സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുന്നു

Published on 22 September, 2022
സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുന്നു

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സമാന്ത. താരമിപ്പോള്‍   കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

നടി ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

എന്നാല്‍, നാഗാ ചൈതന്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ നടി സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ 'കോഫി വിത്ത് കരണ്‍' എന്ന ഷോയിലൂടെ ഇത്തരം റിപ്പോര്‍ട്ടുകള്‍ താരം പൂര്‍ണമായും നിഷേധിച്ചിരുന്നു.

മറ്റൊരു പ്രണയത്തിനായി തന്റെ മനസ് പാകപ്പെട്ടിട്ടില്ലെന്നായിരുന്നു നടി അന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. വേര്‍പിരിയുകയാണെന്ന വിവരം കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ആരാധകരെ അറിയിച്ചത്.

ഇപ്പോള്‍ വീണ്ടും സമാന്തയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുകയാണ്. തെലുങ്ക് മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമാന്ത ഗുരുവായി കരുതുന്ന സധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിര്‍ദേശപ്രകാരമാണ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, റിപ്പോര്‍ട്ടുകളോട് സമാന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ സമാന്തയ്ക്ക് ഗുരുതരമായ ചര്‍മ്മ രോഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു്. നടി പൊതുവേദികളില്‍ നിന്നടക്കം മാറി നിന്നതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രമുഖ മാധ്യമങ്ങള്‍ പോലും വാര്‍ത്ത നല്‍കിയതോടെ സംഭവത്തില്‍ സാമന്തയുടെ മാനേജര്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. വാര്‍ത്തകള്‍ തെറ്റാണെന്നാണ് മാനേജര്‍ പറയുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക