യനും ഏറെ ശ്രദ്ധിക്കപ്പെട്ടു. 1971-ല്‍ പുറത്തിറങ്ങിയ നൂറ്റ്റ്ക്ക് നൂറിലൂടെ അവര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.കന്നഡയില്‍ ഡോ. രാജ്കുമാറിനൊപ്പമുള്ള മണ്ണിന മ​ഗാ, തെലുങ്കില്‍ രം​ഗേലി രാജ, കല്യാണ മണ്ഡപം, ഇണ്‍ടി ​ഗൗരവം, ഹിന്ദിയില്‍ ഹാഥി മേരേ സാഥി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ സാന്നിധ്യമറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക