Image

മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം: അടുത്ത വര്‍ഷം മൂവാറ്റുപുഴ രൂപതയില്‍

Published on 22 September, 2022
മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം: അടുത്ത വര്‍ഷം മൂവാറ്റുപുഴ രൂപതയില്‍

തിരുവല്ല : പുനരൈക്യ പ്രസ്ഥാനത്തിന്റെ പിള്ളത്തൊട്ടിലില്‍ വൈദികരുടെയും അല്‍മായരുടെയും ഒത്തുചേരല്‍. മലങ്കര കത്തോലിക്കാ സഭ 92ാം പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ അങ്കണം വിവിധ സമ്മേളനങ്ങള്‍ക്കു വേദിയായി. തിരുവല്ല അതിരൂപതയുടെ ആതിഥേയത്വത്തിലായിരുന്നു പരിപാടികള്‍.അടുത്ത വര്‍ഷത്തെ പുനരൈക്യ വാര്‍ഷികാഘോഷം മൂവാറ്റുപുഴ രൂപതയില്‍ നടക്കുമെന്ന് ബാവാ പ്രഖ്യാപിച്ചു. മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ തിയഡോഷ്യസിന് പതാക കൈമാറി. ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് ഡോ. വിന്‍സന്റ് മാര്‍ പൗലോസ്, ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, ജനറല്‍ കണ്‍വീനര്‍ ഫാ.ഡോ. ഐസക് പറപ്പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

രാവിലെ സമൂഹബലിക്ക് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിച്ചു. ആലപ്പുഴ രൂപത അധ്യക്ഷന്‍ മാര്‍ ജയിംസ് ആനാപറമ്പില്‍ ന സന്ദേശം നല്‍കി. 

കുര്‍ബാനയ്ക്ക് ശേഷം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സഭാംഗങ്ങളെ ആദരിച്ചു. എംസിഎ, എംസിവൈഎം ദൈവശാസ്ത്ര സമ്മേളനങ്ങളും നടന്നു. സമാപന ആരാധനയ്ക്ക് ഡോ. ആന്റണി മാര്‍ സില്‍വാനോസ് നേതൃത്വം നല്‍കി.പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് ആഗോള അല്‍മായ സംഗമവും നടന്നു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി. പോള്‍രാജ് അധ്യക്ഷത വഹിച്ചു ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് പ്രഭാഷണം നിര്‍വഹിച്ചു. തിരുവല്ല അതിരൂപത അധ്യക്ഷന്‍ ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ആന്റണി മാര്‍ സില്‍വാനോസ്, ബിഷപ് ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ്, വൈദിക ഉപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കല്‍, ജനറല്‍ സെക്രട്ടറി വി.സി.ജോര്‍ജുകുട്ടി, ജോജി വിഴലില്‍, സംസ്ഥാന ട്രഷറര്‍ വി പി മത്തായി, ജോര്‍ജ് തോമസ്, ജിനു തോമ്പുംകുഴി, അനി എനാരില്‍, ഫാ. മത്തായി മണ്ണൂര്‍ വടക്കേതില്‍, ജേക്കബ് എം.ഏബ്രഹാം, ഷിബു വര്‍ഗീസ്, മേരിക്കുട്ടി ഏബ്രഹാം, ജേക്കബ് കളപ്പുരയ്ക്കല്‍, വത്സ ജോണ്‍, ജോസ് മാത്യു, ബെന്നി സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക