ഓള്‍ ഇന്ത്യ യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 1, 2 തീയതികളില്‍ ഹൂസ്റ്റണില്‍

ജീമോന്‍ റാന്നി Published on 22 September, 2022
ഓള്‍ ഇന്ത്യ യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 1, 2 തീയതികളില്‍ ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍: ഓള്‍ ഇന്ത്യ യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ സ്മാഷ് ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന നാഷണല്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ചാമ്പ്യന്‍ഷിപ്പ് ഹൂസ്റ്റണിനടുത്തുള്ള ബ്രൂക്ഷയറിലുള്ള പതിനാറ് ബാഡ്മിന്റണ്‍ കോര്‍ട്ടുകളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടി എറൈസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വെച്ച് ഒക്ടോബര്‍ 11 ന് ശനിയാഴ്ച   രാവിലെ 9 മുതല്‍ രാത്രി 9 വരെയും ഒക്ടോബര്‍ രണ്ട് ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയുമാവും നടത്തപ്പെടുക.

ഹൂസ്റ്റണില്‍ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഇന്ത്യക്കാര്‍ അണിനിരക്കുമ്പോള്‍ തീപാറുന്ന മത്സരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ സാക്ഷ്യം വഹിക്കും.

ഓപ്പണ്‍ മെന്‍സ് വിഭാഗത്തില്‍ 32 ടീമുകളും, വിമന്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ പത്ത് ടീമുകളും, 50 വയസ്സില്‍ മുകളില്‍ ഉള്ളവര്‍ക്കായി നടത്തപ്പെടുന്ന സീനിയര്‍ വിഭാഗത്തില്‍ 10 ടീമുകളും മാറ്റുരയ്ക്കും. മെന്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ വിജയികള്‍ക്ക് 1500 ഡോളറും, രണ്ടാം സ്ഥാനക്കാര്‍ക്ക് 750 ഡോളറും സമ്മാനത്തുകളായി ലഭിക്കും. വിമന്‍സ് ഡബിള്‍സ് വിഭാഗത്തിലും, സീനിയര്‍ മെന്‍സ് ഡബിള്‍സ് വിഭാഗത്തിലും വിജയികള്‍ക്ക് 500 ഡോളറും, രണ്ടാം സ്ഥാനക്കാര്‍ക്ക് 250 ഡോളറുമാവും സമ്മാനത്തുക. കൂടാതെ എല്ലാ വിഭാഗത്തില്‍ നിന്നും ബെസ്റ്റ് പ്ലെയര്‍, പ്രോമിസിംഗ് പ്ലെയര്‍ ട്രോഫികളും, വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും വ്യക്തിഗത ട്രോഫികളും ലഭിക്കും.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ക്ക് ബാഡ്മിന്റണ്‍ സെന്ററിന് അടുത്ത് തന്നെ വളരെ കുറഞ്ഞ നിരക്കില്‍ ഹോട്ടല്‍ റൂമുകള്‍ റിസര്‍വ്വ് ചെയ്തിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുന്ന എല്ലാ കളിക്കാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

മെഗാ സ്‌പോണ്‍സര്‍ രഞ്ജു രാജ് വിന്‍സര്‍ ഹോം ലെന്‍ഡിങ്, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സന്ദീപ് തേവര്‍വലില്‍ പെറി ഹോംസ്, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ജിജോ കാവനാല്‍ യുജിഎം റിയല്‍റ്റി, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ഫാന്‍സിമോള്‍ പള്ളത്തുമഠം അലൈന്‍ ഡയഗ്‌നോസ്റ്റിക് എല്‍ എല്‍ സി, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ തോമസ് വീടണ്‍ റൂഫിംഗ് കണ്‍സ്ട്രക്ഷന്‍ എല്‍ എല്‍ സി, പ്ലാറ്റിനം സ്‌പോണ്‍സര്‍ റെജി കുര്യന്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് വാല്‍വ്, ഡയമണ്ട് സ്‌പോണ്‍സര്‍ ജോണ്‍ ജേക്കബ് ബ്രൈറ്റ് ലൈഫ് ഗ്രൂപ്പ് എന്നിവരാണ് ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍.

രഞ്ജു രാജ്, റെജി കോട്ടയം, അനിത് ഫിലിപ്പ്, അനില്‍ ജനാര്‍ദ്ദനന്‍, വിനോദ് ചെറിയാന്‍ റാന്നി ഉള്‍പ്പെടുന്ന ഹൂസ്റ്റണ്‍ സ്മാഷ് ബ്രദേഴ്‌സ് ഗ്രൂപ്പാണ് ടൂര്‍ണമെന്റിനു നേതൃത്വം കൊടുക്കുന്നത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ പറയുന്ന നമ്പറുകളില്‍ ഉടന്‍ ബന്ധപ്പെടുക.

രഞ്ജു രാജ് 832 874 4507
റജി കോട്ടയം 832 723 7995
അനില്‍ ജനാര്‍ദ്ദനന്‍ 281 507 9721
അനിത് ഫിലിപ്പ് 832 454 3167
വിനോദ് ചെറിയാന്‍ 832 689 4742

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക